തിരക്കു കാരണം ഭക്ഷണം തികയുന്നില്ല, പക്ഷേ 8 മാസമായി കടത്തില്; ജനകീയ ഹോട്ടലിന്റെ പ്രവർത്തനം നിലച്ചു
കാലടി∙ പഞ്ചായത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടലിന്റെ പ്രവർത്തനം നിലച്ചു. മാർച്ച് മുതൽ സർക്കാർ സബ്സിഡി ലഭിക്കാത്തതിനെ തുടർന്നാണിത്. സബ്സിഡി തുക ലഭിക്കുമ്പോൾ പണം നൽകാമെന്ന വ്യവസ്ഥയിൽ കടമായാണ് 8 മാസമായി ഹോട്ടൽ നടത്തിപ്പുകാരായ വനിത സംരംഭകർ ആവശ്യമായ സാധനങ്ങൾ

കാലടി∙ പഞ്ചായത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടലിന്റെ പ്രവർത്തനം നിലച്ചു. മാർച്ച് മുതൽ സർക്കാർ സബ്സിഡി ലഭിക്കാത്തതിനെ തുടർന്നാണിത്. സബ്സിഡി തുക ലഭിക്കുമ്പോൾ പണം നൽകാമെന്ന വ്യവസ്ഥയിൽ കടമായാണ് 8 മാസമായി ഹോട്ടൽ നടത്തിപ്പുകാരായ വനിത സംരംഭകർ ആവശ്യമായ സാധനങ്ങൾ വാങ്ങിയിരുന്നത്. എന്നാൽ തുക ലഭിക്കാതായതോടെ അവർക്ക് സ്വന്തം കയ്യിൽ നിന്ന് പണം എടുത്തു നൽകേണ്ടി വന്നു.
മാത്രമല്ല അരിയുടെയും പച്ചക്കറികളുടെയും പലചരക്കുകളുടെയും പാചക വാതകത്തിന്റെയും വില വർധിച്ചതും ഹോട്ടലിന്റെ പ്രവർത്തനം പ്രതിസന്ധിയിലാക്കി. കുടുംബശ്രീ ജെഎൽജി ഗ്രൂപ്പാണ് ഹോട്ടൽ നടത്തുന്നത്. 5 വനിതകളാണ് പാചകം ചെയ്തിരുന്നതും ഭക്ഷണം വിളമ്പിയിരുന്നതും.2020 ഓഗസ്റ്റിലാണ് ഹോട്ടൽ ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവിൽ പഞ്ചായത്ത് ഓഫിസിനോടു ചേർന്നു കെട്ടിടം പണിതു കൊടുത്തു.കുടുംബശ്രീ ജില്ലാ മിഷൻ വഴിയാണ് ഇവർക്കു സബ്സിഡി തുക നൽകിക്കൊണ്ടിരുന്നത്.
ഓരോ ഊണിനും 10 രൂപ വീതം സബിസിഡി നൽകും. ബാക്കി തുക കുടുംബശ്രീ കണ്ടെത്തണം. ലാഭം അവർക്ക് എടുക്കാം.20 രൂപയ്ക്കാണ് ഊണ് നൽകിയിരുന്നത്. ചോറിന്റെ കൂടെ സാമ്പാറും തോരനും അച്ചാറും ഉണ്ടാകും. 60 രൂപ കൊടുത്താൽ ചിക്കൻ കറിയോ മീൻ കറിയോ കിട്ടും. ഇവയ്ക്കു പകരം ബീഫ് വേണമെങ്കിൽ 70 രൂപ കൊടുക്കണം. ദിവസവും മുന്നൂറോളം പേർ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു. സ്ഥിരമായി ഇവിടെ ഭക്ഷണം കഴിക്കുന്നവർ ഒട്ടേറെയുണ്ടായിരുന്നു.
തിരക്കു കാരണം ചില ദിവസങ്ങളിൽ ഭക്ഷണം തികയാതെ വന്നിട്ടുണ്ട്.പഞ്ചായത്ത് ഓഫിസ്, സംസ്കൃത സർവകലാശാല, ശ്രീശങ്കര കോളജ് എന്നിവിടങ്ങളിലേക്ക് ഓർഡർ അനുസരിച്ച് ഭക്ഷണം കൊടുക്കാറുണ്ട്. പല സ്ഥലത്തും കുടുംബശ്രീ തുടങ്ങിയ ജനകീയ ഹോട്ടലുകൾ പരാജയമായപ്പോൾ ഈ ഭക്ഷണശാല മാതൃകയാകുകയായിരുന്നു. ഊണിനു പുറമേ പൊറോട്ടയും ബിരിയാണിയും ആരംഭിക്കാൻ കുടുംബശ്രീ ജെഎൽജി നേതൃത്വം തയാറെടുപ്പ് നടത്തുന്നതിനിടെയാണ് ഹോട്ടൽ പ്രതിസന്ധിയിലായത്. സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ ഹോട്ടൽ സ്ഥിരമായി പൂട്ടേണ്ടി വരും.