ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായി ഇല്ലംനിറ
ചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ഇല്ലംനിറ നടന്നു. കിഴക്കേ കവാടത്തിൽ മേൽശാന്തി എൻ.കെ. രാമൻ നമ്പൂതിരി ആചാരപരമായി നെൽക്കറ്റകൾ മുറിച്ചു വെള്ളിത്തളികയിൽ ശിരസ്സിലേറ്റി വാദ്യഘോഷത്തോടെ കുത്തുവിളക്കിന്റെ അകമ്പടിയിൽ ക്ഷേത്രത്തിനു വലംവച്ചു.തുടർന്നു ക്ഷേത്രത്തിൽ പ്രവേശിച്ച്

ചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ഇല്ലംനിറ നടന്നു. കിഴക്കേ കവാടത്തിൽ മേൽശാന്തി എൻ.കെ. രാമൻ നമ്പൂതിരി ആചാരപരമായി നെൽക്കറ്റകൾ മുറിച്ചു വെള്ളിത്തളികയിൽ ശിരസ്സിലേറ്റി വാദ്യഘോഷത്തോടെ കുത്തുവിളക്കിന്റെ അകമ്പടിയിൽ ക്ഷേത്രത്തിനു വലംവച്ചു.
തുടർന്നു ക്ഷേത്രത്തിൽ പ്രവേശിച്ച് അരിപ്പൊടി കൊണ്ട് അണിഞ്ഞു പ്രത്യേകം സജ്ജമാക്കിയ മുഖമണ്ഡപത്തിൽ വച്ചതിനു ശേഷമാണ് ഇല്ലംനിറ ചടങ്ങുകൾ ആരംഭിച്ചത്. അടനിവേദ്യം നടത്തി നാളികേരം ഉടച്ചു കർപ്പൂരാരാധനയ്ക്കു ശേഷമാണു ശ്രീകോവിലിൽ മേൽശാന്തി നെൽക്കതിർക്കറ്റ സമർപ്പിച്ചു നിറ നടത്തിയത്.തുടർന്നു ശാസ്താക്ഷേത്രം, ശിവക്ഷേത്രം, ദേവസ്വം കലവറ, നിലവറ, അയ്യപ്പക്ഷേത്രം, കീഴ്ക്കാവ് എന്നിവിടങ്ങളിലും വാദ്യഘോഷത്തോടെ നിറ നടന്നു.