ഇലഞ്ഞി∙ പഞ്ചായത്തിന്റെ ഉയർന്ന മേഖലകളിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. നെല്ലൂരുപാറ, നെല്ലിക്കാനം, കൂര്, മുത്തോലപുരം, ചമ്പമല മേഖലകളിലാണ് ജലക്ഷാമം കൂടുതൽ. മോട്ടറുകളുടെയും പൈപ്പ് ലൈനിന്റെയും കാലപ്പഴക്കമാണ് വെള്ളമെത്താത്തതിനു പ്രധാന കാരണം. കാലാനിമറ്റം, ശീമാൻകുന്നേൽപടി എന്നീ 2 പമ്പ് ഹൗസുകളാണ് ഇലഞ്ഞി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലഞ്ഞി∙ പഞ്ചായത്തിന്റെ ഉയർന്ന മേഖലകളിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. നെല്ലൂരുപാറ, നെല്ലിക്കാനം, കൂര്, മുത്തോലപുരം, ചമ്പമല മേഖലകളിലാണ് ജലക്ഷാമം കൂടുതൽ. മോട്ടറുകളുടെയും  പൈപ്പ് ലൈനിന്റെയും കാലപ്പഴക്കമാണ് വെള്ളമെത്താത്തതിനു പ്രധാന കാരണം. കാലാനിമറ്റം, ശീമാൻകുന്നേൽപടി എന്നീ 2 പമ്പ് ഹൗസുകളാണ് ഇലഞ്ഞി പഞ്ചായത്തിലുള്ളത്.

ഇവിടത്തെ 8 മോട്ടറുകളും കാലപ്പഴക്കം മൂലം ഇടയ്ക്കിടെ പണി മുടക്കുന്നു. മോട്ടർ കേടായാൽ അറ്റകുറ്റപ്പണി നടത്തി തിരികെ എത്തിക്കാൻ ഒരു മാസത്തോളം സമയമെടുക്കും. ഇതേത്തുടർന്ന് അതത് മേഖലയിൽ പമ്പിങ് മുടങ്ങും. കാലപ്പഴക്കം മൂലം മോട്ടറുകളുടെ പമ്പിങ് ശക്തി കുറവായതിനാൽ പൈപ്പ് ലൈനിന്റെ അവസാന ഭാഗത്തുള്ളവർക്ക് വെള്ളമെത്താത്ത അവസ്ഥയുണ്ട്

ADVERTISEMENT

50 വർഷത്തോളം പഴക്കമുള്ള പൈപ്പ് ലൈനിൽ തുടർച്ചയായി തകരാർ സംഭവിക്കുന്നതും പമ്പിങ്ങിനെ ബാധിക്കുന്നു. ലക്ഷക്കണക്കിന് ലീറ്റർ വെള്ളമാണ് ഇത്തരത്തിൽ പാഴാകുന്നത്. വേനൽ കടുക്കുന്നതോടെ ശുദ്ധജലക്ഷാമം ഇരട്ടിയാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, വൈസ് പ്രസിഡന്റ് എം.പി. ജോസഫ് എന്നിവർ ആവശ്യപ്പെട്ടു. 

6 മോട്ടർ വാങ്ങും.ഇലഞ്ഞി പഞ്ചായത്തിലെ 2 പമ്പ് ഹൗസുകളിലേക്ക്  6 പുതിയ മോട്ടർ വാങ്ങാൻ തീരുമാനിച്ചതായി ജല അതോറിറ്റി അറിയിച്ചു. ഇതിനായി 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തി കേടുപാടുകൾ പരിഹരിക്കും.  നെല്ലൂരുപാറ ഭാഗത്തേക്ക് രാത്രി കൂടുതൽ പമ്പിങ് ഏർപ്പെടുത്തും.

ADVERTISEMENT

കാലാനിമറ്റത്തു നിന്നും കൂര് മല ടാങ്കിലേക്ക് വെള്ളമെത്തുന്ന പൈപ്പിലെ തകരാർ പരിഹരിക്കുന്നതിന് ജില്ലാപഞ്ചായത്ത് 11 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പൈപ്പ് ലൈനും ഭാഗികമായി ചാർജ് ചെയ്ത് പമ്പിങ് നടത്തുന്നുണ്ട്.  വരൾച്ച ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിയന്ത്രണ വാൽവുകൾ മാറ്റി സ്ഥാപിക്കാനുള്ള നടപടി  സ്വീകരിക്കുമെന്നും ജല അതോറിറ്റി അധികൃതർ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT