ADVERTISEMENT

മൂവാറ്റുപുഴ∙ 'ഉച്ചാലുച്ചയ്ക്ക് കണിവെള്ളരി കുഴിച്ചിട്ടാൽ വിഷുവുച്ചയ്ക്ക് കായ പറിക്കാം' എന്ന ചൊല്ല് അന്വർഥമാക്കി കർഷകനായ മുളവൂർ തച്ചോടത്തുംപടി കുമ്പകപ്പിള്ളിയിൽ ബിജു. ഒന്നരയേക്കർ കൃഷിഭൂമിയിൽ നിന്ന് ഒന്നര ടൺ കണിവെള്ളരി ആണ് ബിജു വിളവെടുത്തത്. അതും 3 മാസത്തിനുള്ളിൽ. പച്ചക്കറിക്കൃഷിയും പശു ഫാമുമുള്ള ബിജു ജൈവരീതിയിലാണു കൃഷി ചെയ്തത്. ഒരു സെന്റ് കൃഷിക്ക് 3 ഗ്രാം വിത്ത് വേണം.

നിശ്ചിത അകലത്തിൽ 60 സെന്റി മീറ്റർ വ്യാസവും 45 സെന്റി മീറ്റർ ആഴവുമുള്ള തടങ്ങൾ ഉണ്ടാക്കി അതിൽ ചവർ നിറച്ചു കത്തിച്ച ശേഷമാണു കൃഷി ആരംഭിച്ചത്. വെള്ളരി വർഗ വിളകളെ ആക്രമിക്കുന്ന കായീച്ചയുടെ ശല്യം ജൈവ രീതിയിൽ കെണികൾ ഒരുക്കി അവസാനിപ്പിച്ചു. കിലോഗ്രാമിന് 30 രൂപയ്ക്കാണു ബിജു വിൽപന നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com