വിസ്മയമൊരുക്കി വനിത ഉത്സവ് മെഗാമേള
കൊച്ചി ∙ കലൂർ രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന വനിത ഉത്സവ് ഷോപ്പിങ് മേളയിൽ കേരള ബാംബൂ മിഷൻ ഒരുക്കുന്ന സ്റ്റാളുകളിൽ മുള കൊണ്ടു തീർത്ത വിസ്മയിപ്പിക്കുന്ന കരവിരുതുകളുണ്ട്. വള, മാല, കമ്മൽ, പെൻ ഹോൾഡർ, പേപ്പർ ക്ലിപ്, ലാംപ് ഷേഡ്, പ്ലാന്റ് പോട്ട് എന്നിവ കൂടാതെ ഒന്നു ചലിപ്പിച്ചാൽ മഴയുടെ ശബ്ദം

കൊച്ചി ∙ കലൂർ രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന വനിത ഉത്സവ് ഷോപ്പിങ് മേളയിൽ കേരള ബാംബൂ മിഷൻ ഒരുക്കുന്ന സ്റ്റാളുകളിൽ മുള കൊണ്ടു തീർത്ത വിസ്മയിപ്പിക്കുന്ന കരവിരുതുകളുണ്ട്. വള, മാല, കമ്മൽ, പെൻ ഹോൾഡർ, പേപ്പർ ക്ലിപ്, ലാംപ് ഷേഡ്, പ്ലാന്റ് പോട്ട് എന്നിവ കൂടാതെ ഒന്നു ചലിപ്പിച്ചാൽ മഴയുടെ ശബ്ദം കേൾപ്പിക്കുന്ന മഴമൂളിയും വാങ്ങാം.
തയ്യൽ അറിയാത്തവർക്കും തയ്ക്കാൻ കഴിയുന്നത്ര ലളിതമായ തയ്യൽ യന്ത്രങ്ങൾ അവതരിപ്പിക്കുന്നത് ഉഷ കമ്പനി. 2,500 രൂപ വരെ എക്സ്ചേഞ്ച് ഓഫറിൽ പഴയ തയ്യൽ യന്ത്രം മാറ്റി വാങ്ങാം. തയ്യൽ യന്ത്രം ബുക് ചെയ്യുന്നവർക്ക് 810 രൂപ വിലയുള്ള ബൊറോസിൽ ഡിന്നർസെറ്റ് സൗജന്യം.
ഉത്സവിന്റെ ഇലക്ട്രോണിക്സ് പാർട്ണർ ക്യൂആർഎസിന്റെ പവർ സൊല്യൂഷൻസ് സ്റ്റാളിൽ സോളർ പാനലുകളും സോളർ ഉപകരണങ്ങളും പാരമ്പര്യേതര ഊർജ മന്ത്രാലയം നൽകുന്ന 40% സബ്സിഡിയോടെ വാങ്ങാം. ഹയറിന്റെ എൽഇഡി ടിവികൾക്ക് 65% വരെ കിഴിവുണ്ട്. എസി വാങ്ങുമ്പോൾ സ്റ്റെബിലൈസർ സൗജന്യം.
മിലാപ് കോസ്മെറ്റിക്സ് അവതരിപ്പിക്കുന്ന സ്റ്റാളിൽ കോസ്മെറ്റിക്സ് സാമഗ്രികളുടെ മികച്ച ശേഖരം കോംബോ ഓഫറുകളിൽ വാങ്ങാം. 3000 രൂപയിൽ അധികമുള്ള പർച്ചേസിന് മിൽട്ടൻ സ്റ്റീൽ വാട്ടർ ബോട്ടിൽ സൗജന്യം. 5000 രൂപയുടെ പർച്ചേസിനു മിൽട്ടൻ അക്വ ഫ്ലാസ്ക് സമ്മാനം. കഫേ കുടുംബശ്രീ ഒരുക്കുന്ന ഫുഡ്കോർട്ടിൽ നാടൻ രുചികൾ ആസ്വദിക്കാൻ അവസരമുണ്ട്.
ശനിയും ഞായറും മറ്റു പൊതു അവധി ദിവസങ്ങളിലും പ്രവേശന സമയം 11 മുതൽ 9 വരെ. മറ്റു ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് ഒന്നു മുതൽ 9 വരെ. പ്രവേശന പാസ് കവാടത്തിലെ കൗണ്ടറിൽ ലഭിക്കും. ഇന്ന് ദ് മറൈൻ ട്രൂപ് അവതരിപ്പിക്കുന്ന സംഗീത ഫ്യൂഷൻ.