പറവൂർ ∙ കേന്ദ്രസർക്കാരും ബിജെപിയും കോൺഗ്രസും ലീഗുമൊക്കെ കേരളത്തെ തകർക്കാൻ ശ്രമിക്കുന്നതു ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്ക്കു നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 342000 പേർക്കു ഭൂമിയും അതിന്റെ രേഖയും നൽകുന്നതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറവൂർ ∙ കേന്ദ്രസർക്കാരും ബിജെപിയും കോൺഗ്രസും ലീഗുമൊക്കെ കേരളത്തെ തകർക്കാൻ ശ്രമിക്കുന്നതു ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്ക്കു നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

342000 പേർക്കു ഭൂമിയും അതിന്റെ രേഖയും നൽകുന്നതോടെ എല്ലാവർക്കും ഭൂമി നൽകുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറും.തങ്ങൾ ഭരിക്കുന്ന സംസ്ഥാനത്ത് എല്ലാവർക്കും ഭൂമി നൽകുമെന്നു ബിജെപിക്കു പറയാനാവില്ല. കേരളത്തിൽ തൊഴിലില്ലായ്മയും കുറയുകയാണ്. 

ADVERTISEMENT

എല്ലായിടങ്ങളും സ്മാർട് ആക്കുന്ന തരത്തിലാണു മുന്നോട്ടുപോകുന്നത്. വികസനം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തലാണ്.    കോടതി പരിസരത്ത് നിന്ന് തുറന്ന വാഹനത്തിൽ ജാഥ ക്യാപ്റ്റനെ സ്വീകരിച്ചു.

ബാൻഡ് മേളം, പുരുഷ-വനിത ചുവപ്പു സേന വൊളന്റിയർ മാർച്ച്, ചെണ്ടമേളം, കാവടിയാട്ടം, തെയ്യം എന്നിവയുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ടി.വി.നിഥിൻ അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, ജാഥ മാനേജർ പി.കെ.ബിജു, സി.എസ്.സുജാത, എം.സ്വരാജ്, എസ്.ശർമ, ഗോപി കോട്ടമുറിക്കൽ, എസ്.സതീഷ്, പി.ആർ.മുരളീധരൻ,

ADVERTISEMENT

എം.പി.പത്രോസ്, എം.ബി.സ്യമന്തഭദ്രൻ, പി.എസ്.ഷൈല, ഡോ.കെ.വി.കുഞ്ഞിക്കൃഷ്ണൻ, കെ.എം.സുധാകരൻ എന്നിവർ പ്രസംഗിച്ചു. ദേശീയപാത നഷ്ടപരിഹാരം വിതരണം ‘ഭൂമിരാശി’ പോർട്ടൽ വഴിയാക്കിയതിനാൽ പണം ലഭിക്കാത്ത കുടുംബങ്ങൾ ഒപ്പിട്ട നിവേദനം എം.വി.ഗോവിന്ദനു നൽകി.