ഒരു ഞണ്ടിനു തൂക്കം 2 കിലോഗ്രാം , വില 4,200 രൂപ; താമസിയാതെ സിംഗപ്പൂരിലെ തീൻ മേശയിലെത്തും
വൈപ്പിൻ∙ തൂക്കം 2 കിലോഗ്രാമിലും അൽപം കൂടുതൽ. വില 4200 രൂപ. എടവനക്കാട് അണിയിൽ പടിഞ്ഞാറുള്ള ചെമ്മീൻകെട്ടിൽ നിന്ന് ഇന്നലെ ലഭിച്ച ഞണ്ടിന്റെ വിശേഷമാണിത്. നാട്ടിലെങ്ങും കറി ഞണ്ട് പോലും കിട്ടാനില്ലാത്ത വറുതി സമയത്താണ് മീൻ പിടിത്തത്തിനിടെ ഈ ആൺ ഞണ്ട് അപ്രതീക്ഷിതമായി വലയിലായത്. മാസങ്ങളായി ചെമ്മീൻകെട്ടിലെ

വൈപ്പിൻ∙ തൂക്കം 2 കിലോഗ്രാമിലും അൽപം കൂടുതൽ. വില 4200 രൂപ. എടവനക്കാട് അണിയിൽ പടിഞ്ഞാറുള്ള ചെമ്മീൻകെട്ടിൽ നിന്ന് ഇന്നലെ ലഭിച്ച ഞണ്ടിന്റെ വിശേഷമാണിത്. നാട്ടിലെങ്ങും കറി ഞണ്ട് പോലും കിട്ടാനില്ലാത്ത വറുതി സമയത്താണ് മീൻ പിടിത്തത്തിനിടെ ഈ ആൺ ഞണ്ട് അപ്രതീക്ഷിതമായി വലയിലായത്.
മാസങ്ങളായി ചെമ്മീൻകെട്ടിലെ മീനും ചെമ്മീനും തിന്നു കൊഴുത്ത് വലുപ്പം വച്ച ഞണ്ട് ഉറപ്പേറിയ മാംസമുള്ള ‘മഡ്’ വിഭാഗത്തിൽ കയറ്റുമതി ചെയ്യാൻ കഴിയുമെന്നതിനാലാണ് ഉയർന്ന വില. മാംസം ഉറയ്ക്കാത്ത ‘വാട്ടർ ’ വിഭാഗത്തിലായിരുന്നുവെങ്കിൽ ഇതിന്റെ നാലിലൊന്നു വില പോലും കിട്ടില്ല. ചെന്നൈയിൽ എത്തിക്കുന്ന ഇവൻ താമസിയാതെ സിംഗപ്പൂരിലെ നക്ഷത്ര ഹോട്ടലിലെ തീൻ മേശയിലെത്തും.