കുട്ടമ്പുഴ∙ വന്യജീവി ഭീഷണിയെ തുടർന്നു പന്തപ്രയിലെത്തിയ വാരിയം, ഉറിയംപെട്ടി ആദിവാസിക്കുടിയിലുള്ളവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നു കലക്ടർ എൻ.എസ്.കെ.ഉമേഷ്. ആന്റണി ജോൺ എംഎൽഎയോടൊപ്പം ഊര് നിവാസികളുമായി നടത്തിയ ചർച്ചയിലാണു കലക്ടർ ഉറപ്പുനൽകിയത്. കാട്ടുപോത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടമ്പുഴ∙ വന്യജീവി ഭീഷണിയെ തുടർന്നു പന്തപ്രയിലെത്തിയ വാരിയം, ഉറിയംപെട്ടി ആദിവാസിക്കുടിയിലുള്ളവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നു കലക്ടർ എൻ.എസ്.കെ.ഉമേഷ്. ആന്റണി ജോൺ എംഎൽഎയോടൊപ്പം ഊര് നിവാസികളുമായി നടത്തിയ ചർച്ചയിലാണു കലക്ടർ ഉറപ്പുനൽകിയത്. കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണ ഭീഷണിയെ തുടർന്ന് 90 കുടുംബങ്ങളാണു കാട്ടിൽനിന്നു നാടിനോടു ചേർന്ന പന്തപ്ര കോളനിയിലേക്കു പലായനം ചെയ്തത്. നേരത്തേ പന്തപ്ര പുനരധിവാസ പാക്കേജ് പ്രകാരം പുനരധിവസിപ്പിച്ച 67 കുടുംബങ്ങളിൽ ചിലരുടെ സ്ഥലങ്ങളിൽ ഷീറ്റ് കൊണ്ട് മറച്ച താൽക്കാലിക ഷെഡുകളിലാണ് ഇവരുടെ താമസം. ഇവരെയും പാക്കേജിൽ ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കും. ഇതിനുള്ള കാലതാമസം പരിഗണിച്ചു തൽക്കാലം സമീപത്ത് തന്നെ കുറച്ചു സ്ഥലം അനുവദിക്കാനാണു തീരുമാനം.

ശുചിമുറി സൗകര്യം, കുടിവെള്ളം, ഭക്ഷണം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഉടൻ ഏർപ്പാടാക്കും.പന്തപ്ര കോളനിയുടെ സമഗ്ര വികസനത്തിനുള്ള അടിയന്തര നടപടിയുണ്ടാകും. പുനരധിവാസ പാക്കേജിൽ വീടുകളുടെ നിർമാണം വേഗം പൂർത്തിയാക്കാൻ നിർദേശം നൽകി. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്ത കരാറുകാരിൽനിന്നു പണം ഈടാക്കും. കോളനിയിലേക്കുള്ള റോഡിനു വനംവകുപ്പിന്റെ എൻഒസി ലഭിക്കാൻ ഡിഎഫ്ഒയുമായി കലക്ടർ കൂടിക്കാഴ്ച നടത്തും. തേക്ക് പ്ലാന്റേഷനിലുള്ള കോളനിയിൽ ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റാനും തീരുമാനിച്ചു. ദുരന്തനിവാരണ നിയമപ്രകാരമാണു നടപടി. ഇത്തരത്തിൽ മുറിച്ചുമാറ്റേണ്ട മരങ്ങൾ നിശ്ചയിക്കാൻ വനം, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികളും ട്രൈബൽ പ്രമോട്ടറും ഉൾപ്പെടുന്ന സമിതി രൂപീകരിക്കും.

ADVERTISEMENT

ഇവർ നൽകുന്ന വിവരങ്ങൾ ക്രോഡീകരിച്ചു തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും മരംമുറിക്കൽ. വാരിയം, ഉറിയംപെട്ടി ഊരുകളിൽ ബാക്കിയുള്ള മുഴുവൻ കുടുംബങ്ങളെയും പന്തപ്രയിലേക്ക് എത്തിക്കാൻ ഊരുകൂട്ടങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ഉഷ ബിന്ദുമോൾ, ആർഡിഒ പി.എ.അനി, പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, തഹസിൽദാർ റേച്ചൽ കെ.വർഗീസ്, ഫോറസ്റ്റ് റേഞ്ച് ഓഫിസർമാരായ ടി.ബിനീഷ് കുമാർ, വി.ബി.അഖിൽ, എംപിഐ ചെയർമാൻ ഇ.കെ.ശിവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.ഗോപി, പഞ്ചായത്ത് അംഗങ്ങളായ കെ.എ.സിബി, ബിനേഷ് നാരായണൻ, ജോഷി പൊട്ടയ്ക്കൽ, കുട്ടൻ ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.

ബാക്കി കുടുംബങ്ങളെയും എത്തിക്കും

ADVERTISEMENT

വാരിയം, ഉറിയംപെട്ടി ഊരുകളിൽ ബാക്കിയുള്ള മുഴുവൻ കുടുംബങ്ങളെയും പന്തപ്രയിലേക്ക് എത്തിക്കാൻ ഊരുകൂട്ടങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.