മറൈൻ ഡ്രൈവ് വോക്‌വേ: പ്രവേശനം രാത്രി 10 മുതൽ രാവിലെ 5 വരെ പൂർണമായി നിരോധിക്കും
കൊച്ചി ∙ മറൈൻ ഡ്രൈവ് വോക്‌വേയിലേക്കുള്ള പ്രവേശനം രാത്രി 10 മുതൽ രാവിലെ 5 വരെ പൂർണമായി നിരോധിക്കും. വോക്‌വേയിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കും. വിമുക്ത ഭടൻമാരെ കൂടി ഉൾപ്പെടുത്തി നിലവിലുള്ള സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനും മേയർ എം. അനിൽകുമാറിന്റെയും ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ളയുടെയും

കൊച്ചി ∙ മറൈൻ ഡ്രൈവ് വോക്‌വേയിലേക്കുള്ള പ്രവേശനം രാത്രി 10 മുതൽ രാവിലെ 5 വരെ പൂർണമായി നിരോധിക്കും. വോക്‌വേയിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കും. വിമുക്ത ഭടൻമാരെ കൂടി ഉൾപ്പെടുത്തി നിലവിലുള്ള സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനും മേയർ എം. അനിൽകുമാറിന്റെയും ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ളയുടെയും നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. മറൈൻ ഡ്രൈവ് വോക്‌വേയുടെ ശോചനീയാവസ്ഥയെ കുറിച്ചു മലയാള മനോരമ സെപ്റ്റംബർ 11നു പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണു കോർപറേഷന്റെയും ജിസിഡിഎയുടെയും ഇടപെടൽ.
കൊച്ചിയുടെ മുഖമായ മറൈൻഡ്രൈവ് വോക്‌വേ ശരിയായ രീതിയിൽ സംരക്ഷിക്കുന്നില്ലെന്നും രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാകുന്നുവെന്നും ആക്ഷേപമുണ്ടായിരുന്നു. മറൈൻഡ്രൈവ് വൃത്തിയായും സുരക്ഷിതമായും പരിപാലിക്കാൻ കോർപറേഷൻ, ജിസിഡിഎ, പൊലീസ്, സിഎസ്എംഎൽ എന്നീ ഏജൻസികൾ കൂട്ടായി പരിശ്രമിക്കുമെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു. മറൈൻ ഡ്രൈവ് ഷോപ്പിങ് കോംപ്ലക്സിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുണ്ടാകുന്ന ജൈവ മാലിന്യം സംസ്കരിക്കാൻ കംപോസ്റ്റിങ് യൂണിറ്റ് സ്ഥാപിക്കും.
നിരോധിത ഉൽപന്നങ്ങളുടെ ഉപയോഗം തടയാനുള്ള കർശന നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. കോർപറേഷൻ ആരോഗ്യ സ്ഥിരസമിതി ചെയർമാൻ ടി.കെ. അഷ്റഫ്, കൗൺസിലർമാരായ മനു ജേക്കബ്, മിനി ദിലീപ്, സിഎസ്എംഎൽ സിഇഒ ഷാജി വി. നായർ, ഡിസിപി എസ്. ശശിധരൻ, കോർപറേഷൻ അഡീഷനൽ സെക്രട്ടറി വി.പി. ഷിബു, ജിസിഡിഎ സെക്രട്ടറി ടി.എൻ. രാജേഷ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫിസർ ആർ.എസ്. അമീർ ഷാ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മറ്റു തീരുമാനങ്ങൾ
∙ അനധികൃത ബോട്ട് സർവീസുകൾ പൂർണമായും അവസാനിപ്പിക്കും.
∙ ബോട്ടുകളിൽ നിന്നുള്ള മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു ബോട്ടുടമകളുടെ യോഗം വിളിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
∙ വോക്‌വേയിലെ മാലിന്യം തരംതിരിച്ചു ശേഖരിക്കുന്നതിനു കണ്ടെയ്നർ സ്ഥാപിച്ച് ആഴ്ചയിലൊരിക്കൽ കോർപറേഷൻ മാലിന്യം ശേഖരിക്കും.
∙ നിരീക്ഷണ ക്യാമറകളും ആവശ്യമായ വൈദ്യുത വിളക്കുകളും ഉറപ്പാക്കും. ക്യാമറയുടെ പ്രവർത്തനവും ക്യാമറ ദൃശ്യങ്ങളും നിരന്തരം നിരീക്ഷിക്കും.
∙ സാനിറ്ററി കിയോസ്ക്, ശുചിമുറികൾ, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാനുള്ള ബോട്ടിൽ ബൂത്ത് തുടങ്ങിയവ സ്ഥാപിച്ചു ശുചിത്വ സംവിധാനങ്ങളുടെ പുരോഗതി വിലയിരുത്തും.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local