പറവൂരിൽ പോക്സോ കോടതി തുടങ്ങി
പറവൂർ∙ സർക്കാർ അനുവദിച്ച സ്പെഷൽ ഫാസ്റ്റ് ട്രാക്ക് (പോക്സോ) കോടതി പറവൂരിൽ ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെഎംകെ കവലയ്ക്കും തെക്കേനാലുവഴിക്കും ഇടയിലുള്ള മാമ്പിള്ളി ബിൽഡിങ്ങിന്റെ ഒന്നാം നിലയിലാണു കോടതിയുടെ പ്രവർത്തനം. മുനമ്പം, പറവൂർ, വടക്കേക്കര, വരാപ്പുഴ, പുത്തൻവേലിക്കര എന്നീ പൊലീസ്

പറവൂർ∙ സർക്കാർ അനുവദിച്ച സ്പെഷൽ ഫാസ്റ്റ് ട്രാക്ക് (പോക്സോ) കോടതി പറവൂരിൽ ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെഎംകെ കവലയ്ക്കും തെക്കേനാലുവഴിക്കും ഇടയിലുള്ള മാമ്പിള്ളി ബിൽഡിങ്ങിന്റെ ഒന്നാം നിലയിലാണു കോടതിയുടെ പ്രവർത്തനം. മുനമ്പം, പറവൂർ, വടക്കേക്കര, വരാപ്പുഴ, പുത്തൻവേലിക്കര എന്നീ പൊലീസ് സ്റ്റേഷനുകളിലെ കേസുകളാണ് ഈ കോടതിയിൽ വരിക. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഹണി എം.വർഗീസ് അധ്യക്ഷയായി.
അഡീഷനൽ ജില്ലാ ജഡ്ജി ആർ.ടി. പ്രകാശ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് വി.എസ്. നിഷി, നഗരസഭാധ്യക്ഷ വി.എ. പ്രഭാവതി, ഗവ. പ്ലീഡർ പി. ശ്രീറാം, ബാർ അസോസിയേഷൻ സെക്രട്ടറി ടി.ജി. അനൂപ്, പ്രസിഡന്റ് എം.എ. കൃഷ്ണകുമാർ, ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് വി.ആർ. ശിവകുമാർ എന്നിവർ പ്രസംഗിച്ചു.