വൈപ്പിൻ∙ കനത്ത മഴയ്ക്കൊപ്പം കാറ്റും വീശിയടിച്ചതോടെ വൈപ്പിനിലെ തീരപ്രദേശങ്ങളിൽ വ്യാപകമായ കടൽ കയറ്റം. ആഞ്ഞടിച്ച തിരമാലകൾ പലയിടങ്ങളിലും വൻതോതിൽ തീരം തകർത്തു. ജനവാസ മേഖലകളിലേക്ക് കടൽ വെള്ളം വ്യാപിച്ചു. ചിലയിടങ്ങളിൽ വീടുകൾക്കുള്ളിൽ വരെ വെള്ളം കയറി. പോക്കറ്റ് റോഡുകളും ഉപ്പുവെള്ളത്തിൽ മുങ്ങി. കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈപ്പിൻ∙ കനത്ത മഴയ്ക്കൊപ്പം കാറ്റും വീശിയടിച്ചതോടെ വൈപ്പിനിലെ തീരപ്രദേശങ്ങളിൽ വ്യാപകമായ കടൽ കയറ്റം. ആഞ്ഞടിച്ച തിരമാലകൾ പലയിടങ്ങളിലും വൻതോതിൽ തീരം തകർത്തു. ജനവാസ മേഖലകളിലേക്ക് കടൽ വെള്ളം വ്യാപിച്ചു. ചിലയിടങ്ങളിൽ വീടുകൾക്കുള്ളിൽ വരെ വെള്ളം കയറി. പോക്കറ്റ് റോഡുകളും ഉപ്പുവെള്ളത്തിൽ മുങ്ങി.

വെളിയത്താം പറമ്പിൽ കഴിഞ്ഞ ദിവസം മണൽ ബണ്ട് തകർന്ന ഭാഗത്തു കൂടി വെള്ളം ജനവാസ മേഖലകളിലേക്ക് കയറുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടൽ പൊതുവേ ഇളകിയ മട്ടിലായിരുന്നു എങ്കിലും ഇന്നലെ ഉച്ചയോടെ കാറ്റ് അടിക്കുകയും തിരമാലകൾ ശക്തമാകുകയും ചെയ്തു. നായരമ്പലം വെളിയത്താംപറമ്പ്, പഴങ്ങാട്, എടവനക്കാട് അണിയിൽ തുടങ്ങിയ സ്ഥലങ്ങളിൽ വൻതോതിൽ വെള്ളം കയറി. മണിക്കൂറുകൾക്കുള്ളിൽ മണൽത്തിട്ട ഇടിഞ്ഞ് പലയിടത്തും തീരം ഇല്ലാതായി. കടൽഭിത്തി പാടേ തകർന്നുകിടക്കുന്ന എടവനക്കാട് അണിയിൽ ബീച്ചിൽ നേരത്തെ തീരദേശ റോഡ് കടന്നുപോയിരുന്ന ഭാഗം വെള്ളത്തിനടിയിലായി. മണൽബണ്ട് ഉള്ളതിനാൽ മാത്രമാണ് ഇവിടെ വീടുകളിലേക്ക് വെള്ളം കയറാത്തത്.

വെളിയത്താംപറമ്പിൽ കര കവിഞ്ഞെത്തിയ കടൽ വെള്ളം ജനവാസ മേഖലകളിൽ വ്യാപിച്ചപ്പോൾ .
ADVERTISEMENT

കടൽഭിത്തി തകർന്നു കിടക്കുന്ന പഴങ്ങാട് തീരത്തും കടലാക്രമണം ശക്തമായി. കടൽ ക്ഷോഭിച്ച് അൽപ സമയത്തിനുള്ളിൽ തന്നെ തീരദേശ റോഡിൽ വെള്ളം നിറഞ്ഞു. ഇത് കിഴക്കോട്ട് ഒഴുകി ജനവാസ മേഖലകളിലേക്കും ചെമ്മീൻ കെട്ടുകളിലേക്കും വ്യാപിച്ചു. ഈ ഭാഗത്തെ ഒട്ടേറെ വീടുകളുടെ പരിസരം വെള്ളം നിറഞ്ഞ നിലയിലാണ്. വെളിയത്താംപറമ്പിൽ ചില വീടുകളുടെ ഉള്ളിൽ വരെ വെള്ളം എത്തി. മഴ ശക്തമായാൽ ഇനിയും സ്ഥിതി രൂക്ഷമാകും.

കനത്തമഴയിൽ വെള്ളം കയറിയ ഫോർട്ട്‌വൈപ്പിൻ അതിർത്തിയിലെ സെലിൻ സണ്ണിയുടെ വാടകവീട്.

കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്ത് പല പഞ്ചായത്തുകളും ഇതിനായി സ്ഥലങ്ങൾ കണ്ടെത്തി തുടങ്ങിയിട്ടുണ്ട്.

ADVERTISEMENT

കാനയില്ല; കനത്തമഴയിൽ വെളളം വീട്ടിലേക്ക്

കനത്ത മഴയിൽ വീടിനുള്ളിൽ വെള്ളംകയറിയതോടെ അന്തിയുറങ്ങാൻ ഇടമില്ലാതെ വീട്ടുകാർ. ഫോർട്ട്‌വൈപ്പിൻ വടക്കേയറ്റത്ത് വൈപ്പിൻ മുനമ്പം സംസ്ഥാന പാതയോടു ചേർന്നു വാടക വീട്ടിൽ താമസിക്കുന്ന സെലിൻ സണ്ണിയും കുടുംബാഗങ്ങളുമാണു നട്ടംതിരിയുന്നത്. സംസ്ഥാന പാതയ്ക്കരികിൽ ഈ ഭാഗത്ത് കാന നിർമിച്ചിട്ടില്ലാത്തതിനാൽ മഴ പെയ്താൽ റോഡിൽ നിന്നു വെള്ളം സമീപവീടുകളുടെ മുറ്റത്തേക്ക് ഒഴുകും.

ADVERTISEMENT

ഇങ്ങിനെ എത്തുന്ന വെള്ളം കൂടിയതോടെ വീടിനകത്തേക്കു കയറുകയായിരുന്നു. കിടപ്പുമുറിയിൽ മാത്രമല്ല അടുക്കളയിലും വെളളം നിറഞ്ഞതോടെ  ഭക്ഷണം പാകം ചെയ്യാനും കഴിയാതായി.

എത്ര പറഞ്ഞിട്ടും മുൻകരുതലെടുക്കാൻ മടിച്ച് അധികൃതർ

അടുത്തിടെ നിർമിച്ച താൽക്കാലിക മണൽബണ്ട് തകർന്ന വെളിയത്താംപറമ്പ് ബീച്ചിൽ ജനവാസ മേഖലകൾ മൊത്തത്തിൽ വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ ഏതാനും വർഷങ്ങളായി വൈപ്പിൻ ഏറ്റവും രൂക്ഷമായ തോതിൽ കടലാക്രമണം ഉണ്ടാകുന്ന പ്രദേശമാണിത്. അതിനു ശേഷവും മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാവാത്തതിനെ തുടർന്ന് ഇത്തവണ സ്ഥിതി കൂടുതൽ രൂക്ഷമായി. ജനപ്രതിനിധികൾ അടക്കമുള്ളവർ മുന്നറിയിപ്പ് നൽകിയിട്ടും ഇക്കാര്യത്തിൽ യാതൊരു നടപടിക്കും ബന്ധപ്പെട്ടവർ തയാറായില്ല.

അതിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ സംസ്ഥാന പാത ഉപരോധിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. ഇവിടെ ഏക്കർ കണക്കിന് പ്രദേശങ്ങൾ കടൽ വെള്ളം നിറഞ്ഞു കിടക്കുന്ന സ്ഥിതിയിലാണ്. റോഡ് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ആയതിനാൽ ഗതാഗതവും മുടങ്ങി. കടലിൽ നിന്ന് ഇരച്ചു കയറി എത്തുന്ന വെള്ളം കിഴക്കു ഭാഗത്തേക്ക് ഒഴിഞ്ഞു പോകാൻ സൗകര്യം ഇല്ലാത്തത് ദുരിതം വർധിപ്പിക്കുന്നു.