ഈസ്റ്റർ ദിനത്തിലും മലയാറ്റൂരിൽ തീർഥാടകപ്രവാഹം
മലയാറ്റൂർ∙ ഈസ്റ്റർ ദിനത്തിലും മലയാറ്റൂർ കുരിശുമുടിയിലേക്കു തീർഥാടകപ്രവാഹം. ഉയിർപ്പു ഞായറിന്റെ തിരുക്കർമങ്ങൾ കുരിശുമുടി പള്ളിയിൽ ശനി അർധരാത്രി ആരംഭിച്ചിരുന്നു. പെസഹ വ്യാഴം, ദുഃഖ വെള്ളി ദിനങ്ങളിൽ തീർഥാടകരുടെ വൻപ്രവാഹമുണ്ടായി. കുരിശു ചുമന്നും കിലോമീറ്ററുകളോളം കാൽനട യാത്രചെയ്തും തലയിൽ കല്ലു വച്ചും

മലയാറ്റൂർ∙ ഈസ്റ്റർ ദിനത്തിലും മലയാറ്റൂർ കുരിശുമുടിയിലേക്കു തീർഥാടകപ്രവാഹം. ഉയിർപ്പു ഞായറിന്റെ തിരുക്കർമങ്ങൾ കുരിശുമുടി പള്ളിയിൽ ശനി അർധരാത്രി ആരംഭിച്ചിരുന്നു. പെസഹ വ്യാഴം, ദുഃഖ വെള്ളി ദിനങ്ങളിൽ തീർഥാടകരുടെ വൻപ്രവാഹമുണ്ടായി. കുരിശു ചുമന്നും കിലോമീറ്ററുകളോളം കാൽനട യാത്രചെയ്തും തലയിൽ കല്ലു വച്ചും മുട്ടിലിഴഞ്ഞും മലകയറുന്നവരുണ്ടായിരുന്നു.
തമിഴ്നാട്ടിൽ നിന്ന് അനേകം തീർഥാടകർ എത്തി. 13 മുതൽ 16 വരെ കുരിശുമുടിയിലും താഴത്തെ പള്ളിയിലും പുതുഞായർ ആഘോഷിക്കും. 21 മുതൽ 23 വരെയാണ് എട്ടാമിടം. തീർഥാടകർക്ക് 24 മണിക്കൂറും കുരിശുമുടി കയറി പ്രാർഥനകളും നേർച്ചകളും അർപ്പിക്കാനുള്ള സൗകര്യമുണ്ട്. കുരിശുമുടിയിൽ ദിവസവും രാവിലെ 5.30, 6.30, 7.30, വൈകിട്ട് 6.30 സമയങ്ങളിൽ കുർബാനയുണ്ടാകും. താഴത്തെ പള്ളിയിൽ തിരുനാൾ വരെ ദിവസവും രാവിലെ 5.30നു ആരാധന, 6നും വൈകിട്ട് 6.15നും കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും.