കാലടി∙ എംസി റോഡരികിൽ മറ്റൂരിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിനു മുന്നിലെ വാക മരം മറിഞ്ഞു വീണു. ഉച്ചയ്ക്കു 12 മണിയോടെയാണ് മരം റോഡിലേക്ക് മറിഞ്ഞത്. ഈ സമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. മരം വീണതിനെ തുടർന്നു എംസി റോഡിൽ അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അഗ്നിരക്ഷാ സേന അങ്കമാലി യൂണിറ്റും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലടി∙ എംസി റോഡരികിൽ മറ്റൂരിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിനു മുന്നിലെ വാക മരം മറിഞ്ഞു വീണു. ഉച്ചയ്ക്കു 12 മണിയോടെയാണ് മരം റോഡിലേക്ക് മറിഞ്ഞത്. ഈ സമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.മരം വീണതിനെ തുടർന്നു എംസി റോഡിൽ അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അഗ്നിരക്ഷാ സേന അങ്കമാലി യൂണിറ്റും നാട്ടുകാരും ചേർന്നു മരം മുറിച്ചു മാറ്റി. എങ്കിലും എംസി റോഡിലെ ഗതാഗതക്കുരുക്ക് ഏറെ നേരം തുടർന്നു. 

എംസി റോഡരികിൽ മറ്റൂരിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ നിന്ന വാക മരം മറിഞ്ഞു വീണപ്പോൾ.

സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതിലിൽ നിന്നു റോഡിലേക്ക് 2 അടിയോളം ചാഞ്ഞു നിൽക്കുകയായിരുന്നു ഈ പാഴ്മരം. മരത്തിന്റെ വേരുകൾ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മതിലിൽ വിള്ളൽ വീഴുകയും ഇടിഞ്ഞു തുടങ്ങുകയും ചെയ്തിരുന്നു.വേരുകൾ ദ്രവിച്ചു തുടങ്ങിയ മരം അപകടാവസ്ഥയിലായിരുന്നു. മരത്തിന്റെ സമീപത്തു തന്നെ ഓട്ടോറിക്ഷ സ്റ്റാൻഡും ബസ് കാത്തു നിൽപ് കേന്ദ്രവുമുണ്ട്. മരം മുറിച്ചു മാറ്റിയില്ലെങ്കിൽ ഈ വർഷക്കാലത്തു തന്നെ വീഴാനുള്ള സാധ്യതയുണ്ടെന്നു നാട്ടുകാർ മുന്നറിയിപ്പു നൽകിയിട്ടും അധികൃതരുടെ നടപടിയുണ്ടായില്ല.

മാണിക്യമംഗലം ജംക്‌ഷനിൽ അപകടകരമായ ശാഖകളോടെ പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരം.
ADVERTISEMENT

ഉറക്കമില്ലാതെ വള്ളിയാംകുളം കോളനി

വള്ളിയാംകുളം 4 സെന്റ് കോളനിയിലെ 4 കുടുംബങ്ങൾക്കു സമാധാനമായി ഉറങ്ങാൻ കഴിയുന്നില്ല. ഏതു നിമിഷവും മറിഞ്ഞു വീഴാവുന്ന വൻ ഈട്ടി മരമാണ് കൺമുന്നിൽ. വീടുകൾക്കു നടുവിലെ പൊതുവഴിയിലെ റവന്യു വകുപ്പിന്റെ സ്ഥലത്താണിത്. മരത്തിന്റെ അടിഭാഗത്ത് വലിയ പൊത്തു രൂപപ്പെട്ടിരിക്കുകയാണ്. ഉൾഭാഗം വേരു വരെ ദ്രവിച്ചിരിക്കുന്നു.മരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ടു വർഷങ്ങളായി. പഞ്ചായത്ത്, റവന്യു, വനം വകുപ്പ് അധികൃതർ ഉൾപ്പെട്ട കമ്മിറ്റി മരം മുറിക്കാൻ 2 വർഷം മുൻപ് തീരുമാനിച്ചു. എന്നാൽ തുടർ നടപടികളുണ്ടായില്ല. 

ADVERTISEMENT

അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണമെന്നു സർക്കാരിന്റെ കർശന നിർദേശമുണ്ട്. മരം മുറിച്ചു മാറ്റണമെന്നു വാർഡ് വികസന സമിതി പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ല.  വകുപ്പ് ഉദ്യോഗസ്ഥര്‍ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്.വള്ളിയാംകുളത്തെ മരം വെട്ടുന്നതിനു വില്ലേജ് ഓഫിസർക്കു കത്ത് നൽകിയിട്ടുണ്ടെന്നും ഈട്ടി ആയതിനാൽ വനം വകുപ്പിൽ നിന്നു വാലുവേഷൻ കിട്ടുന്ന മുറയ്ക്ക് മരം വെട്ടാനുള്ള നടപടി സ്വീകരിക്കാമെന്നു വില്ലേജ് ഓഫിസർ അറിയിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് വിൽസൻ കോയിക്കര പറഞ്ഞു.

മാണിക്യമംഗലം ജംക്‌ഷനിൽ ചില്ല വിരിച്ച് അപകടം

ADVERTISEMENT

ജംക്‌ഷനിൽ നിൽക്കുന്ന ആൽമരത്തിന്റെ അപകടകരമായ ചില്ലകൾ മുറിച്ചു മാറ്റണമെന്ന ആവശ്യമുയരുന്നു. മാണിക്യമംഗലം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം ബസ് കാത്തിരിപ്പു കേന്ദ്രത്തോടു ചേർന്നാണ് ആൽമരം. പഴക്കമേറിയ ആൽമരത്തിന്റെ ചില്ലകൾ പടർന്നു പന്തലിച്ചു നിൽക്കുകയാണ്. ദ്രവിച്ച ശാഖകൾ പലതും മഴയിലും കാറ്റിലും ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. സമീപം ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുണ്ട്.

മരത്തിന്റെ അടിയിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദിവസവും ബസ് കാത്തു നിൽക്കുന്നു. ആൽമരത്തിന്റെ ശാഖകൾ ‍ മുറിച്ചു മാറ്റണമെന്ന് ഏറെ നാളുകളായി ആവശ്യമുണ്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല. പലയിടത്തും മരങ്ങൾ‍വീണ് അപകടങ്ങൾ‍ ഉണ്ടായപ്പോഴാണ് ആവശ്യം വീണ്ടും ശക്തമായത്.

 അപകടകരമായ ശാഖകൾ മുറിച്ചു മാറ്റണമെന്നും അടിഭാഗം കല്ലു കെട്ടി സംരക്ഷിക്കണമെന്നും എൻഎസ്എസ് തോട്ടകം കരയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സലീഷ് ചെമ്മണ്ടൂർ അധ്യക്ഷത വഹിച്ചു.