ആലുവ∙ കനത്ത മഴയിൽ 5 വീടുകളും ഒരു അങ്കണവാടി കെട്ടിടവും ഭാഗികമായി തകർന്നു. 3 വീടുകളിലും 5 വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. എറണാകുളം–ആലുവ റോഡ് വെള്ളക്കെട്ടിൽ മുങ്ങി. വാഹന ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. കുട്ടമശേരിയിലും കുഞ്ഞുണ്ണിക്കരയിലും തെങ്ങ് കടപുഴകി. ആലുവ മുനിസിപ്പൽ പാർക്കിനു സമീപവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ കനത്ത മഴയിൽ 5 വീടുകളും ഒരു അങ്കണവാടി കെട്ടിടവും ഭാഗികമായി തകർന്നു. 3 വീടുകളിലും 5 വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. എറണാകുളം–ആലുവ റോഡ് വെള്ളക്കെട്ടിൽ മുങ്ങി. വാഹന ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. 

കുട്ടമശേരി വാഴേത്ത് രജീഷിന്റെ വീടിന്റെ ചിമ്മിനിയിലേക്കു തെങ്ങ് കടപുഴകിയപ്പോൾ.

കുട്ടമശേരിയിലും കുഞ്ഞുണ്ണിക്കരയിലും തെങ്ങ് കടപുഴകി. ആലുവ മുനിസിപ്പൽ പാർക്കിനു സമീപവും ചൂർണിക്കര പഞ്ചായത്തിലെ എസ്എൻ പുരത്തും ചെങ്ങമനാട് പഞ്ചായത്തിലെ പറമ്പയത്തും മരങ്ങൾ മറിഞ്ഞുവീണു.

ചൂർണിക്കര പഞ്ചായത്തിലെ എസ്എൻ പുരത്ത് പൈപ്പ് ലൈൻ റോഡിലേക്കു തണൽമരം കടപുഴകിയപ്പോൾ.
ADVERTISEMENT

ആലുവ–എറണാകുളം റോഡിൽ 5 കടകളിലും കമ്മത്ത് ലൈനിലെ 3 വീടുകളിലുമാണ് വെള്ളം കയറിയത്. 

കടുങ്ങല്ലൂർ പഞ്ചായത്തിലെ കുഞ്ഞുണ്ണിക്കരയിൽ അങ്കണവാടി കെട്ടിടത്തിനു മുകളിലേക്കു തെങ്ങ് കടപുഴകിയപ്പോൾ.

എടത്തല പഞ്ചായത്ത് 3–ാം വാർഡിൽ പുഷ്പനഗർ കോളനിക്ക് എതിർവശം പള്ളിപ്പറമ്പിൽ അമ്മിണിയുടെ വീടിന്റെ അടുക്കള ഭാഗവും 14–ാം വാർഡിൽ വളവന്തറ റഷീദ്, പച്ചാനിക്കൽ അബ്ദുൽ ലത്തീഫ് എന്നിവരുടെ വീടുകളുടെ പിൻഭാഗവുമാണ് ഇടിഞ്ഞത്. മലേപ്പള്ളിയിൽ ഒരു വീടിന്റെ മതിൽ തകർന്നു.

എടത്തല വളവന്തറ റഷീദ്, പച്ചാനിക്കൽ അബ്ദുൽ ലത്തീഫ് എന്നിവരുടെ വീടുകളുടെ പിൻഭാഗം ഇടിഞ്ഞ നിലയിൽ.
ADVERTISEMENT

മുനിസിപ്പൽ പാർക്കിനു സമീപം വൈദ്യുതി കമ്പികൾക്കു മുകളിലേക്കാണു മരം മറിഞ്ഞത്. ഫയർ സ്റ്റേഷൻ ഹെഡ് ജോസ് ജയിംസിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തി മുറിച്ചു നീക്കി. 

കനത്ത മഴയിൽ ആലുവ–എറണാകുളം റോഡിനു സമീപം ബാലചന്ദ്ര ഷേണായിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ.

പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. എസ്എൻ പുരത്തു പൈപ്പ് ലൈൻ റോഡിൽ കൂറ്റൻ മരമാണ് കടപുഴകിയത്. ഇതു നീക്കി ഗതാഗതം സ്ഥാപിക്കാൻ ഏറെപ്പേരുടെ അധ്വാനം വേണ്ടിവന്നു. 

ഏലൂരിൽ ടിസിസി കമ്പനിക്കു സമീപം മരം കടപുഴകി വൈദ്യുതി ലൈനുകൾക്കു മുകളിൽ വീണപ്പോൾ. ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.
ADVERTISEMENT

കുട്ടമശേരിയിൽ വാഴേത്ത് രജീഷിന്റെ വീടിനു മുകളിൽ തെങ്ങു വീണു ചിമ്മിനിയും വീടിന്റെ ഒരു ഭാഗവും തകർന്നു. തെങ്ങ് ചിമ്മിനിയിൽ തടഞ്ഞിരുന്നതു കൊണ്ടാണ് ഓടുമേഞ്ഞ വീടു പൂർണമായി തകരാതിരുന്നത്.

കളമശേരി ദേശീയപാതയിൽ ഡംപിങ് യാർഡിനു സമീപം മീഡിയനിലെ മണ്ണ് ഒലിച്ചുപോയി മരങ്ങളും സംരക്ഷണഭിത്തിയും അപകടാവസ്ഥയിൽ. വഴിവിളക്കു മറിഞ്ഞുകിടക്കുന്നതും കാണാം.

പെരിയാറിൽ ജലനിരപ്പ് ഒരു മീറ്റർ ഉയർന്നു. വെള്ളത്തിൽ ചെളിയുടെ അളവും കൂടിയിട്ടുണ്ട്.