വൈകിട്ട് ഡോക്ടർമാരില്ല ; പിറവം താലൂക്ക് ആശുപത്രിയിൽ രോഗികൾ വലയുന്നു
പിറവം∙താലൂക്ക് ആശുപത്രിയിൽ വൈകുന്നേരങ്ങളിൽ ഡോക്ടർമാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു. പകൽ കടുത്ത ചൂടും രാത്രി തണുപ്പും അനുഭവപ്പെടുന്ന കാലാവസ്ഥയായതോടെ പനി,ചുമ,ശ്വാസതടസം തുടങ്ങിയ രോഗങ്ങളുമായി ഒട്ടേറെ പേരാണ് ഇൗ ദിവസങ്ങളിൽ ചികിത്സ തേടി എത്തുന്നത്. അത്യാഹിത വിഭാഗത്തിൽ ചുമതലയിലുള്ള ഒരു ഡോക്ടറുടെ സേവനം

പിറവം∙താലൂക്ക് ആശുപത്രിയിൽ വൈകുന്നേരങ്ങളിൽ ഡോക്ടർമാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു. പകൽ കടുത്ത ചൂടും രാത്രി തണുപ്പും അനുഭവപ്പെടുന്ന കാലാവസ്ഥയായതോടെ പനി,ചുമ,ശ്വാസതടസം തുടങ്ങിയ രോഗങ്ങളുമായി ഒട്ടേറെ പേരാണ് ഇൗ ദിവസങ്ങളിൽ ചികിത്സ തേടി എത്തുന്നത്. അത്യാഹിത വിഭാഗത്തിൽ ചുമതലയിലുള്ള ഒരു ഡോക്ടറുടെ സേവനം മാത്രമാണ് വൈകുന്നേരങ്ങളിൽ ഒപി വിഭാഗത്തിലും ലഭിക്കുന്നത്. അത്യാഹിത വിഭാഗത്തിലെ തിരക്കു കൂടി പരിഗണിക്കേണ്ടി വരുന്നതോടെ പലപ്പോഴും ഒപിയിൽ എത്തുന്ന രോഗികളെ കാണുന്നതിനു ഡോക്ടർക്കു ലഭിക്കുന്ന സമയം പരിമിതമാണ്.
ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം പദ്ധതിയിൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 2 ഡോക്ടർമാരെ അടുത്തയിടെ ഇവിടെ നിന്നു മാറ്റിയിരുന്നു. പകരം ആരും എത്തിയിട്ടില്ല.കഴിഞ്ഞ ദിവസങ്ങളിൽ ഒന്നര മണിക്കൂർ വരെ കാത്തിരിക്കേണ്ടി വന്നതായി രോഗികൾ പരാതിപ്പെട്ടു. കോട്ടയം ജില്ലയുമായി അതിർത്തി ഉള്ളതിനാൽ മുളക്കുളം, വെള്ളൂർ,പെരുവ ഉൾപ്പെടെയുള്ളിടങ്ങളിൽ നിന്നുള്ള രോഗികളും ഇപ്പോൾ പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടാറുണ്ട്.ആശുപത്രിയിൽ നടക്കുന്ന കെട്ടിട നവീകരണത്തിന്റെ ഭാഗമായി ഭാഗമായി ഒപി വിഭാഗം പ്രവർത്തിക്കുന്ന സ്ഥലത്തും പരിമിതികളുണ്ട്. ഇതും രോഗികളുടെ തിരക്കും ബുദ്ധിമുട്ടും വർധിക്കുന്നതിനു കാരണമായി ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി ഒരു ഡോക്ടറെ എങ്കിലും നിയമിച്ചാൽ ഒരു പരിധിയോളം പ്രശ്നം പരിഹരിക്കപ്പെടുമെന്നാണു രോഗികൾ പറയുന്നത്.