കളമശേരി∙ ബ്രഹ്മപുരം മാലിന്യം തള്ളൽ കേന്ദ്രത്തിൽ ഉണ്ടായ തീയും പുകയും കളമശേരിയിലെ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നഗരസഭ മാലിന്യം തള്ളുന്ന നോർത്ത് കളമശേരിയിലെ ഡംപിങ് യാ‍ഡിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കിടക്കുകയാണ്. കഴിഞ്ഞവർഷം ജനുവരിയിൽ കളമശേരിയിലും ബ്രഹ്മപുരത്തും മാലിന്യത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി∙ ബ്രഹ്മപുരം മാലിന്യം തള്ളൽ കേന്ദ്രത്തിൽ ഉണ്ടായ തീയും പുകയും കളമശേരിയിലെ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നഗരസഭ മാലിന്യം തള്ളുന്ന നോർത്ത് കളമശേരിയിലെ ഡംപിങ് യാ‍ഡിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കിടക്കുകയാണ്. 

കഴിഞ്ഞവർഷം ജനുവരിയിൽ കളമശേരിയിലും ബ്രഹ്മപുരത്തും മാലിന്യത്തിനു തീപിടിച്ചത് ഒരേ ദിവസമാണ്. 3 ദിവസം കൊണ്ടാണ് കളമശേരിയിൽ തീ പൂർണമായും അണച്ചത്. അന്നത്തേതിനേക്കാൾ മാലിന്യത്തിന്റെ അളവ് ഡംപിങ് യാ‍ഡിൽ കൂടുതലാണ്.തീപിടിത്തത്തിന്റെ സാധ്യതകൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ നഗരസഭാധികൃതർ ഒരു വർഷം പിന്നിട്ടിട്ടും നടപ്പിലാക്കിയിട്ടില്ല.

ADVERTISEMENT

Also read: രാസവായു ശ്വസിച്ചാൽ താൽക്കാലിക വന്ധ്യത; സ്ത്രീകളിൽ 2 മാസം തികയും മുൻപ് ഗർഭം അലസും

യാഡിനകത്തു ഫയർലൈനുകൾ ഒരുക്കിയിട്ടില്ല. തീപിടിച്ചാൽ പെട്ടെന്നു ഇടപെടാൻ ഹൈ‍ഡ്രന്റ് ലൈനുകൾ ഒന്നുംതന്നെയില്ല. പ്ലാസ്റ്റിക് മാലിന്യം നല്ലതും ചീത്തയും തിരയാൻ ഇവിടെ 30ഓളം അതിഥിത്തൊഴിലാളികൾ ഉണ്ട്. ക്ലീൻ കേരള മിഷനാണ് നഗരസഭയിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ സംഭരണ, സംസ്കരണ ചുമതല നൽകിയിരിക്കുന്നത്.

ADVERTISEMENT

മാലിന്യനീക്കം മന്ദഗതിയിലാണ് നടക്കുന്നത്. 2 വർഷത്തിനു മുകളിലുള്ള മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതായി ഡിപിഎംയു ഡപ്യൂട്ടി ഡിസ്ട്രികട് കോഓർഡിനേറ്റർ കണ്ടെത്തിയിരുന്നു.സാനിറ്ററി നാപ്കിനുകളും പാഡുകളും സംസ്കരിക്കുന്നതിനു സ്ഥാപിച്ച ഇൻസിനറേറ്റർ ഒരുവർഷമായി പ്രവർത്തിപ്പിക്കുന്നില്ല.

Also read: ബ്രഹ്മപുരം: മാലിന്യവുമായി എത്തിയ ലോറികൾ തടഞ്ഞു

ADVERTISEMENT

കഴിഞ്ഞ വർഷം കത്തിനശിച്ച ഷെഡുകൾ അതേപടി ഇപ്പോഴും അവശേഷിക്കുന്നു.തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട പ്രതിപക്ഷ കൗൺസിലർമാരും പിന്നീട് ഈ ആവശ്യത്തിന് ഊന്നൽ നൽകിയില്ല.