ആലുവ∙ നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതിനെതിരെ കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ ആലുവ മാർക്കറ്റിലും കടകളിലും പരിശോധന നടത്തി. 37 കടകളിൽ നടത്തിയ പരിശോധനയിൽ 23 എണ്ണത്തിനെതിരെ നടപടി സ്വീകരിച്ചു. ഭക്ഷ്യസുരക്ഷാ വീഴ്ചയ്ക്ക് 5 കടക്കാർക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്തു. 18 കടകളിൽ വിലവിവര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതിനെതിരെ കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ ആലുവ മാർക്കറ്റിലും കടകളിലും പരിശോധന നടത്തി. 37 കടകളിൽ നടത്തിയ പരിശോധനയിൽ 23 എണ്ണത്തിനെതിരെ നടപടി സ്വീകരിച്ചു. ഭക്ഷ്യസുരക്ഷാ വീഴ്ചയ്ക്ക് 5 കടക്കാർക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്തു. 18 കടകളിൽ വിലവിവര പട്ടിക ഉണ്ടായിരുന്നില്ല. പൊതുവിതരണ, ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി, റവന്യു വകുപ്പുകൾ ഉൾപ്പെട്ട സംയുക്ത സ്ക്വാഡാണ് പരിശോധന നടത്തിയത്.

കടകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഫുഡ് സേഫ്റ്റി ലൈസൻസ്, നഗരസഭയിൽ നിന്നുള്ള ലൈസൻസ് തുടങ്ങിയവ ഉണ്ടോയെന്നു പരിശോധിച്ചു. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ കടകളിലെ അളവു തൂക്ക ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു നോക്കി. പാക്ക്ഡ് കമ്മോഡിറ്റി ആക്ട് പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും ഉറപ്പു വരുത്തി. വിലവിവര പട്ടിക ജനങ്ങൾക്കു കാണത്തക്ക വിധത്തിൽ പ്രദർശിപ്പിക്കാത്ത കടകൾക്കു നോട്ടിസ് നൽകി. ഇവർക്കെതിരെ നടപടി ഉണ്ടാകും.