കാലടി∙ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ തയാറെടുത്തു നിൽക്കുകയാണ് കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം. ഇന്നു വൈകിട്ട് 5നു പ്രധാനമന്ത്രി കാലടിയിൽ എത്തും. ക്ഷേത്രത്തിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള ഐജി പി. പ്രകാശ്, ഡിഐജി നീരജ് കുമാർ ഗുപ്ത, റൂറൽ എസ്പി വിവേക്‌കുമാർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലടി∙ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ തയാറെടുത്തു നിൽക്കുകയാണ് കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം. ഇന്നു വൈകിട്ട് 5നു പ്രധാനമന്ത്രി കാലടിയിൽ എത്തും. ക്ഷേത്രത്തിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള ഐജി പി. പ്രകാശ്, ഡിഐജി നീരജ് കുമാർ ഗുപ്ത, റൂറൽ എസ്പി വിവേക്‌കുമാർ, കോട്ടയം എസ്പി കെ. കാർത്തിക് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസിന്റെ ഒരുക്കങ്ങൾ. വൈകിട്ട് പ്രധാനമന്ത്രി വരുന്ന വഴിയിലൂടെ മോക് ഡ്രിൽ നടത്തി. 44 വർഷത്തിനു ശേഷമാണ് ഒരു പ്രധാനമന്ത്രിയെ വരവേൽക്കാൻ ആദിശങ്കര ജന്മഭൂമി ക്ഷേത്രം തയാറെടുക്കുന്നത്.

മൊറാർജി ദേശായിയാണ് ഇതിനു മുൻപ് ക്ഷേത്ര‌ം സന്ദർശിച്ച പ്രധാനമന്ത്രി. ശൃംഗേരി ആചാര്യ പരമ്പരയിലെ സ്വാമി സച്ചിദാനന്ദ ശിവാഭിനവ നരസിംഹ ഭാരതിയാണ് 1910 ഫെബ്രുവരി 21ന് ആദിശങ്കര ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിനു പ്രതിഷ്ഠ നടത്തിയത്. 117 വർഷം മുൻപ് വരെ ആദിശങ്കരന്റെ ഇല്ലം നിന്നിരുന്ന സ്ഥലത്തെ കുറിച്ച് ശൃംഗേരി മഠത്തിനു വ്യക്തമായ സൂചനയില്ലായിരുന്നു. മഠത്തിന്റെ ആവശ്യപ്രകാരം ഈ സ്ഥലം കണ്ടു പിടിക്കാൻ അന്നത്തെ മൈസൂർ രാജാവായിരുന്ന ശ്രീകൃഷ്ണ രാജ ഉടയാർ തന്റെ ദിവാനായിരുന്ന സർ കെ.ശേഷാദ്രി അയ്യരെ ചുമതലപ്പെടുത്തി. 

ADVERTISEMENT

ഇതേത്തുടർന്ന് അന്നത്തെ നാടുവാഴിയായിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് 26 ഏക്കർ ഏറ്റെടുത്തു. 1906 ജനുവരി 27 ലെ ഉത്തരവു പ്രകാരം ഇതു ശൃംഗേരി മഠത്തിനു നൽകി. പുനരുദ്ധാരണ പ്രവർത്തനത്തിനു 10,000 രൂപയുടെ ഒരു കിഴിയും മഠത്തെ രാജാവ് ഏൽപിച്ചു. ക്ഷേത്ര സമുച്ചയത്തിന്റെ പടിഞ്ഞാറു ഭാഗത്ത് സന്യസ്ത രൂപത്തിൽ പഞ്ചലോഹത്തിൽ‍ നിർമിതമായ ശ്രീശങ്കര ഭഗവദ്പാദരുടെ പ്രതിഷ്ഠയും കിഴക്കു ഭാഗത്ത് ബ്രാഹ്മി രൂപത്തിൽ‍ ശ്രീശാരദ ദേവിയുടെ പ്രതിഷ്ഠയും ദക്ഷിണാന്മുഖരായി സ്ഥിതി ചെയ്യുന്നു.

ഹൃദയ കമലത്തിന്റെ 8 ഇതളുകളുടെ പ്രതീതി ഉളവാക്കുന്ന ശ്രീശാരദ ദേവിയുടെ ശ്രീകോവിലിനു ചുറ്റും മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡ എന്നീ മാതൃദേവികളുടെ പ്രതിഷ്ഠകൾ ഉണ്ട്. അപൂർവമായ ശക്തി ഗണപതി പ്രതിഷ്ഠയ്ക്കു വലംപിരി ശംഖാണുള്ളത് എന്നതും പ്രത്യേകതയാണ്. ശ്രീശങ്കരന്റെ മാതാവ് ആര്യാംബയെ സംസ്കരിച്ച സ്ഥലത്തെ തുളസിത്തറയിൽ‍ കെടാവിളക്ക് കത്തുന്നു. ക്ഷേത്രഭിത്തിയിൽ ശ്രീശങ്കരന്റെ ജീവിത കാലത്തെ പ്രധാന സംഭവങ്ങൾ ‍ ചിത്രങ്ങളിൽ‍ ആലേഖനം ചെയ്തിട്ടുണ്ട്. ക്ഷേത്ര സമുച്ചയത്തോടു ചേർന്നുള്ള ആദിശങ്കര വേദ പാഠശാലയിൽ ഋഗ്വേദ പഠനവും വൈദിക പരിശീലനവും നടത്തുന്നുണ്ട്.

ADVERTISEMENT