ജയിൽ പരിസരത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ടു പിടിച്ചു; സിവിൽ പൊലീസ് ഓഫിസറുടെ കാലൊടിഞ്ഞു
കാക്കനാട്∙ മോഷണ കേസ് പ്രതിയായ ബംഗാൾ സ്വദേശി ജില്ലാ ജയിലിലെ ബോസ്റ്റൽ സ്കൂൾ പരിസരത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്നാലെ ഓടിയ പൊലീസുകാരന്റെ കാലൊടിഞ്ഞു. പ്രതിയെ അപ്പോൾ തന്നെ പിടികൂടി. അല്ലപ്രയിലെ മോഷണ കേസിൽ റിമാൻഡിലായതിനെ തുടർന്നു ജയിലിൽ എത്തിച്ച പ്രതി മുർഷിദാബാദ് സ്വദേശി ലോഹിൽ മണ്ഡൽ (20)

കാക്കനാട്∙ മോഷണ കേസ് പ്രതിയായ ബംഗാൾ സ്വദേശി ജില്ലാ ജയിലിലെ ബോസ്റ്റൽ സ്കൂൾ പരിസരത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്നാലെ ഓടിയ പൊലീസുകാരന്റെ കാലൊടിഞ്ഞു. പ്രതിയെ അപ്പോൾ തന്നെ പിടികൂടി. അല്ലപ്രയിലെ മോഷണ കേസിൽ റിമാൻഡിലായതിനെ തുടർന്നു ജയിലിൽ എത്തിച്ച പ്രതി മുർഷിദാബാദ് സ്വദേശി ലോഹിൽ മണ്ഡൽ (20) ആണു രക്ഷപ്പെടാൻ ശ്രമിച്ചത്. മതിലിനു മുകളിൽ കയറിയ പ്രതിയുടെ ചവിട്ടേറ്റു താഴെ വീണു കാലൊടിഞ്ഞ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എം.കെ.നിഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
21 വയസിൽ താഴെയുള്ള പ്രതിയായതിനാലാണ് ജയിലിനു സമീപത്തെ ബോസ്റ്റൽ സ്കൂളിൽ പ്രവേശിപ്പിക്കാൻ കൊണ്ടുവന്നത്. പൊലീസ് ജീപ്പിൽ നിന്ന് ഇറക്കി കൈ വിലങ്ങ് അഴിച്ചയുടൻ പൊലീസിനെ വെട്ടിച്ച് ഓടുകയായിരുന്നു. പൊലീസ് പിന്നാലെ ഓടിയപ്പോൾ പ്രതി സമീപത്തെ ഉയരമുള്ള മതിലിലേക്ക് കയറി. മതിലിൽ കയറി പിടികൂടിയ സിവിൽ പൊലീസ് ഓഫിസറെ പ്രതി ചവിട്ടുകയായിരുന്നു.
പിന്നീടു മണ്ഡലിനെ ബോസ്റ്റൽ സ്കൂളിൽ റിമാൻഡ് ചെയ്തു. മോഷണക്കേസിൽ മണ്ഡലിനൊപ്പം അറസ്റ്റിലായ അസം സ്വദേശി മുർസലിമിനെ (32) ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു. ക്രിമിനൽ കേസിൽ ഉൾപ്പെടുന്ന 18നും 21നും ഇടയിൽ പ്രായമുള്ള പ്രതികളെ താമസിപ്പിക്കുന്ന ഇടമാണ് ബോസ്റ്റൽ സ്കൂൾ.