ചെങ്ങര സബ് സെന്ററിനു നല്ല കെട്ടിടമുണ്ട്: പ്രവർത്തനം കാര്യക്ഷമമാക്കണം
കിഴക്കമ്പലം∙ കുന്നത്തുനാട് പഞ്ചായത്തിലെ ചെങ്ങരയിൽ പുതിയ കെട്ടിടം സബ് സെന്ററിനായി നിർമിച്ചെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ലെന്ന് നാട്ടുകാരുടെ പരാതി. പട്ടിമറ്റം അഗാപ്പെ കമ്പനി 35 ലക്ഷം രൂപ മുടക്കി 2020ൽ പുനർനിർമിച്ചു നൽകിയ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ വേണമെന്ന

കിഴക്കമ്പലം∙ കുന്നത്തുനാട് പഞ്ചായത്തിലെ ചെങ്ങരയിൽ പുതിയ കെട്ടിടം സബ് സെന്ററിനായി നിർമിച്ചെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ലെന്ന് നാട്ടുകാരുടെ പരാതി. പട്ടിമറ്റം അഗാപ്പെ കമ്പനി 35 ലക്ഷം രൂപ മുടക്കി 2020ൽ പുനർനിർമിച്ചു നൽകിയ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ വേണമെന്ന ആവശ്യം ശക്തമാണ്. ആഴ്ചയിലൊരിക്കൽ പ്രതിരോധ കുത്തി വയ്പ് പോലുള്ള സേവനങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നു ഡോക്ടറെ കൂടി നിയമിച്ച് നല്ല നിലയിൽ സബ് സെന്ററിനു പ്രവർത്തിക്കാനാകും.
സ്ഥിരമായി ഡോക്ടറുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും സേവനം ഇവിടെ ആവശ്യമാണ്. ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടം പ്രയോജനപ്പെടുത്താത്തത് പഞ്ചായത്തിന്റെ വീഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു. കുമാരപുരം കുടുംബാരോഗ്യ കേന്ദ്രത്തിലും ഡോക്ടറുടെയും ആരോഗ്യ പ്രവർത്തകരുടെയും എണ്ണം കുറവുണ്ട്. ആരോഗ്യ വകുപ്പിൽ നിന്നു വേണ്ടത്ര പിന്തുണ പഞ്ചായത്തിനു ലഭിക്കുന്നില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.