കാക്കനാട്∙ സ്കൂൾ പരിസരങ്ങളിൽ അപകട ഭീഷണി സൃഷ്ടിക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റാൻ കലക്ടർ എൻ.എസ്.കെ.ഉമേഷ് നിർദേശം നൽകി. ഭീഷണിയുള്ള മരച്ചില്ലകളും മുറിക്കണമെന്ന് സ്കൂൾ സുരക്ഷ വിലയിരുത്താൻ ചേർന്ന യോഗത്തിൽ അദ്ദേഹം പറ‍ഞ്ഞു. ഡിഇഒമാരും എഇഒമാരുമാണ് അവരുടെ പരിധിയിലെ സ്കൂൾ പരിസരങ്ങളിലെ സുരക്ഷ

കാക്കനാട്∙ സ്കൂൾ പരിസരങ്ങളിൽ അപകട ഭീഷണി സൃഷ്ടിക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റാൻ കലക്ടർ എൻ.എസ്.കെ.ഉമേഷ് നിർദേശം നൽകി. ഭീഷണിയുള്ള മരച്ചില്ലകളും മുറിക്കണമെന്ന് സ്കൂൾ സുരക്ഷ വിലയിരുത്താൻ ചേർന്ന യോഗത്തിൽ അദ്ദേഹം പറ‍ഞ്ഞു. ഡിഇഒമാരും എഇഒമാരുമാണ് അവരുടെ പരിധിയിലെ സ്കൂൾ പരിസരങ്ങളിലെ സുരക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കനാട്∙ സ്കൂൾ പരിസരങ്ങളിൽ അപകട ഭീഷണി സൃഷ്ടിക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റാൻ കലക്ടർ എൻ.എസ്.കെ.ഉമേഷ് നിർദേശം നൽകി. ഭീഷണിയുള്ള മരച്ചില്ലകളും മുറിക്കണമെന്ന് സ്കൂൾ സുരക്ഷ വിലയിരുത്താൻ ചേർന്ന യോഗത്തിൽ അദ്ദേഹം പറ‍ഞ്ഞു. ഡിഇഒമാരും എഇഒമാരുമാണ് അവരുടെ പരിധിയിലെ സ്കൂൾ പരിസരങ്ങളിലെ സുരക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കനാട്∙ സ്കൂൾ പരിസരങ്ങളിൽ അപകട ഭീഷണി സൃഷ്ടിക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റാൻ കലക്ടർ എൻ.എസ്.കെ.ഉമേഷ് നിർദേശം നൽകി. ഭീഷണിയുള്ള മരച്ചില്ലകളും മുറിക്കണമെന്ന് സ്കൂൾ സുരക്ഷ വിലയിരുത്താൻ ചേർന്ന യോഗത്തിൽ അദ്ദേഹം പറ‍ഞ്ഞു. ഡിഇഒമാരും എഇഒമാരുമാണ് അവരുടെ പരിധിയിലെ സ്കൂൾ പരിസരങ്ങളിലെ സുരക്ഷ ഉറപ്പാക്കേണ്ടത്. 

കനത്ത മഴയെത്തുടർന്ന് വെള്ളം കയറിയ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. ചിത്രം: മനോരമ.

സംസ്ഥാന സർക്കാരിന്റെ സ്കൂളുകൾക്കു പുറമേ സിബിഎസ്ഇ, ഐസിഎസ്ഇ, സ്വകാര്യ സ്കൂൾ പരിസരങ്ങളും പരിശോധിക്കണം. മുറിച്ചുമാറ്റേണ്ട മരങ്ങളുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. സ്കൂൾ ക്യാംപസുകളോടു ചേർന്നുള്ള സ്വകാര്യ പുരയിടങ്ങളിലെ മരങ്ങളും അപകടകാരികളാണെങ്കിൽ മുറിക്കണം. തർക്കമുണ്ടായാൽ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കണം. സ്കൂൾ ട്രിപ്പ് അടിക്കുന്ന വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. മോട്ടർ വാഹന വകുപ്പിന്റെ ‘വിദ്യാ വാഹിനി’ ആപ്പിൽ റജിസ്റ്റർ ചെയ്താൽ സ്കൂൾ വാഹനങ്ങളുടെ ഓട്ടം രക്ഷിതാക്കൾക്ക് നിരീക്ഷിക്കാനാകും. സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന കർശനമാക്കണം. 

മഴക്കാല രക്ഷാപ്രവർത്തനത്തിനു റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾക്കു നൽകുന്ന സാധനസാമഗ്രികൾ.
ADVERTISEMENT

More Rain Updates Ernakulam

∙ കനത്ത മഴയിൽ 5 വീടുകളും ഒരു അങ്കണവാടി കെട്ടിടവും തകർന്നു; ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു - ചിത്രങ്ങൾ

∙ കനത്ത മഴ, വീടും നാടും വെള്ളത്തിൽ; മരങ്ങൾ കടപുഴകി വീണ് വീടുകൾ തകർന്നു

∙ മഴയും കാറ്റും കനത്തു, കര കവർന്ന് കടൽ; എത്ര പറഞ്ഞിട്ടും മുൻകരുതലെടുക്കാൻ മടിച്ച് അധികൃതർ

ADVERTISEMENT

∙ കാറ്റിലും മഴയിലും പശ്ചിമ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ

∙ തുടരുന്ന കെടുതി; ഇടപ്പള്ളി പാലസ് റോഡ് തരിപ്പണം

∙ മഴ.. ദുരിതം; ബൈപാസിൽ ആറിടത്ത് മരം വീണു

∙ മഴ പെയ്യുമ്പോൾ മരം ഭീഷണി; ചില്ല വിരിച്ച് അപകടം

ആലുവ–എറണാകുളം റോഡിലെ വെള്ളക്കെട്ട്
ADVERTISEMENT

ഇവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തണം. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സ്കൂളുകൾക്കായി ആരംഭിക്കുന്ന ‘ഉസ്കൂൾ’ (uschool) ആപ് യോഗത്തിൽ അവതരിപ്പിച്ചു. ഓരോ സ്കൂളിന്റെയും അപകട സാധ്യത, വിഭവ ശേഷി, ദുരന്ത നിവാരണ സമിതിയുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള വിശദാംശങ്ങളാകും ആപ്പിൽ ഉണ്ടാകുക. 

ചൂർണിക്കര പഞ്ചായത്തിലെ എസ്എൻ പുരത്ത് പൈപ്പ് ലൈൻ റോഡിലേക്കു തണൽമരം കടപുഴകിയപ്പോൾ

ജില്ലയിലെ 58 സ്കൂളുകളിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ വിഭാഗം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മറ്റു സ്കൂളുകളിലേക്കും ഉടൻ വ്യാപിപ്പിക്കും. ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള പരിശീലനം കുട്ടികൾക്ക് നൽകുകയാണ് ലക്ഷ്യം. 25 കുട്ടികൾ വീതമുള്ള ഗ്രൂപ്പ് രൂപീകരിച്ചാകും പരിശീലനം. ഇവർ മറ്റു കുട്ടികളെയും പരിശീലിപ്പിക്കും.

മലങ്കര ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടുന്നു

കനത്ത മഴയിൽ ആലുവ–എറണാകുളം റോഡിനു സമീപം ബാലചന്ദ്ര ഷേണായിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ.

മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്ന് കൂടുതൽ വെള്ളം പുറത്തേക്കു വിടാൻ ആരംഭിച്ചു. മലങ്കര ഡാമിന്റെ 6 ഷട്ടറുകളിൽ 4 ഷട്ടറുകളും 70 സെന്റിമീറ്റർ ഉയർത്തി 146.60 ക്യുമെക്സ് വെള്ളമാണ് പുറത്തേക്കു വിടുന്നത്. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡാം അധികൃതർ അറിയിച്ചു. 

മൂവാറ്റുപുഴ താലൂക്ക് ഓഫിസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്നും അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാൻ ആവശ്യമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് പറഞ്ഞു.

മൺസൂൺ കൺട്രോൾ റൂം

കാലവർഷം ശക്തി പ്രാപിച്ചതിനെത്തുടർന്നു റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്ന മൺസൂൺ കൺട്രോൾ റൂം തുറന്നു. വെള്ളം കയറുന്ന അവസ്ഥയുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ എമർജൻസി റെസ്പോൺസ് ടീം രൂപീകരിച്ചു. 

സ്റ്റേഷനുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കി. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളുടെയും ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട കേന്ദ്രങ്ങളുടെയും പട്ടിക തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തയാറാക്കി. എമർജൻസി ലാംപ്, പമ്പ് സെറ്റ്, ടോർച്ച്, ലൈഫ് ജാക്കറ്റ്, അസ്കാ ലൈറ്റ്, വടം തുടങ്ങിയവ സ്റ്റേഷനുകളിൽ എത്തിച്ചു. മഴയുമായി ബന്ധപ്പെട്ടു വ്യാജ പ്രചാരണം നടത്തിയാൽ കേസും അറസ്റ്റും ഉണ്ടാകും. കൺട്രോൾ റൂം നമ്പർ: 9497980500.

മാറ്റമില്ലാതെ നാണക്കേട്

ആ നാണക്കേട് തുടരുന്നു. മഴ കനത്തതോടെ നഗരത്തിലെ കെഎസ്ആർടിസി സ്റ്റാൻഡും പരിസരവും പതിവു തെറ്റിച്ചില്ല. രാവിലെ സ്റ്റാൻഡും പരിസരവും കനത്ത വെള്ളക്കെട്ടിലായതോടെ യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും കച്ചവടക്കാരും വലഞ്ഞു. ഉച്ചയോടെ മഴ തെല്ലൊന്നു മാറിനിന്നതിനാൽ സ്റ്റാൻഡിന്റെ അകത്തെ വെള്ളക്കെട്ട് കുറച്ചു കുറഞ്ഞു. എന്നാൽ, കച്ചവട സ്ഥാപനങ്ങളും കാത്തിരിപ്പു കേന്ദ്രവും ഓഫിസും ജീവനക്കാരുടെ വിശ്രമകേന്ദ്രവും ഉൾപ്പെടുന്ന പ്രധാന കെട്ടിടത്തിൽ ചീഞ്ഞുനാറുന്ന വെള്ളക്കെട്ട് തുടർന്നു.

English Summary: Heavy rains, Ernakulam district with caution; More water is being released from Malankara Dam