കൊച്ചി ∙ ശുദ്ധജലം കിട്ടാതെ നട്ടം തിരിഞ്ഞു പൊതുജനം. പല സ്ഥലങ്ങളിലും തൊണ്ട നനയ്ക്കാൻ പോലും വെള്ളമില്ല. കോർപറേഷനിലെ പശ്ചിമ കൊച്ചി മേഖലയിലും സമീപത്തെ മരട് നഗരസഭ, ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകളിലും ശുദ്ധജലം ക്ഷാമം രൂക്ഷമായി. പ്രതിസന്ധി രൂക്ഷമായ ഇടങ്ങളിൽ ജല അതോറിറ്റിയുടെ ചെലവിൽ

കൊച്ചി ∙ ശുദ്ധജലം കിട്ടാതെ നട്ടം തിരിഞ്ഞു പൊതുജനം. പല സ്ഥലങ്ങളിലും തൊണ്ട നനയ്ക്കാൻ പോലും വെള്ളമില്ല. കോർപറേഷനിലെ പശ്ചിമ കൊച്ചി മേഖലയിലും സമീപത്തെ മരട് നഗരസഭ, ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകളിലും ശുദ്ധജലം ക്ഷാമം രൂക്ഷമായി. പ്രതിസന്ധി രൂക്ഷമായ ഇടങ്ങളിൽ ജല അതോറിറ്റിയുടെ ചെലവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ശുദ്ധജലം കിട്ടാതെ നട്ടം തിരിഞ്ഞു പൊതുജനം. പല സ്ഥലങ്ങളിലും തൊണ്ട നനയ്ക്കാൻ പോലും വെള്ളമില്ല. കോർപറേഷനിലെ പശ്ചിമ കൊച്ചി മേഖലയിലും സമീപത്തെ മരട് നഗരസഭ, ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകളിലും ശുദ്ധജലം ക്ഷാമം രൂക്ഷമായി. പ്രതിസന്ധി രൂക്ഷമായ ഇടങ്ങളിൽ ജല അതോറിറ്റിയുടെ ചെലവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ശുദ്ധജലം കിട്ടാതെ നട്ടം തിരിഞ്ഞു പൊതുജനം. പല സ്ഥലങ്ങളിലും തൊണ്ട നനയ്ക്കാൻ പോലും വെള്ളമില്ല. കോർപറേഷനിലെ പശ്ചിമ കൊച്ചി മേഖലയിലും സമീപത്തെ മരട് നഗരസഭ, ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകളിലും ശുദ്ധജലം ക്ഷാമം രൂക്ഷമായി. പ്രതിസന്ധി രൂക്ഷമായ ഇടങ്ങളിൽ ജല അതോറിറ്റിയുടെ ചെലവിൽ വെള്ളമെത്തിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇന്നലെ കാര്യമായി ഒന്നും നടന്നില്ല. ഇതിനിടെ മലിനജലം കുടിച്ചു പശ്ചിമകൊച്ചി മേഖലയിൽ ഛർദിയും വയറിളക്കവും ബാധിച്ച് ഒട്ടേറെ പേർ ചികിത്സ തേടി.

ടാങ്കറുകൾ വാടകയ്ക്ക് എടുക്കാനായി ജല അതോറിറ്റി ക്വട്ടേഷൻ വിളിച്ചെങ്കിലും ടാങ്കർ ലോറിയുടമകൾ പങ്കെടുത്തിരുന്നില്ല. പിന്നീട് കലക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ശുദ്ധജല വിതരണത്തിനു ടാങ്കർ ലോറികൾ സന്നദ്ധതയറിയിച്ചു. ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിൽ മാത്രമാണു ജല അതോറിറ്റിയുടെ ടാങ്കറുകൾ വഴി കുറച്ചെങ്കിലും വെള്ളം കിട്ടിയത്. ചെല്ലാനത്തും കുമ്പളങ്ങിയിലും 45,000 ലീറ്റർ ശേഷിയുള്ള 2 ടാങ്കർ ലോറികളിൽ രാത്രിയിൽ വെള്ളമെത്തിച്ചു.

ADVERTISEMENT

കോർപറേഷനിലെ വിവിധ സ്ഥലങ്ങളിലും മരട്, കുമ്പളം എന്നിവിടങ്ങളിലും ഇന്നു ടാങ്കറുകളിൽ ജലവിതരണം നടത്തുമെന്നു ജല അതോറിറ്റി അധികൃതർ അറിയിച്ചു. പശ്ചിമ കൊച്ചി ഭാഗത്തു കോർപറേഷൻ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ആവശ്യത്തിനു തികയുന്നില്ല. ഒരു ഡിവിഷനിൽ പരമാവധി 2 ടാങ്കർ വെള്ളം മാത്രമാണ് എത്തുന്നത്. മരട് നഗരസഭയിൽ ഇന്നലെ 15 ടാങ്കർ, കുമ്പളത്ത് 10 ടാങ്കർ ശുദ്ധജലമാണു വിതരണം ചെയ്തത്.

മരടിലെ ജല ശുദ്ധീകരണ പ്ലാന്റിലേക്കു വെള്ളമെത്തിക്കുന്ന പിറവം പാഴൂരിലെ പമ്പ് ഹൗസിലെ‍ 3 മോട്ടറുകളിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രതിദിനം 95 ദശലക്ഷം വെള്ളത്തിന്റെ സ്ഥാനത്ത് ഇപ്പോൾ പമ്പ് ചെയ്യുന്നത് 45 ദശലക്ഷം വെള്ളം മാത്രം. രണ്ടാമത്തെ മോട്ടർ അറ്റകുറ്റപ്പണി നടത്തി ഈയാഴ്ച അവസാനത്തോടെ പ്രവർത്തന സജ്ജമായാൽ ഇത് 85 ദശലക്ഷമാക്കി ഉയർത്താനാകും. പുതുതായി 3 മോട്ടറുകൾ വാങ്ങാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

ADVERTISEMENT

രോഗഭീതിയിൽ പശ്ചിമകൊച്ചി

മട്ടാഞ്ചേരി ∙ ശുദ്ധജല പ്രതിസന്ധി രൂക്ഷമാകുന്നതിനൊപ്പം ഛർദിയും വയറിളക്കവും പശ്ചിമ കൊച്ചിയിൽ പടർന്നു പിടിക്കുന്നു. ടാങ്കർ ലോറികളിലൂടെയും പൈപ്പിലൂടെയും കിട്ടുന്ന വെള്ളം കുടിച്ചു വയറിളക്കവും ഛർദിയും ബാധിച്ച് ഒട്ടേറെ പേർ ആശുപത്രിയിലാകുന്നുവെന്നാണു പരാതി. മുണ്ടംവേലിയിൽ ഇരുപത്തഞ്ചോളം പേർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. പൈപ്പിലൂടെ ഒന്നിടവിട്ട ദിവസങ്ങളിൽ എത്തുന്ന വെള്ളം ഹാൻഡ് പമ്പ് ഉപയോഗിച്ച് എടുക്കുമ്പോൾ കിട്ടുന്നതു ദുർഗന്ധമുള്ള മലിന ജലമാണെന്നു നാട്ടുകാർ പറയുന്നു.

ADVERTISEMENT

കരുവേലിപ്പടി മഹാരാജാസ് ആശുപത്രി, മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും സ്വകാര്യ ആശുപത്രികളിലും കുട്ടികൾ അടക്കം ഒട്ടേറെ പേരാണ് ദിവസവും ജലജന്യ രോഗങ്ങളുമായി എത്തുന്നത്. മുണ്ടംവേലി ജിഷി ആശുപത്രിക്ക് സമീപം പത്തിലേറെ പേർക്ക് വയറിളക്കവും ഛർദിയും ബാധിച്ചിട്ടുണ്ട്. നടൻ ബിനീഷ് ബാസ്റ്റ്യന്റെ അമ്മ ചിന്നമ്മ, സഹോദരി രാജിനി എന്നിവർ അടക്കം പരിസരത്തുള്ള നിരവധി പേർ ചികിത്സയിലാണ്.

ഡിസംബർ അവസാനം മുതലാണ് ഈ പ്രദേശത്ത് ജലക്ഷാമം രൂക്ഷമായത്. മോശമായ വെള്ളം തന്നെയാണ് രോഗ കാരണമെന്നാണ് ആശുപത്രി അധികൃതർ സൂചിപ്പിക്കുന്നത്. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധനകൾ നടത്തേണ്ടി വരും. മോട്ടർ ഉപയോഗിച്ചു വെള്ളം എടുക്കുമ്പോൾ മലിനജലം കലരുന്നതായി അധികൃതർക്കു സംശയമുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാത്തതും പ്രശ്നമാണ്. മുണ്ടംവേലിയിൽ നിന്നു ജല അതോറിറ്റി അധികൃതർ വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചിട്ടുണ്ട്.

‘ഗുണനിലവാരം ഉറപ്പാക്കും’

കൊച്ചി ∙ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കലക്ടർ ഡോ. രേണു രാജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ജല അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ശുദ്ധജല വിതരണം ഊർജിതമാക്കും. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ശുദ്ധജല വിതരണ ചുമതല 28 വരെ നീട്ടി. ആലപ്പുഴയിലെ തൈക്കാട്ടുശേരിയിൽ നിന്നു വെള്ളം ശേഖരിച്ചു കുമ്പളങ്ങി, ചെല്ലാനം മേഖലകളിൽ ജല അതോറിറ്റി ടാങ്കറുകൾ വഴി വിതരണം ചെയ്യും.

വലിയ ടാങ്കറുകളിൽ വെള്ളം സ്ഥലത്തെത്തിച്ച ശേഷം ചെറു ടാങ്കറുകളിലേക്കു പകർത്തി ഉൾപ്രദേശങ്ങളിലേക്കു വെള്ളമെത്തിക്കും. ജനങ്ങൾ പാത്രങ്ങളുമായി പ്രധാന റോഡുകളിലേക്കു വരേണ്ടതില്ല. വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇന്നു മുതൽ ആരോഗ്യ വകുപ്പ് സാംപിളുകൾ ശേഖരിക്കും. ജല അതോറിറ്റിയുടെ പൈപ് ലൈനുകളിൽ നിന്നു മോട്ടർ ഉപയോഗിച്ചു വെള്ളം ഊറ്റിയെടുക്കുന്നതു തടയാനായി സംയുക്ത പരിശോധന നടത്തും.

ശുദ്ധജല വിതരണം കൃത്യമായി നടക്കാൻ സിറ്റി പൊലീസ് സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ജല വിതരണത്തിനു കൂടുതൽ ടാങ്കറുകൾ സജ്ജമാക്കാൻ റീജനൽ ട്രാൻസ്പോർട്ട് ഓഫിസറെ ചുമതലപ്പെടുത്തി.കോർപറേഷൻ മേഖലകളിലെ രൂക്ഷമായ ശുദ്ധജല ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക കൗൺസിൽ യോഗം വിളിച്ചു പ്രശ്നം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് മേയർക്കു കത്തു നൽകി.