വൈപ്പിൻ∙ മത്സ്യത്തൊഴിലാളികൾക്ക് പുറമേ മറ്റു കാര്യങ്ങൾക്കായി പുഴയിൽ ഇറങ്ങുന്നവർക്കും ഭീഷണിയായി എക്കൽ കൂമ്പാരം. വൈപ്പിന്റെ കിഴക്കു ഭാഗത്ത് കൂടി കടന്നു പോകുന്ന വീരൻ പുഴയിലാണ് അപകടക്കെണി. കരയോട് ചേർന്നുള്ള ഭാഗത്തും എക്കൽ ഉള്ളതിനാൽ പുഴയിൽ കുളിക്കാൻ ഇറങ്ങുന്നവർക്കും ചൂണ്ടയിട്ടും മറ്റും മീൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈപ്പിൻ∙ മത്സ്യത്തൊഴിലാളികൾക്ക് പുറമേ മറ്റു കാര്യങ്ങൾക്കായി പുഴയിൽ ഇറങ്ങുന്നവർക്കും ഭീഷണിയായി എക്കൽ കൂമ്പാരം. വൈപ്പിന്റെ കിഴക്കു ഭാഗത്ത് കൂടി കടന്നു പോകുന്ന വീരൻ പുഴയിലാണ് അപകടക്കെണി. കരയോട് ചേർന്നുള്ള ഭാഗത്തും എക്കൽ ഉള്ളതിനാൽ പുഴയിൽ കുളിക്കാൻ ഇറങ്ങുന്നവർക്കും ചൂണ്ടയിട്ടും മറ്റും മീൻ പിടിക്കുന്നവർക്കും എക്കൽ ഭീഷണിയായി മാറിയിരിക്കുകയാണ്. കാര്യമായ ഒഴുക്കോ വലിയ ആഴമോ ഇല്ലാത്തതിനാൽ അപകടസാധ്യത കുറഞ്ഞയിടമായാണ്  വീരൻ പുഴ കണക്കാക്കപ്പെടുന്നത്.

അതേസമയം എക്കൽ ഉള്ള സ്ഥലങ്ങളിൽ സ്ഥിതി മറിച്ചാണെന്ന് മത്സ്യത്തൊഴിലാളികൾ  ചൂണ്ടിക്കാട്ടുന്നു. അടിക്കണക്കിന് കനത്തിൽ എക്കൽ കുന്നുകൂടി കിടക്കുന്ന സ്ഥലങ്ങളിൽ അകപ്പെട്ടാൽ പുറത്തു കടക്കുക എളുപ്പമല്ല എന്നുള്ളതാണ് പ്രശ്നം. മത്സ്യത്തൊഴിലാളികൾക്കു പുറമേ  മീൻ പിടിക്കാനിറങ്ങുന്നവരുടെ എണ്ണം അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. ഇത്തരക്കാരാണ് പലപ്പോഴും എക്കൽ മൂലം അപകടത്തിൽ പെടുക. പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികൾ  പോലും ഇത്തരം സാഹചര്യങ്ങളിൽ  മരണത്തെ അഭിമുഖീകരിച്ച സംഭവങ്ങൾ ഉണ്ട്. രാത്രികാലങ്ങളിൽ അപകട സാധ്യത കൂടുതലുമാണ്.

ADVERTISEMENT

കഴിഞ്ഞ ദിവസം ചെറായി  ഭാഗത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചിരുന്നു. എക്കൽ സാന്നിധ്യമാണോ അപകടത്തിനിടയാക്കിയതെന്ന്  വ്യക്തമല്ലെങ്കിലും അത്തരം അപകടങ്ങൾക്ക് സാധ്യത കൂടുതലുള്ള സ്ഥലമാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുഴകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്കരിച്ച വാഹിനി പദ്ധതിയുടെ ഭാഗമായി ഈ ഭാഗത്ത് നേരത്തെ എക്കൽ കോരി മാറ്റിയിരുന്നുവെങ്കിലും  ജോലികൾ ഫലപ്രദമായിട്ടല്ല നടന്നതെന്ന് അന്നു തന്നെ ആക്ഷേപം ഉയർന്നിരുന്നു.

നീക്കം ചെയ്ത എക്കൽ അന്ന് പുഴയുടെ അരികിൽ തന്നെ നിക്ഷേപിക്കുകയാണ് ചെയ്തത്. മഴയും ഒഴുക്കും ശക്തമായപ്പോൾ വീണ്ടും ഇവ പുഴയിലേക്ക് തന്നെ വ്യാപിച്ചു. യന്ത്ര സഹായത്തോടെ ജോലികൾ നടത്തിയ വകയിൽ ലക്ഷങ്ങൾ പഴയത് അല്ലാതെ കാര്യമായ ഫലം ഒന്നും ഉണ്ടായില്ല.മുൻകാലങ്ങളിൽ വലുപ്പമേറിയ ഫിഷിങ് ബോട്ടുകൾ തടസ്സമില്ലാതെ  പുഴയിലൂടെ കടന്നുപോയിരുന്നുവെങ്കിൽ  എക്കൽ  രൂപം കൊണ്ടതോടെ അതിനു കഴിയാത്ത സ്ഥിതിയാണ്. മത്സ്യബന്ധന ബോട്ട് അണിയൽ കിഴക്കു ഭാഗത്ത് എക്കൽ തിട്ടയിൽ  ഉറച്ച സംഭവം ഏതാനും വർഷം മുൻപ് ഉണ്ടായി. വേലിയിറക്ക സമയത്ത് ചെറുവഞ്ചികൾ പോലും കുടുങ്ങുന്ന സാഹചര്യം ഉണ്ട്.

ADVERTISEMENT

വെള്ളം  വറ്റുമ്പോൾ  പുഴയിൽ പലയിടത്തും  കര പോലെ എക്കൽ ഉയർന്നുനിൽക്കുന്നത് പതിവ് കാഴ്ചയാണ്. ഇത് തങ്ങളുടെ  ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികൾ ഏറെക്കാലമായി വിവിധ കേന്ദ്രങ്ങളിൽ പരാതി നൽകുന്നുണ്ടെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല. എക്കൽ  സാന്നിധ്യമുള്ള സ്ഥലങ്ങളിൽ വല നീട്ടാൻ പറ്റില്ലെന്ന് മാത്രമല്ല വഞ്ചികൾ കുടുങ്ങിയാൽ അപകടം സംഭവിക്കാനും സാധ്യതയുണ്ട്. മാത്രമല്ല നാടൻ മത്സ്യങ്ങളുടെ പ്രജനനത്തെ എക്കൽ കൂമ്പാരവും അതിൽ തന്നെ നിൽക്കുന്ന മാലിന്യങ്ങളും പ്രതികൂലമായി ബാധിക്കുന്നത് അവയുടെ വംശനാശത്തിനും ഇടയാക്കുന്നു.

നേരത്തെ വീരൻ പുഴയിൽ നിന്ന് സുലഭമായി കിട്ടിയിരുന്ന പല നാടൻ മത്സ്യങ്ങളും  ഇപ്പോൾ അപ്രത്യക്ഷമായിരിക്കുകയാണ് .എക്കൽ നീക്കി വെള്ളം ഉൾക്കൊള്ളാനുള്ള പുഴയുടെ ശേഷി വർധിപ്പിച്ചാൽ വൈപ്പിൻ ദ്വീപിന്റെ കിഴക്കൻ തീരം ഇപ്പോൾ  നേരിടുന്ന വേലിയേറ്റ  വെള്ളപ്പൊക്ക ഭീഷണിക്ക് കാര്യമായ ശമനം ഉണ്ടാകും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാൽ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ ഇക്കാര്യത്തിൽ താൽപര്യമെടുക്കുന്നില്ലെന്ന് തീരദേശവാസികൾ പറയുന്നു.