കൊച്ചിയിൽ എത്ര മൂടിയാലും തീരാത്ത കളങ്കം; 100 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന മാലിന്യം
ചിത്രപ്പുഴയും കടമ്പ്രയാറും അരികു ചേർന്നുകിടക്കുന്ന ബ്രഹ്മപുരത്തെ ഇൗ 100 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതു കൊച്ചി നഗരം പത്തു വർഷത്തിലേറെയായി പുറന്തള്ളിയ പ്ലാസ്റ്റിക്, ജൈവ മാലിന്യത്തിന്റെ അവശേഷിപ്പാണ്. കഴിഞ്ഞ മാർച്ചിൽ 13 ദിവസം തുടർച്ചയായി മാലിന്യം കത്തി. വിഷപ്പുക കൊച്ചിക്കു മേൽ കരിമ്പടം തീർത്തു. അന്നു

കൊച്ചി ∙ ചിത്രപ്പുഴയും കടമ്പ്രയാറും അരികു ചേർന്നുകിടക്കുന്ന ബ്രഹ്മപുരത്തെ ഇൗ 100 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതു കൊച്ചി നഗരം പത്തു വർഷത്തിലേറെയായി പുറന്തള്ളിയ പ്ലാസ്റ്റിക്, ജൈവ മാലിന്യത്തിന്റെ അവശേഷിപ്പ്.
കഴിഞ്ഞ മാർച്ചിൽ 13 ദിവസം തുടർച്ചയായി മാലിന്യം കത്തി. വിഷപ്പുക കൊച്ചിക്കു മേൽ കരിമ്പടം തീർത്തു. അന്നു കത്തിയമർന്ന മാലിന്യത്തിന്റെ ശേഷിപ്പും വിഷാംശം നിറഞ്ഞ ചാരവും പുഴവെള്ളത്തിൽ കലരാതിരിക്കാൻ ടാർപോളിൻ ഷീറ്റ് കൊണ്ടു മൂടിയിരിക്കുന്നതാണു ചിത്രം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശമാണിത്.
ടാർപോളിൻ വിരിക്കാൻ മാത്രം 57 ലക്ഷം രൂപയാണു ചെലവ്. മഴ തുടങ്ങിയിട്ടും മാലിന്യം പൂർണമായി മൂടാൻ കഴിഞ്ഞിട്ടില്ല. നെല്ലും തെങ്ങും കൃഷിചെയ്തിരുന്ന, ആളുകൾ താമസിച്ചിരുന്ന ഒരു സ്ഥലത്തെ നഗരമാലിന്യം മാറ്റിയത് ഇങ്ങനെയൊക്കെയാണ്.
English Summary : Garbage spread over 100 acres in Brahmapuram, Kochi