‘കാവാലം നാരായണപ്പണിക്കർ ഗോത്രകലകളിലെ ഗുരുനാഥൻ’
കൊച്ചി ∙ കേരളീയ താള പദ്ധതികളും ഗോത്രകലകളും പഠിക്കാനും പഠിപ്പിക്കാനും വരുംതലമുറയെ പ്രേരിപ്പിച്ച ഗുരുനാഥനാണ് കാവാലം നാരായണപ്പണിക്കരെന്നു കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി. കവിയും നാടക കലാകാരനുമായ കാവാലം നാരായണപ്പണിക്കരുടെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോപാനം

കൊച്ചി ∙ കേരളീയ താള പദ്ധതികളും ഗോത്രകലകളും പഠിക്കാനും പഠിപ്പിക്കാനും വരുംതലമുറയെ പ്രേരിപ്പിച്ച ഗുരുനാഥനാണ് കാവാലം നാരായണപ്പണിക്കരെന്നു കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി. കവിയും നാടക കലാകാരനുമായ കാവാലം നാരായണപ്പണിക്കരുടെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോപാനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്സ് ആൻഡ് റിസർച് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ചാലയിൽ വേലായുധ പണിക്കർ അധ്യക്ഷത വഹിച്ചു. വി.ഗിരീശനും മോഹിനി വിനയനും സോപാന തിലകം പുരസ്കാരം നൽകി. കെ.ജി.പൗലോസ്, കാവാലം ശ്രീകുമാർ, നെടുമുടി ഹരികുമാർ, സുശീല നെടുമുടി വേണു, ടി.ജി.രവി, പി.പ്രകാശ്, ഡോ. സഞ്ജീവൻ അഴീക്കോട്, കിച്ചു ആര്യാട്, എന്നിവർ കാവാലം കവിതകളുടെ ചൊൽക്കാഴ്ച പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. കല്യാണി കൃഷ്ണൻ, സനൽ പോറ്റി എന്നിവർ പ്രസംഗിച്ചു.