പാടത്തേക്ക് ഹോട്ടൽ മാലിന്യം തള്ളിയവരെകൊണ്ട് തിരികെ കോരിച്ചു; 5000 രൂപ പിഴയും ചുമത്തി
ആലങ്ങാട് ∙ നെൽക്കൃഷി ചെയ്യുന്ന കരുമാലൂർ പാടത്തേക്കു വൻതോതിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളി. നാട്ടുകാരുടെ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തി മാലിന്യം തിരികെ കോരിച്ചു. ആലുവ– പറവൂർ റോഡിൽ കരുമാലൂർ ഷാപ്പുപടിയിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ നിന്നുള്ള മാലിന്യമാണു കുറെ നാളുകളായി സമീപത്തെ പാടശേഖരത്തേക്കു

ആലങ്ങാട് ∙ നെൽക്കൃഷി ചെയ്യുന്ന കരുമാലൂർ പാടത്തേക്കു വൻതോതിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളി. നാട്ടുകാരുടെ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തി മാലിന്യം തിരികെ കോരിച്ചു. ആലുവ– പറവൂർ റോഡിൽ കരുമാലൂർ ഷാപ്പുപടിയിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ നിന്നുള്ള മാലിന്യമാണു കുറെ നാളുകളായി സമീപത്തെ പാടശേഖരത്തേക്കു തള്ളിയിരുന്നത്. അസഹ്യമായ ദുർഗന്ധവും തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമായതോടെ പരാതിയുമായി നാട്ടുകാർ രംഗത്തു വന്നു. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് അധികൃതർ കഴിഞ്ഞദിവസം ഹോട്ടലിലെത്തി പരിശോധന നടത്തി പാടത്തേക്കു തള്ളിയ മാലിന്യം തിരികെ കോരിച്ചത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലിനു 5000 രൂപ പിഴ ചുമത്തുകയും ചെയ്തു.
200 ഏക്കറോളം ഭാഗത്തു നെൽക്കൃഷി ചെയ്യുന്ന കരുമാലൂർ പാടശേഖരത്തിന്റെ ഒരു വശത്തായി ഒരു ലോഡ് ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയതോടെ സാംക്രമിക രോഗങ്ങൾ വരുമോ എന്ന ആശങ്കയിലാണു കർഷകർ. ലൈസൻസും രേഖകളും ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഹോട്ടലിനെതിരെ ഇതിനോടകം പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ബീന ബാബു, പരിസ്ഥിതി സംഘടന ഭാരവാഹികൾ, പാടശേഖര സമിതി അംഗങ്ങൾ എന്നിവർ പരാതി നൽകിയിട്ടുണ്ട്.
പലതവണ കരുമാലൂർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടും രേഖകൾ ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കരുമാലൂർ പഞ്ചായത്തിൽ നടക്കുന്ന പല അനധികൃത കയ്യേറ്റങ്ങളും നിർമാണങ്ങളും പഞ്ചായത്ത് സെക്രട്ടറിയുടെ മൗനാനുവാദത്തോടെയാണു നടക്കുന്നതെന്ന ആരോപണം ശക്തമാണ്. അനധികൃതമായി നിർമിച്ച ഹോട്ടൽ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ടു 25നു രാവിലെ 10 മുതൽ പഞ്ചായത്തിനു മുന്നിൽ സത്യഗ്രഹം നടത്താൻ യുഡിഎഫ് കരുമാലൂർ പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local