വനിതകൾ മാത്രമുള്ള ഹജ് വിമാനം ഇന്ന്; 413 തീർഥാടകർക്ക് പുറമേ ഒരു വനിത വൊളന്റിയറും
നെടുമ്പാശേരി ∙ സംസ്ഥാന ഹജ് കമ്മിറ്റി വഴിയുള്ള ഹജ് തീർഥാടക സംഘത്തിന്റെ കൊച്ചിയിൽ നിന്നുള്ള ഇന്നത്തെ വിമാനത്തിൽ പുറപ്പെടുന്നത് വനിതാ തീർഥാടകർ മാത്രം. 413 തീർഥാടകർക്ക് പുറമേ ഒരു വനിത വൊളന്റിയറും ഇവർക്കൊപ്പം ഉണ്ടാകും. രാവിലെ 11.30നാണ് വിമാനം പുറപ്പെടുക. എറണാകുളം ജില്ലയിൽ നിന്ന് 168 പേരാണ്

നെടുമ്പാശേരി ∙ സംസ്ഥാന ഹജ് കമ്മിറ്റി വഴിയുള്ള ഹജ് തീർഥാടക സംഘത്തിന്റെ കൊച്ചിയിൽ നിന്നുള്ള ഇന്നത്തെ വിമാനത്തിൽ പുറപ്പെടുന്നത് വനിതാ തീർഥാടകർ മാത്രം. 413 തീർഥാടകർക്ക് പുറമേ ഒരു വനിത വൊളന്റിയറും ഇവർക്കൊപ്പം ഉണ്ടാകും. രാവിലെ 11.30നാണ് വിമാനം പുറപ്പെടുക. എറണാകുളം ജില്ലയിൽ നിന്ന് 168 പേരാണ് പുറപ്പെടുന്നത്. തിരുവനന്തപുരത്ത് നിന്ന് 75 പേരും തൃശൂരിൽ നിന്ന് 63 പേരും കൊല്ലത്തു നിന്ന് 33 പേരും കോട്ടയത്ത് നിന്ന് 32 പേരും മലപ്പുറത്ത് നിന്ന് 4 പേരും ആലപ്പുഴയിൽ നിന്ന് 11 പേരും പാലക്കാട് നിന്ന് 12 പേരും ഇടുക്കിയിൽ നിന്ന് 11 പേരും പത്തനംതിട്ടയിൽ 4 പേരുമാണുള്ളത്.
നായരമ്പലം പഞ്ചായത്ത് ഓഫിസ് ജീവനക്കാരി കപ്രശേരി സ്വദേശിനി സുനിമോൾ ആണ് ഇവർക്കൊപ്പം പോകുന്ന വൊളന്റിയർ. ഈ വർഷം ഹജ് കർമത്തിനായി അപേക്ഷ നൽകിയതിൽ കാത്തിരിപ്പ് ലിസ്റ്റിൽ ഉള്ള 222 പേർക്കു കൂടി തീർഥാടനത്തിന് അവസരം ലഭിച്ചു. ഇതിൽ 38 പേർ കൊച്ചിയിൽ നിന്നാണ് പോകുന്നത്.
ഹജ് സെൽ ഉദ്ഘാടനം
അശാന്തിയുടെ കെട്ട കാലത്ത് ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രാർഥിക്കണമെന്ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ. ഹജ് ക്യാംപിൽ ഇന്നത്തെ വിമാനത്തിൽ പുറപ്പെടുന്ന വനിത തീർഥാടകരോട് സംസാരിക്കുകയായുരുന്നു അദ്ദേഹം. ഹജ് സെല്ലിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഹജ് കമ്മിറ്റി അംഗം സഫർ എ.കയാൽ അധ്യക്ഷനായിരുന്നു. തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, ഹജ് സെൽ ഓഫിസർ എം.ഐ.ഷാജി എന്നിവർ പ്രസംഗിച്ചു.