ആ വോട്ട് അസാധുവോ? വിവാദം കൊഴുക്കുന്നു
കൊച്ചി ∙ കോർപറേഷനിലെ വിദ്യാഭ്യാസ, കായിക കാര്യ സ്ഥിര സമിതി തിരഞ്ഞെടുപ്പിൽ ചെയർമാനായി വിജയിച്ച വി.എ.ശ്രീജിത്തിന്റെ വോട്ട് അസാധുവോ? ശ്രീജിത് വോട്ട് ചെയ്ത ബാലറ്റ് പേപ്പറിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് യുഡിഎഫ് കൗൺസിലറും എതിർ സ്ഥാനാർഥിയുമായിരുന്ന ബാസ്റ്റിൻ ബാബു പുറത്തു വിട്ടതോടെ വിവാദം

കൊച്ചി ∙ കോർപറേഷനിലെ വിദ്യാഭ്യാസ, കായിക കാര്യ സ്ഥിര സമിതി തിരഞ്ഞെടുപ്പിൽ ചെയർമാനായി വിജയിച്ച വി.എ.ശ്രീജിത്തിന്റെ വോട്ട് അസാധുവോ? ശ്രീജിത് വോട്ട് ചെയ്ത ബാലറ്റ് പേപ്പറിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് യുഡിഎഫ് കൗൺസിലറും എതിർ സ്ഥാനാർഥിയുമായിരുന്ന ബാസ്റ്റിൻ ബാബു പുറത്തു വിട്ടതോടെ വിവാദം കൊഴുക്കുന്നു.ശ്രീജിത്തിന്റെ വോട്ട് അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നു ബാസ്റ്റിൻ ബാബു പറഞ്ഞു.
വോട്ട് അസാധുവാണെന്നു മനസ്സിലാക്കിയിട്ടും ഇടതുപക്ഷ സംഘടനയിലെ ചുമതല വഹിക്കുന്ന വരണാധികാരി പക്ഷപാതപരമായി പ്രവർത്തിച്ചു തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാരോപിച്ചു ബാസ്റ്റിൻ ബാബു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു പരാതി നൽകി. വിവരാവകാശ നിയമ പ്രകാരമാണു ശ്രീജിത്ത് വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ ബാസ്റ്റിന് ലഭ്യമാക്കിയത്. ബാസ്റ്റിൻ ബാബുവിന്റെ നേർക്കു വോട്ടടയാളം രേഖപ്പെടുത്തേണ്ട ഭാഗത്തു വെട്ടിത്തിരുത്തിയതായി ബാലറ്റ് പേപ്പറിൽ കാണാം. തിരഞ്ഞെടുക്കേണ്ട സ്ഥാനാർഥിയുടെ പേരിനു നേരെ ‘x’ എന്നാണ് അടയാളപ്പെടുത്തേണ്ടത്.
ബാസ്റ്റിൻ ബാബുവിനു നേരെ ആദ്യം ‘x’ എന്നു രേഖപ്പെടുത്തി പിന്നീട് അതു വെട്ടിത്തിരുത്തിയ ശേഷമാണു വി.എ. ശ്രീജിത്തിന്റെ പേരിനു നേരെ ‘x’ എന്നു രേഖപ്പെടുത്തിയതെന്നാണു യുഡിഎഫ് ആരോപണം. വി.എ. ശ്രീജിത്തിന്റെ പേരിനു നേരെയുള്ള അടയാളം യഥാർഥത്തിൽ ‘x’ എന്നു കണക്കാക്കാനാകില്ലെന്നും യുഡിഎഫ് പറയുന്നു.എന്നാൽ, തന്റെ വോട്ട് അസാധുവാണെന്നുള്ള യുഡിഎഫ് ആരോപണം വി.എ. ശ്രീജിത് നിഷേധിച്ചു. മുനിസിപ്പാലിറ്റി ചട്ട പ്രകാരം ‘x’ എന്ന അടയാളം ഏതു സ്ഥാനാർഥിക്കു നേരെയാണോയുള്ളത് അതാണു വോട്ടായി കണക്കാക്കേണ്ടത്.
തന്റെ പേരിനു നേരെ മാത്രമാണ് ‘x’ അടയാളമിട്ടിട്ടുള്ളത്. ബാസ്റ്റിന്റെ പേരിനു നേരെ ‘x’ അടയാളമിട്ടിട്ടില്ല. ബാലറ്റ് പേപ്പറിൽ വെട്ടിത്തിരുത്തലുകളോ മറ്റ് അടയാളങ്ങളോ ഉണ്ടെങ്കിൽ ആ വോട്ട് അസാധുവായി കണക്കാക്കണമെന്നു ചട്ടത്തിൽ പറയുന്നില്ലെന്നും ശ്രീജിത് പറഞ്ഞു.യുഡിഎഫിനും എൽഡിഎഫിനും 4 അംഗങ്ങൾ വീതമുള്ള സ്ഥിര സമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫ് കൗൺസിലർ ഷീബ ഡുറോമിന്റെ വോട്ട് അസാധുവായതോടെ വി.എ. ശ്രീജിത് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു (4–3).