45 വർഷം ഒരേ പള്ളിയിൽ വികാരി; ചരിത്രം കുറിച്ച് വിതയത്തിൽ അച്ചൻ
നെടുമ്പാശേരി ∙ ആലുവ അത്താണി സെന്റ് ഫ്രാൻസിസ് അസ്സീസി പള്ളിയും ഫാ. ഡോ. ജോർജ് വിതയത്തിലുമായുള്ള ബന്ധം തുടങ്ങിയിട്ട് അരനൂറ്റാണ്ട് അടുക്കുന്നു. 45 വർഷമായി ഈ പള്ളിയിൽ വികാരിയാണ് അദ്ദേഹം. കത്തോലിക്കാ മെത്രാൻമാരുൾപ്പെടെ 75 വയസ്സു തികഞ്ഞാൽ വിശ്രമജീവിതത്തിലേക്കു തിരിയും. പക്ഷേ, വിതയത്തിൽ അച്ചൻ പള്ളി

നെടുമ്പാശേരി ∙ ആലുവ അത്താണി സെന്റ് ഫ്രാൻസിസ് അസ്സീസി പള്ളിയും ഫാ. ഡോ. ജോർജ് വിതയത്തിലുമായുള്ള ബന്ധം തുടങ്ങിയിട്ട് അരനൂറ്റാണ്ട് അടുക്കുന്നു. 45 വർഷമായി ഈ പള്ളിയിൽ വികാരിയാണ് അദ്ദേഹം. കത്തോലിക്കാ മെത്രാൻമാരുൾപ്പെടെ 75 വയസ്സു തികഞ്ഞാൽ വിശ്രമജീവിതത്തിലേക്കു തിരിയും. പക്ഷേ, വിതയത്തിൽ അച്ചൻ പള്ളി പണിതകാലം മുതൽ ഇപ്പോൾ 93–ാം വയസ്സിലും വികാരിയായി തുടരുന്നു. അച്ചൻ തുടങ്ങിയ പള്ളി ഇഷ്ടമുള്ള കാലം വരെ അച്ചൻ നടത്തട്ടെ എന്നതായിരുന്നു മാറി മാറിവന്ന ആർച്ച് ബിഷപ്പുമാരുടെ നിലപാട്.
1959 ൽ വൈദികനായ ഫാ. ജോർജ് ശുശ്രൂഷ തുടങ്ങിയിട്ട്. 1971 മുതൽ 25 വർഷം ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ വൈദിക വിദ്യാർഥികൾക്കു ക്ലാസെടുത്തു. ആയിരത്തോളം വൈദികർ അച്ചന്റെ ശിഷ്യന്മാരായുണ്ട്. ഇവരിൽ 30ൽ അധികം പേർ പിന്നീടു മെത്രാന്മാരായി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ തുടങ്ങിയവരും ഇവരിൽപെടും. 1976ൽ ആണ് മാർ ജോസഫ് പാറേക്കാട്ടിലിന്റെ നിർദേശ പ്രകാരം അച്ചൻ അത്താണിയിലെത്തുന്നത്. സ്കൂൾ തുടങ്ങുകയായിരുന്നു ലക്ഷ്യം.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
തോഷിബ ആനന്ദ് ലാംപ്സ് എംപ്ലോയീസ് യൂണിയന്റെ കെട്ടിടത്തിൽ 1977 ജൂണിൽ നഴ്സറി ആയി ഇപ്പോഴത്തെ സെന്റ് ഫ്രാൻസിസ് അസ്സീസി ഇംഗ്ലിഷ് മീഡിയം സ്കൂൾ തുടങ്ങി. ഇതിനിടെ സ്കൂൾ സ്വന്തം കെട്ടിടത്തിലേക്ക് മാറുകയും ഘട്ടംഘട്ടമായി ഉയർന്ന് കഴിഞ്ഞ വർഷം ഹൈസ്കൂൾ ആയി വളരുകയും ചെയ്തു. ഫീസില്ലാതെയായിരുന്നു ആദ്യകാലത്തു സ്കൂളിന്റെ പ്രവർത്തനം. ശരീരത്തിനേ പ്രായമായുള്ളു, 93ലും വിതയത്തിലച്ചൻ ഉൗർജസ്വലനാണ്. ‘ഏൽപിച്ച ജോലികളെല്ലാം ഭംഗിയായി ചെയ്തു, ഇനിയുള്ളതും അങ്ങനെതന്നെയെ