കുറുപ്പംപടി ∙ വീട്ടുമാലിന്യത്തിൽ കിടന്നു കിട്ടിയ 10 പവന്റെ മാല ഉടമസ്ഥനു തിരികെ നൽകി 2 വനിതകൾ. മുടക്കുഴ പഞ്ചായത്ത് 12–ാം വാർഡിലെ ഹരിതകർമ സേനാംഗങ്ങളായ രാധാ കൃഷ്ണൻ, ഷൈബ ബിജു എന്നിവരാണു സത്യസന്ധതയുടെ സ്വർണത്തിളക്കമായത്. വീടുകളിൽനിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയായിരുന്നു ഇരുവരും. ശേഖരിക്കുന്ന മാലിന്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറുപ്പംപടി ∙ വീട്ടുമാലിന്യത്തിൽ കിടന്നു കിട്ടിയ 10 പവന്റെ മാല ഉടമസ്ഥനു തിരികെ നൽകി  2 വനിതകൾ. മുടക്കുഴ പഞ്ചായത്ത് 12–ാം വാർഡിലെ ഹരിതകർമ സേനാംഗങ്ങളായ രാധാ കൃഷ്ണൻ, ഷൈബ ബിജു എന്നിവരാണു സത്യസന്ധതയുടെ സ്വർണത്തിളക്കമായത്. വീടുകളിൽനിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയായിരുന്നു ഇരുവരും. ശേഖരിക്കുന്ന മാലിന്യം തൃക്കേപ്പാറ കാർഷിക വിപണിക്കു സമീപം കൊണ്ടു വന്നു തരംതിരിക്കും.

ഇങ്ങനെ തരം തിരിക്കുന്നതിനിടയിലാണു പ്ലാസ്റ്റിക്ക് കവറിൽ നിന്നു മാല കിട്ടിയത്. ഒറ്റനോട്ടത്തിൽ സ്വർണമാണെന്നു മനസ്സിലായി. പിന്നെ ഏകദേശ ധാരണ വച്ചു വീടു കണ്ടെത്തി ഉടമയ്ക്കു മാല കൈമാറി. കുട്ടികളോ മറ്റോ അബദ്ധത്തിൽ മാലിന്യത്തിൽ ഇട്ടതാണെന്നാണു കരുതുന്നത്. ഒരു വർഷമായി ഹരിതകർമ സേനാംഗങ്ങളാണ് ഇരുവരും. കുഞ്ചാട്ട് കൃഷ്ണന്റെ ഭാര്യയാണു രാധ. ചാമക്കാല ബിജുവിന്റെ ഭാര്യയാണു ഷൈബ.