ഒരു മാസം: ബിനാലെ കാണാൻ എത്തിയത് രണ്ടര ലക്ഷം പേർ
കൊച്ചി ∙ ഒരു മാസം പിന്നിട്ട കൊച്ചി– മുസിരിസ് ബിനാലെ ആസ്വദിക്കാൻ ഇതുവരെയെത്തിയതു 2.5 ലക്ഷം പേർ. കല എല്ലാ തലങ്ങളിലും ജനകീയമാക്കാൻ കഴിഞ്ഞു എന്നതാണു ജനപങ്കാളിത്തം തെളിയിക്കുന്നതെന്നു ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഫോർട്ട്കൊച്ചി കബ്രാൾ യാഡിൽ തുറന്ന ബിനാലെ പവിലിയൻ കാണാനും എബിസി

കൊച്ചി ∙ ഒരു മാസം പിന്നിട്ട കൊച്ചി– മുസിരിസ് ബിനാലെ ആസ്വദിക്കാൻ ഇതുവരെയെത്തിയതു 2.5 ലക്ഷം പേർ. കല എല്ലാ തലങ്ങളിലും ജനകീയമാക്കാൻ കഴിഞ്ഞു എന്നതാണു ജനപങ്കാളിത്തം തെളിയിക്കുന്നതെന്നു ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഫോർട്ട്കൊച്ചി കബ്രാൾ യാഡിൽ തുറന്ന ബിനാലെ പവിലിയൻ കാണാനും എബിസി പ്രോജക്ടിലെ ആർട്ട് റൂമുകളിൽ നടക്കുന്ന ശിൽപശാലകളിൽ പങ്കെടുക്കാനും തിരക്കേറി.
‘കാക്കക്കൂട് - മരച്ചോട്ടിലെ വായന’ എന്ന വായനാ ഇടത്തിൽ ആയിരത്തോളം പുസ്‌തകങ്ങളുണ്ട്. സമീര രാത്തോഡ് രൂപകൽപന ചെയ്ത 4000 ചതുരശ്ര അടി വിസ്‌താരമുള്ളതാണു പവിലിയൻ. 22 സംസ്ഥാനങ്ങളിലെ കലാപഠന സ്ഥാപനങ്ങളിൽ നിന്നുള്ള 51 അവതരണങ്ങൾ ഉൾപ്പെടുന്ന സ്റ്റുഡന്റ്സ് ബിനാലെ, കേരളത്തിലെ മലയാളി കലാകാരന്മാർക്കു മാത്രമായി ഒരുക്കിയ ‘ഇടം’ പ്രദർശനം എന്നിവിടങ്ങളും ആസ്വാദക ശ്രദ്ധ ആകർഷിച്ചു.