കുട്ടിയെ രക്ഷിക്കാൻ അഗത്തിയിൽ ഡോണിയറിന്റെ സാഹസിക ലാൻഡിങ്
കൊച്ചി∙ ഗുരുതരാവസ്ഥയിലായ രണ്ടര വയസ്സുകാരനെ രക്ഷിക്കാൻ ലക്ഷദ്വീപിലെ അഗത്തിയിൽ നാവികസേനയുടെ ഡോണിയർ വിമാനത്തിന്റെ രാത്രി ലാൻഡിങ്. ന്യുമോണിയ ബാധിച്ചു കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ മെച്ചപ്പെട്ട ചികിത്സയ്ക്കായി വൻകരയിലെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഡോക്ടർമാർ

കൊച്ചി∙ ഗുരുതരാവസ്ഥയിലായ രണ്ടര വയസ്സുകാരനെ രക്ഷിക്കാൻ ലക്ഷദ്വീപിലെ അഗത്തിയിൽ നാവികസേനയുടെ ഡോണിയർ വിമാനത്തിന്റെ രാത്രി ലാൻഡിങ്. ന്യുമോണിയ ബാധിച്ചു കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ മെച്ചപ്പെട്ട ചികിത്സയ്ക്കായി വൻകരയിലെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഡോക്ടർമാർ ആവശ്യപ്പെട്ടെങ്കിലും മോശം കാലാവസ്ഥയെ തുടർന്നു ഹെലികോപ്റ്ററിനു പറക്കൽ അനുമതി ലഭിച്ചില്ല. ഇതോടെയാണു ഭരണകൂടം നാവികസേനയുടെ സഹായം തേടിയത്.
ഉടൻ തന്നെ ദക്ഷിണ നാവിക കമാൻഡിനു കീഴിലെ ഐഎൻഎസ് ഗരുഡ വിമാനത്താവളത്തിൽനിന്നു ഡോണിയർ പുറപ്പെട്ടു. പ്രതികൂല കാലാവസ്ഥയിൽ അതിസാഹസികമായാണു ഡോണിയർ വിമാനത്തിന്റെ പൈലറ്റ് അഗത്തിയിൽ രാത്രി ലാൻഡിങ് നടത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.