ആമസോൺ കാട്ടിലെ സൂപ്പർ ഹീറോ ബെൽജിയൻ മലനോയ്സ് ചില്ലറക്കാരനല്ല; വില 1.20 ലക്ഷം രൂപ വരെ
വൈപ്പിൻ ∙ വളർത്തുനായ്ക്കൾ പലതുണ്ടെങ്കിലും സൂപ്പർഡോഗ് എന്ന വിശേഷണമുള്ളവയാണ് ആമസോൺ കാടുകളിലെ രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയമായ ബെൽജിയൻ മലനോയ്സ്. അസാമാന്യ ബുദ്ധിശക്തി, ഒന്നാന്തരം കായികക്ഷമത, പരിശീലിപ്പിക്കുന്ന കാര്യങ്ങളിലേക്ക് പൂർണമായും ശ്രദ്ധ ചെലുത്താനും അനായാസം പഠിച്ചെടുക്കാനുമുള്ള കഴിവ് ഇതെല്ലാം

വൈപ്പിൻ ∙ വളർത്തുനായ്ക്കൾ പലതുണ്ടെങ്കിലും സൂപ്പർഡോഗ് എന്ന വിശേഷണമുള്ളവയാണ് ആമസോൺ കാടുകളിലെ രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയമായ ബെൽജിയൻ മലനോയ്സ്. അസാമാന്യ ബുദ്ധിശക്തി, ഒന്നാന്തരം കായികക്ഷമത, പരിശീലിപ്പിക്കുന്ന കാര്യങ്ങളിലേക്ക് പൂർണമായും ശ്രദ്ധ ചെലുത്താനും അനായാസം പഠിച്ചെടുക്കാനുമുള്ള കഴിവ് ഇതെല്ലാം ചേർന്നാൽ ബെൽജിയം മലനോയ്സ് ആയെന്നു നായപരിശീലകനായ നായരമ്പലം വെസ്റ്റ് ഓളിപ്പറമ്പിൽ ആന്റണി സിനോഷ് പറയുന്നു.
ആമസോൺ മഴക്കാടുകളിൽ അകപ്പെട്ട കുരുന്നുകളെ കണ്ടെത്താനുള്ള ദൗത്യത്തിൽ നിർണായക പങ്കു വഹിച്ച ഈ ഇനത്തിൽപ്പെട്ട നായകൾക്കു കേരളത്തിലും ആരാധകർ ഏറെയാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ബെൽജിയത്തിൽ നിന്നാണു വരവ്. കഴിഞ്ഞ 3 വർഷത്തിനിടെ ഇവയെ വളർത്തുന്ന മലയാളികളുടെ എണ്ണത്തിൽ ഉണ്ടായത് വൻവർധന. അതേസമയം അരുമകളായി വളർത്തുന്നതല്ലാതെ ബെൽജിയൻ മലനോയ്സിന്റെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നവർ തീരെ കുറവാണെന്നു മാത്രം.
മികച്ച ബെൽജിയൻ പട്ടിക്കുട്ടികൾക്ക് ഇപ്പോൾ 60,000 രൂപ മുതൽ 1.20 ലക്ഷം രൂപ വരെയാണ് വില. വംശ ഗുണം കുറയുന്നതനുസരിച്ച് വിലയും കുറയും. മികച്ച ബെൽജിയൻ പട്ടിക്കുട്ടികൾ പലപ്പോഴും പരിശീലകരെ പോലും അദ്ഭുതപ്പെടുത്തുമെന്ന് ആന്റണി പറയുന്നു. മുൻപ് പരിശീലനം കിട്ടിയിട്ടുണ്ടോ എന്നു സംശയം തോന്നുന്നത്ര വേഗത്തിൽ ആയിരിക്കും ചിലപ്പോൾ പല ട്രിക്കുകളും ഇവ പഠിച്ചെടുക്കുക. അത് എന്നും ഓർമയിൽ ഉണ്ടാവുകയും ചെയ്യും. മോഷ്ടാക്കളെ പിന്തുടർന്നു കണ്ടെത്തൽ, സ്ഫോടക വസ്തുക്കൾ, ലഹരി മരുന്നുകൾ മുതലായവ മണത്ത് അറിയൽ തുടങ്ങിയവയിലെല്ലാം മിടുക്കുണ്ടെങ്കിലും രക്ഷാദൗത്യങ്ങളിലാണ് ബെൽജിയം മലനോയ്സ് ഏറെ തിളങ്ങുക.
കെട്ടിടാവിശിഷ്ടങ്ങൾക്കിടയിലും മറ്റു ദുർഘടസാഹചര്യങ്ങളിലും അകപ്പെട്ടവരെ ഇവ പലപ്പോഴും കണ്ടെത്തുന്നത് വിയർപ്പിന്റെ ഗന്ധം മുതൽ ഹൃദയമിടിപ്പിന്റെയും ശ്വാസഗതിയുടെയും താളം വരെ ഒപ്പിയെടുത്തിട്ടായിരിക്കും. എത്ര വലിയ കയറ്റവും കുഴിയും താണ്ടിയാലും വറ്റാത്ത ഊർജസ്വലത ഇത്തരം ഘട്ടങ്ങളിൽ ഇവയ്ക്ക് തുണയാകും. കേരള പൊലീസ് ഡോഗ് സ്ക്വാഡിലും ബൽജിയൻ ഷെപ്പേഡ് എന്നും പേരുള്ള ഇവയുടെ സാന്നിധ്യമുണ്ട്.
English Summary: Learn more about the Belgian Malanois through rescue efforts in the Amazon jungle