ജലാശയങ്ങളിലെ കൂടുമത്സ്യക്കൃഷി: വരുമാനം നേടി കേരള കർഷകർ
കൊച്ചി∙ തീരദേശ ജലാശയങ്ങളിലെ കൂടുകൃഷി സംരംഭങ്ങളിൽ കേരളത്തിലെ മത്സ്യകർഷകർ മികച്ച വരുമാനം ഉണ്ടാക്കുന്നതായി പഠന റിപ്പോർട്ട്. ഇത്തരം 40 ശതമാനത്തോളം യൂണിറ്റുകൾ 2–3 ലക്ഷം രൂപ വരെ വരുമാനം നേടുന്നതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിലയിരുത്തി. എന്നാൽ, കടലിൽ നടത്തുന്ന കൂടുകൃഷിയിൽ ഉയർന്ന

കൊച്ചി∙ തീരദേശ ജലാശയങ്ങളിലെ കൂടുകൃഷി സംരംഭങ്ങളിൽ കേരളത്തിലെ മത്സ്യകർഷകർ മികച്ച വരുമാനം ഉണ്ടാക്കുന്നതായി പഠന റിപ്പോർട്ട്. ഇത്തരം 40 ശതമാനത്തോളം യൂണിറ്റുകൾ 2–3 ലക്ഷം രൂപ വരെ വരുമാനം നേടുന്നതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിലയിരുത്തി. എന്നാൽ, കടലിൽ നടത്തുന്ന കൂടുകൃഷിയിൽ ഉയർന്ന വരുമാനം നേടുന്നത് ആന്ധ്രപ്രദേശിലെ കർഷകരാണ്.
ചുഴലിക്കാറ്റും പ്രതികൂല കാലാവസ്ഥയും കാരണം മത്സ്യബന്ധന ദിനങ്ങൾ കുറയുമ്പോൾ കൂടുമത്സ്യക്കൃഷി, കടൽപായൽ കൃഷി തുടങ്ങിയ മാരികൾച്ചർ സംരംഭങ്ങൾ മികച്ച അവസരമാണു മുന്നോട്ടുവയ്ക്കുന്നത്. 8 മാസം വരെ നീളുന്ന ഒരു സീസണിൽ ഒരു യൂണിറ്റ് കൂടുമത്സ്യകൃഷിക്ക് 3 ലക്ഷം രൂപവരെ വരുമാനം നേടാം. മീനും കടൽപായലും കക്കവർഗങ്ങളും സംയോജിതമായി കൃഷിചെയ്യുന്ന രീതിയായ ‘ഇംറ്റ’യുടെ യൂണിറ്റിൽ നിന്നു വരുമാനം ഏറും. ഒരു യൂണിറ്റ് കൂടുമത്സ്യകൃഷിയിൽ 175 മുതൽ 396 വരെ തൊഴിൽദിനങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്.
സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ. ഷിനോജ് പാറപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു പഠനം. കേരളത്തിലെ മൂന്ന് ജില്ലകളിൽ നിന്നുൾപ്പെടെ ഇന്ത്യയിലെ 6 തീരദേശ സംസ്ഥാനങ്ങളിലെ 159 മാരികൾച്ചർ സംരംഭങ്ങളുടെ സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി ഘടകങ്ങളും പഠനവിധേയമാക്കി. മാരികൾച്ചർ സംരഭങ്ങളിൽ മെച്ചപ്പെട്ട മത്സ്യകൃഷിരീതികളും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളും ഉറപ്പാക്കാനുള്ള നിർദേശങ്ങളും പഠനം മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇൻഷുറൻസ് പരിരക്ഷ, ഗുണമേന്മയുള്ള വിത്തുകൾ ലഭ്യമാക്കാനുള്ള സംവിധാനം, വിപണി പരിഷ്കരണം തുടങ്ങിയവയാണു മറ്റു പ്രധാന നിർദേശങ്ങൾ.