പറവൂർ മുസിരിസ് ജലോത്സവം: തുരുത്തിപ്പുറവും ഗോതുരുത്തും ജേതാക്കൾ
പറവൂർ ∙ തട്ടുകടവ് പുഴയോളങ്ങളെ തീപിടിപ്പിച്ച ഇരുട്ടുകുത്തി വള്ളങ്ങളുടെ വേഗപ്പോരിൽ തുരുത്തിപ്പുറവും ഗോതുരുത്തും ജേതാക്കൾ. പ്രിയദർശിനി കലാസാംസ്കാരിക സമിതി നടത്തിയ പറവൂർ മുസിരിസ് ജലോത്സവത്തിന്റെ എ ഗ്രേഡ് ഫൈനലിൽ തൃശൂർ ന്യൂ ബ്രദേഴ്സിന്റെ പൊഞ്ഞനത്തമ്മയെ പരാജയപ്പെടുത്തിയാണു തുരുത്തിപ്പുറം ബോട്ട്

പറവൂർ ∙ തട്ടുകടവ് പുഴയോളങ്ങളെ തീപിടിപ്പിച്ച ഇരുട്ടുകുത്തി വള്ളങ്ങളുടെ വേഗപ്പോരിൽ തുരുത്തിപ്പുറവും ഗോതുരുത്തും ജേതാക്കൾ. പ്രിയദർശിനി കലാസാംസ്കാരിക സമിതി നടത്തിയ പറവൂർ മുസിരിസ് ജലോത്സവത്തിന്റെ എ ഗ്രേഡ് ഫൈനലിൽ തൃശൂർ ന്യൂ ബ്രദേഴ്സിന്റെ പൊഞ്ഞനത്തമ്മയെ പരാജയപ്പെടുത്തിയാണു തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ തുരുത്തിപ്പുറം ജേതാവായത്. ബി ഗ്രേഡ് ഫൈനലിൽ ജിബിസി ഗോതുരുത്തിന്റെ ഗോതുരുത്ത് വള്ളം ഏങ്ങണ്ടിയൂർ ഇളയൽ ഉത്സവ കമ്മിറ്റിയുടെ പമ്പാവാസനെ പരാജയപ്പെടുത്തി.
വീറും വാശിയും നിറഞ്ഞ മത്സരങ്ങളാണു മേഖലയിലെ ആദ്യ ജലമേളയിൽ അരങ്ങേറിയത്. കയ്യും മെയ്യും മറന്നു തുഴയെറിഞ്ഞ തുഴച്ചിൽക്കാർ കാണികളെ ആവേശത്തിലാക്കി. ഒട്ടേറെ വള്ളംകളി പ്രേമികൾ ജലമേള ആസ്വദിക്കാൻ തട്ടുകടവ് പുഴയുടെ ഇരുകരകളിലും തടിച്ചുകൂടി. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ജലോത്സവം ഉദ്ഘാടനം ചെയ്തു. ആഘോഷക്കമ്മിറ്റി ചെയർമാൻ എം.ജെ.രാജു അധ്യക്ഷനായി. ക്ലബ് രക്ഷാധികാരി അജിത് വടക്കേടത്ത് പതാക ഉയർത്തി.
മുൻ എംപി കെ.പി.ധനപാലൻ ഫ്ലാഗ്ഓഫ് ചെയ്തു. നഗരസഭാധ്യക്ഷ ബീന ശശിധരൻ, പൊൻകതിർ എംഡി പി.ആർ.ബിനോയ്, ആഘോഷ കമ്മിറ്റി വൈസ് ചെയർമാൻ പ്രിൻസൻ തോമസ്, ക്ലബ് പ്രസിഡന്റ് കെ.ആർ.പ്രവീൺ, സെക്രട്ടറി ടി.ആർ.ഷാജികുമാർ എന്നിവർ പ്രസംഗിച്ചു. ജേതാക്കൾക്കു പൊലീസ് ഇൻസ്പെക്ടർ ഷോജോ വർഗീസ് ട്രോഫി നൽകി. വിവിധ മേഖലകളിൽ മികവു തെളിയിച്ച വി.എ.രാംദാസ്, വിവേക് വൈദ്യനാഥൻ, ആതിര പ്രേംജി, മരിയ ജെ.പടയാട്ടി, പ്രമോദ് മാല്യങ്കര എന്നിവരെ ആദരിച്ചു.