ബ്രഹ്മപുരത്തെ രക്ഷാപ്രവർത്തകരെ ആദരിച്ച് സിടിഎസ്
കൊച്ചി∙ ബ്രഹ്മപുരത്ത് തീയണയ്ക്കാൻ കഠിനാധ്വാനം ചെയ്ത അഗ്നിരക്ഷാ സേനാംഗങ്ങളെയും സിവിൽ ഡിഫൻസ് സേനാംഗങ്ങളെയും കൊച്ചിൻ തൊറാസിക് സൊസൈറ്റി (സിടിഎസ്) ആദരിച്ചു. ശ്വാസകോശ രോഗ പരിശോധന ക്യാംപും നടത്തി.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭക്ഷണത്തെക്കുറിച്ചോ വെള്ളത്തെക്കുറിച്ചോ ആലോചിക്കാതെ ജനങ്ങളുടെ ജീവൻ

കൊച്ചി∙ ബ്രഹ്മപുരത്ത് തീയണയ്ക്കാൻ കഠിനാധ്വാനം ചെയ്ത അഗ്നിരക്ഷാ സേനാംഗങ്ങളെയും സിവിൽ ഡിഫൻസ് സേനാംഗങ്ങളെയും കൊച്ചിൻ തൊറാസിക് സൊസൈറ്റി (സിടിഎസ്) ആദരിച്ചു. ശ്വാസകോശ രോഗ പരിശോധന ക്യാംപും നടത്തി.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭക്ഷണത്തെക്കുറിച്ചോ വെള്ളത്തെക്കുറിച്ചോ ആലോചിക്കാതെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഠിനാധ്വാനം ചെയ്ത പോരാളികളാണ് അഗ്നിരക്ഷാ സേനാംഗങ്ങളെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ജില്ല ഫയർ ഓഫിസർ കെ. ഹരികുമാർ, കൊച്ചിൻ തൊറാസിക് സൊസൈറ്റി പ്രസിഡന്റ് ഡോ. പ്രവീൺ വത്സലൻ, സെക്രട്ടറി ഡോ. സുബിൻ അഹമ്മദ്, ഡോ. തോമസ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. ബ്രഹ്മപുരം തീപിടിത്തം നിയന്ത്രിക്കാൻ പ്രവർത്തിച്ച 85 സേനാംഗങ്ങൾ ക്യാംപിൽ പരിശോധനയ്ക്കു വിധേയരായി. 15 ശ്വാസകോശ രോഗവിദഗ്ധരുടെ നേതൃത്വത്തിലാണു ക്യാംപ് നടന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവരിൽ തീയും പുകയും കാരണം പ്രശ്നം രൂക്ഷമായതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി ഡോ. പ്രവീൺ വത്സലൻ പറഞ്ഞു.