ട്രെൻഡ്സ് ഓണം നല്ല ഓളം' കൊടിയിറങ്ങി
കൊച്ചി ∙ ട്രെൻഡ്സ്, മലയാള മനോരമയുടെ സഹകരണത്തോടെ ഓണക്കാലത്തു സംഘടിപ്പിച്ച ‘ഓണം നല്ല ഓളം’ മത്സരങ്ങളുടെ സമ്മാന സമർപ്പണം, ട്രെൻഡ് സെറ്റർ കോളജ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ എന്നിവ കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിലെ വേദിയിൽ നടന്നു. യുവത്വത്തിന്റെ പ്രസരിപ്പു നിറഞ്ഞ ട്രെൻഡ് സെറ്റർ കോളജ് മത്സരത്തിലെ ഫൈനലിൽ

കൊച്ചി ∙ ട്രെൻഡ്സ്, മലയാള മനോരമയുടെ സഹകരണത്തോടെ ഓണക്കാലത്തു സംഘടിപ്പിച്ച ‘ഓണം നല്ല ഓളം’ മത്സരങ്ങളുടെ സമ്മാന സമർപ്പണം, ട്രെൻഡ് സെറ്റർ കോളജ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ എന്നിവ കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിലെ വേദിയിൽ നടന്നു. യുവത്വത്തിന്റെ പ്രസരിപ്പു നിറഞ്ഞ ട്രെൻഡ് സെറ്റർ കോളജ് മത്സരത്തിലെ ഫൈനലിൽ കൊച്ചി സെന്റ് തെരേസാസ് കോളജ് ജേതാക്കളായി. ഒരു ലക്ഷം രൂപയും ട്രോഫിയുമാണ് ഒന്നാം സ്ഥാനക്കാർ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ തേവര എസ്എച്ച് കോളജ് 75,000 രൂപയുടെ സമ്മാനം നേടി. കൊല്ലം യുകെഎഫ് കോളജ് ഓഫ് എൻജിനീയറിങ് മൂന്നാം സ്ഥാനത്തെത്തി. 50,000 രൂപയുടെ സമ്മാനമാണ് ഇവർ നേടിയത്. പ്രത്യേക പരാമർശം നേടിയ കോട്ടയം ബിസിഎം കോളജ് 20,000 രൂപയുടെ സമ്മാനം നേടി. സെമി ഫൈനൽ മത്സരങ്ങളിലെ 7 കോളജുകളാണ് ഗ്രാൻഡ് ഫിനാലെയിൽ എത്തിയത്. ട്രെൻഡ്സ് മെഗാ ഫാഷൻ ഷോയും ഉണ്ടായിരുന്നു. കിഡ്സ് ഫാഷൻ ഷോയും ഇതോടൊപ്പം നടന്നു.
ട്രെൻഡിങ് റീൽസ് മത്സര വിജയികൾ: ഒന്നാം സ്ഥാനം– മനീഷ സന്തോഷ്, പാലക്കാട് (25,000 രൂപ), രണ്ടാം സ്ഥാനം– രാഹുൽ രാജ്, തിരുവനന്തപുരം (15,000 രൂപ), മൂന്നാം സ്ഥാനം– നേഹ ബെന്നി, എറണാകുളം (10,000 രൂപ). ട്രെൻഡ് സെറ്റർ ഗ്രൂപ്പ് ഫൊട്ടോഗ്രഫി മത്സര വിജയികൾ: ഒന്നാം സ്ഥാനം– ശ്രീലാൽ അശോകൻ, കൊല്ലം (15,000 രൂപ), രണ്ടാം സ്ഥാനം– സഞ്ജയ് കൃഷ്ണൻ, കാസർകോട് (10,000 രൂപ), മൂന്നാം സ്ഥാനം– ലക്ഷ്മി മേനോൻ, തൃപ്പൂണിത്തുറ (5,000 രൂപ). ആകെ 8 ലക്ഷം രൂപയുടെ സമ്മാനങ്ങളാണു വിജയികൾക്കു ലഭിച്ചത്.
നടൻ നീരജ് മാധവ്, നടി നമിത പ്രമോദ് എന്നിവർ ചേർന്നു വിജയികൾക്കു സമ്മാനങ്ങൾ നൽകി. ട്രെൻഡ്സ് കേരള ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ ബിസിനസ് ഹെഡ് വിനോദ് സുബ്രഹ്മണ്യൻ, മലയാള മനോരമ മാർക്കറ്റിങ്, അഡ്വർടൈസിങ് സെയിൽസ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, ട്രെൻഡ്സ് കേരള മാർക്കറ്റിങ് ഹെഡ് ജയദേവൻ ഉണ്ണി, ട്രെൻഡ്സ് കേരള ന്യൂ സ്റ്റോർ ഓപ്പണിങ് ഹെഡ് മനോജ് ചീരൻ, ട്രെൻഡ്സ് ഫോർമാറ്റ് ഹെഡ് എസ്. രാജേഷ് എന്നിവർ പ്രസംഗിച്ചു.