2 ദിവസം ലഘുഭക്ഷണം വിളമ്പി: രാഷ്ട്രപതിയുടെ അഭിനന്ദനം നേടി ആലുവ പാലസ് ജീവനക്കാർ
ആലുവ∙ കേരള, തമിഴ്നാട്, ലക്ഷദ്വീപ് സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനും സംഘാംഗങ്ങൾക്കും കൊച്ചി വിമാനത്താവളത്തിൽ 2 ദിവസം ലഘുഭക്ഷണം വിളമ്പിയത് ആലുവ പാലസിൽ നിന്ന്. ഇളനീർ, വിവിധ തരം ജ്യൂസുകൾ, ഇല അട, വെജ് ഫിംഗേഴ്സ്, പനീർ ടിക്ക, കോക്ടെയിൽ സമൂസ, റോസ്റ്റഡ് നട്സ്, ചായ, കാപ്പി എന്നിവയാണ്

ആലുവ∙ കേരള, തമിഴ്നാട്, ലക്ഷദ്വീപ് സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനും സംഘാംഗങ്ങൾക്കും കൊച്ചി വിമാനത്താവളത്തിൽ 2 ദിവസം ലഘുഭക്ഷണം വിളമ്പിയത് ആലുവ പാലസിൽ നിന്ന്.
ഇളനീർ, വിവിധ തരം ജ്യൂസുകൾ, ഇല അട, വെജ് ഫിംഗേഴ്സ്, പനീർ ടിക്ക, കോക്ടെയിൽ സമൂസ, റോസ്റ്റഡ് നട്സ്, ചായ, കാപ്പി എന്നിവയാണ് ഒരുക്കിയിരുന്നത്.
പാലസ് മാനേജർ ജോസഫ് ജോണിന്റെ നേതൃത്വത്തിൽ ഗിരി ശങ്കർ, പി.കെ. ദിനേശ്, വി.കെ. ഷിജു, സോജൻ, ദിനകരൻ, ഡിൻസിലിൻ ജോർജ്, കെ.ബി. അനീഷ് എന്നിവരെയാണ് ടൂറിസം വകുപ്പ് ഇതിനു നിയോഗിച്ചിരുന്നത്. പാലസിലെ ഷെഫ് വി.എം. അജേഷാണ് വിഭവങ്ങൾ ഒരുക്കിയത്. മികച്ച സേവനത്തിനു പാലസ് ജീവനക്കാരെ രാഷ്ട്രപതി ഭവൻ അഭിനന്ദിച്ചു.