ചോറ്റാനിക്കര ക്ഷേത്രത്തിൽ വിദ്യാരംഭത്തിനു വൻതിരക്ക്
ചോറ്റാനിക്കര ∙ ദേവീക്ഷേത്ര നടയിൽ നിന്ന് അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ചു കുരുന്നുകൾ. സരസ്വതി സാന്നിധ്യത്താൽ പവിത്രമായ ചോറ്റാനിക്കര ക്ഷേത്രത്തിൽ വിജയദശമി ദിനമായ ഇന്നലെ ആയിരത്തഞ്ഞൂറോളം കുട്ടികളാണ് ആദ്യാക്ഷരം കുറിക്കാനെത്തിയത്. പുലർച്ചെ നട തുറന്നപ്പോൾ തന്നെ ക്ഷേത്രാങ്കണം ഭക്തരാൽ

ചോറ്റാനിക്കര ∙ ദേവീക്ഷേത്ര നടയിൽ നിന്ന് അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ചു കുരുന്നുകൾ. സരസ്വതി സാന്നിധ്യത്താൽ പവിത്രമായ ചോറ്റാനിക്കര ക്ഷേത്രത്തിൽ വിജയദശമി ദിനമായ ഇന്നലെ ആയിരത്തഞ്ഞൂറോളം കുട്ടികളാണ് ആദ്യാക്ഷരം കുറിക്കാനെത്തിയത്. പുലർച്ചെ നട തുറന്നപ്പോൾ തന്നെ ക്ഷേത്രാങ്കണം ഭക്തരാൽ നിറഞ്ഞു. തന്ത്രിമാരായ എളവള്ളി പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാടിന്റെയും പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെയും കാർമികത്വത്തിൽ പന്തീരടി പൂജ നടന്നു. വിശേഷാൽ സ്വർണാഭരണങ്ങളും പുഷ്പഹാരങ്ങളും ചാർത്തിയ ദേവിയെ ദർശിച്ചു ഭക്തർ സായൂജ്യമടഞ്ഞു.
മേൽശാന്തി ഇ.പി. ദാമോദരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ സരസ്വതി മണ്ഡപത്തിൽ സരസ്വതി പൂജയ്ക്കു ശേഷം പൂജയെടുപ്പ് നടന്നു. തുടർന്നു കിഴക്കേ നടപ്പുരയിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ മേൽശാന്തിയുടെ നേതൃത്വത്തിൽ 10 വൈദിക ബ്രഹ്മണരും സരസ്വതി മണ്ഡപത്തിൽ തന്ത്രിമാരും കുട്ടികളെ എഴുത്തിനിരുത്തി. സ്വർണം കൊണ്ടു നാവിൽ പ്രണവമന്ത്രം എഴുതി തളികയിലെ ഉണക്കലരിയിൽ ഹരിശ്രീ എഴുതിച്ചു വൈദികർ കുരുന്നുകളെ അറിവിന്റെ ലോകത്തേക്കാനയിച്ചു. വിദ്യാരംഭ ചടങ്ങുകൾ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സമാപിച്ചു.
ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ കുട്ടികൾക്കു പുസ്തകം പേന, പഴം, പഞ്ചാമൃതം, സാരസ്വതാരിഷ്ടം എന്നിവ വിതരണം ചെയ്തു. വെച്ചൂർ രമാദേവിയുടെ ഓട്ടൻതുളളൽ, അക്ഷരശ്ലോകസദസ്സ്, സംഗീതാർച്ചന, ഭരതനാട്യം, വിവിധ നൃത്തനൃത്യങ്ങൾ എന്നിവയോടെ 10 ദിവസം നീണ്ട നവരാത്രി ഉത്സവം സമാപിച്ചു. ദേവസ്വം അസി. കമ്മിഷണർ പി.കെ. അംബിക, മാനേജർ എം.ജി. യഹുൽദാസ്, അക്കോമഡേഷൻ മാനേജർ ഇ.കെ. അജയകുമാർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.