കെ. പി. തോമസിന്റെ ചിത്രപ്രദർശനം മട്ടാഞ്ചേരി നിർവാണ ആർട്ട് കളക്റ്റീവിൽ
മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരള ലളിതകല അക്കാദമി പുരസ്‌കാരം അടക്കം വിവിധ പുരസ്‌കാരങ്ങൾ നേടിയ ചിത്രകാരനും, പൂർവ വിദ്യാർഥിയുമായ കെ. പി. തോമസിന്റെ ചിത്രപ്രദർശനം മട്ടാഞ്ചേരി നിർവാണ ആർട്ട് കളക്റ്റീവിൽ

കൊച്ചി∙ മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരള ലളിതകല അക്കാദമി പുരസ്‌കാരം അടക്കം വിവിധ പുരസ്‌കാരങ്ങൾ നേടിയ ചിത്രകാരനും, പൂർവ വിദ്യാർഥിയുമായ കെ. പി. തോമസിന്റെ ചിത്രപ്രദർശനം മട്ടാഞ്ചേരി നിർവാണ ആർട്ട് കളക്റ്റീവിൽ മാർച്ച് 6 മുതൽ 12 വരെ നടക്കും.
ജന്മദേശമായ മാനന്തവാടിക്ക് ചുറ്റുമുള്ള ആദിവാസി ജനതയുടെ ജീവിത സാഹചര്യങ്ങളും ജീവിത വിഹ്വലതകളും തോമസിന്റെ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നു. ലോകം വിറങ്ങലിച്ചു നിന്ന കൊറോണ കാലത്തെ രചനകൾ ആണ് ഈ പ്രദർശനത്തിലെ ഒട്ടേറെ ചിത്രങ്ങൾ. മഹാരാജാസ് കോളേജിൽ 1970 കളിൽ പഠിച്ച സഹപാഠികളുടെ സാന്നിധ്യത്തിൽ 2023 മാർച്ച് 6 ന് വൈകിട്ടു 5മണിക്ക് പ്രദർശനം ഉദ്ഘാടനം ചെയ്യപ്പെടും.
തോമസിന്റെ സഹപാഠികൾ ആയിരുന്ന നടൻ മമ്മൂട്ടി, മുൻ മന്ത്രി ഡോ. തോമസ് ഐസക്, ഡോ . വി. പി. ഗംഗാധരൻ, ഡോ . കെ. പി. ജയശങ്കർ, ഡോ . കെ. എസ്. രാധാകൃഷ്ണൻ, ഡോ . സി. പി. ജീവൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്‌മി, മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ പ്രസിഡന്റ് സി. ഐ. സി. സി ജയചന്ദ്രൻ, മറ്റ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ നിർവഹക സമതി അംഗങ്ങൾ തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ഉദ്ഘാടന വേളയിൽ ഉണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.