അമേയ കത്തെഴുതി; കടുങ്ങല്ലൂർ ഗവ. എൽപിഎസിന് 2 കോടിയുടെ പുതിയ കെട്ടിടം
ആലുവ∙ 4–ാം ക്ലാസ് വിദ്യാർഥി പി.എസ്. അമേയയുടെ കത്തിലൂടെ കടുങ്ങല്ലൂർ ഗവ. എൽപി സ്കൂളിനു ലഭിക്കുന്നതു 2 കോടി രൂപയുടെ പുതിയ കെട്ടിടം. കഴിഞ്ഞ വർഷമാണ് അമേയ സ്ഥലം എംഎൽഎയായ മന്ത്രി പി. രാജീവിനു തന്റെ സ്കൂളിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കത്തെഴുതിയത്. കത്ത് കിട്ടിയ അദ്ദേഹം അതു വിദ്യാഭ്യാസ മന്ത്രി വി.

ആലുവ∙ 4–ാം ക്ലാസ് വിദ്യാർഥി പി.എസ്. അമേയയുടെ കത്തിലൂടെ കടുങ്ങല്ലൂർ ഗവ. എൽപി സ്കൂളിനു ലഭിക്കുന്നതു 2 കോടി രൂപയുടെ പുതിയ കെട്ടിടം. കഴിഞ്ഞ വർഷമാണ് അമേയ സ്ഥലം എംഎൽഎയായ മന്ത്രി പി. രാജീവിനു തന്റെ സ്കൂളിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കത്തെഴുതിയത്. കത്ത് കിട്ടിയ അദ്ദേഹം അതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ശ്രദ്ധയിൽപെടുത്തി തുക അനുവദിപ്പിക്കാൻ നടപടി എടുത്തു. പടിഞ്ഞാറേ കടുങ്ങല്ലൂർ ഗവ. ഹൈസ്കൂളിൽ 5–ാം ക്ലാസ് വിദ്യാർഥിയാണ് ഇപ്പോൾ അമേയ.
ക്ലാസിൽ കത്തെഴുത്തു പരിശീലനത്തിന്റെ ഭാഗമായി അമേയ തയാറാക്കിയ കത്തു കണ്ട പ്രധാന അധ്യാപിക പി.ബി. ലൈല മന്ത്രി രാജീവ് കടുങ്ങല്ലൂരിൽ ഒരു ചടങ്ങിന് എത്തിയപ്പോൾ കത്ത് അദ്ദേഹത്തിനു നേരിട്ടു നൽകി. കഴിഞ്ഞ ദിവസം ഏലൂരിൽ നടന്ന വിദ്യാഭ്യാസ പുരസ്കാര വിതരണ ചടങ്ങിൽ മന്ത്രി രാജീവ് തന്നെയാണ് അമേയയുടെ കത്തിന്റെ കഥ വെളിപ്പെടുത്തിയത്. 9 ക്ലാസ് മുറികളുള്ള 3 നില കെട്ടിടമാണ് നിർമിക്കുന്നത്. കണിയാംകുന്ന് പുതുവൽപറമ്പിൽ ഷിജുവിന്റെയും ഡിജിയുടെയും മകളാണ് അമേയ.