വ്യാജരേഖകൾ ഉണ്ടാക്കി ഭൂമി വിൽപന: 3 പേർ പിടിയിൽ
മട്ടാഞ്ചേരി∙ വ്യാജരേഖകൾ ഉണ്ടാക്കി ഭൂമി ഇടപാട് നടത്താൻ ശ്രമിച്ച കേസിലെ 3 പ്രതികളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ചുള്ളിക്കൽ സ്വദേശി കെ.എം.സന്തോഷ്കുമാർ (69), മട്ടാഞ്ചേരി പനയപ്പള്ളി സ്വദേശി കെ.വൈ.അബു (55), പള്ളുരുത്തി സ്വദേശി പി.വി.സുന്ദരൻ (58) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ 1–ാം പ്രതിയായ

മട്ടാഞ്ചേരി∙ വ്യാജരേഖകൾ ഉണ്ടാക്കി ഭൂമി ഇടപാട് നടത്താൻ ശ്രമിച്ച കേസിലെ 3 പ്രതികളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ചുള്ളിക്കൽ സ്വദേശി കെ.എം.സന്തോഷ്കുമാർ (69), മട്ടാഞ്ചേരി പനയപ്പള്ളി സ്വദേശി കെ.വൈ.അബു (55), പള്ളുരുത്തി സ്വദേശി പി.വി.സുന്ദരൻ (58) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ 1–ാം പ്രതിയായ സന്തോഷ്കുമാറിൽ നിന്നു വസ്തു വാങ്ങിയ ആൾ പോക്കുവരവ് നടത്തുന്നതിനായി മട്ടാഞ്ചേരി വില്ലേജ് ഓഫിസിൽ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് മനസ്സിലാക്കിയ വില്ലേജ് ഓഫിസർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതികൾ മട്ടാഞ്ചേരി വില്ലേജ് ഓഫിസറുടെ ഒപ്പും സീലും വ്യാജമായി പതിച്ച് തണ്ടപ്പേര് അക്കൗണ്ട്, കരമൊടുക്കിയ രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവ വ്യാജമായി ഉണ്ടാക്കുകയായിരുന്നു. തുടർന്ന് സ്ഥലം മറ്റൊരാൾക്ക് വിൽപന നടത്തി. 1–ാം പ്രതി സ്ഥലം വിൽപന നടത്തുന്നതിന് രണ്ടും മൂന്നും പ്രതികളെ സമീപിക്കുകയും അവർ ഇതിനുള്ള രേഖകൾ വ്യാജമായി ഉണ്ടാക്കുകയും സ്ഥലം വിൽപന നടത്തുകയുമായിരുന്നു. അസി.പൊലീസ് കമ്മിഷണർ കെ.ആർ.മനോജ്, ഇൻസ്പെക്ടർ ത്രിദീപ് ചന്ദ്രൻ, എസ്ഐ ഒ.എസ്.ഹരിശങ്കർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.