കൊച്ചി ∙ കായൽ സൗന്ദര്യം ആസ്വദിക്കാം, പിന്നെ രുചിയൂറും നാടൻ ഊണും. ജനശ്രദ്ധ നേടി കെഎസ്ഐഎൻസിയുടെ കൊച്ചി മറൈൻ ഡ്രൈവ് – കോട്ടയം പാലായ്ക്കരി മത്സ്യഫെഡ് ബോട്ട് യാത്ര. എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളെ കോർത്തിണക്കി നടത്തുന്ന യാത്രയിൽ കായൽ കാഴ്ചകളും, ഉൾനാടൻ ഭംഗിയും ഒരേപോലെ ആസ്വദിക്കാനുള്ള അവസരമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കായൽ സൗന്ദര്യം ആസ്വദിക്കാം, പിന്നെ രുചിയൂറും നാടൻ ഊണും. ജനശ്രദ്ധ നേടി കെഎസ്ഐഎൻസിയുടെ കൊച്ചി മറൈൻ ഡ്രൈവ് – കോട്ടയം പാലായ്ക്കരി മത്സ്യഫെഡ് ബോട്ട് യാത്ര. എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളെ കോർത്തിണക്കി നടത്തുന്ന യാത്രയിൽ കായൽ കാഴ്ചകളും, ഉൾനാടൻ ഭംഗിയും ഒരേപോലെ ആസ്വദിക്കാനുള്ള അവസരമാണ് സംസ്ഥാന സർക്കാർ പൊതുമേഖലാ   സ്ഥാപനമായ കെഎസ്ഐഎൻസി ഒരുക്കുന്നത്. 

ബോട്ട് യാത്ര അവസാനിക്കുന്ന കോട്ടയം ചെമ്പിലെ പാലായ്ക്കരി മത്സ്യഫെഡ് ഫിഷ് ഫാമിൽ പെഡൽ ബോട്ടുകൾ, തുഴവഞ്ചികൾ, കുട്ടവഞ്ചികൾ, കയാക്കിങ്, മോട്ടർ ബോട്ട് റൈഡ് എന്നിവയിൽ കയറാം. ഒപ്പം ഫിഷ് ഫാമിൽ നിന്ന് അന്നേ ദിവസം പിടിച്ച മത്സ്യങ്ങൾ ഉൾക്കൊള്ളിച്ച ഉച്ചയൂണും ഒരുക്കിയിട്ടുണ്ടെന്നു കെഎസ്ഐഎൻസി അധികൃതർ പറഞ്ഞു. ചൂണ്ടയിടാനുള്ള സൗകര്യങ്ങളും, കുട്ടികൾക്കുള്ള പ്ലേ ഏരിയ എന്നിവയും ഫിഷ് ഫാമിൽ ലഭ്യമാണ്.

ADVERTISEMENT

കഴിഞ്ഞ മാസം ആരംഭിച്ച യാത്ര വളരെ പെട്ടെന്നു തന്നെ ജനശ്രദ്ധ നേടിയെന്നും അധികൃതർ പറഞ്ഞു. മിഷേൽ എന്ന ബോട്ട് ഉപയോഗിച്ചാണ് ട്രിപ്പുകൾ ആരംഭിച്ചതെങ്കിലും, ട്രിപ്പുകൾ അധികമായതോടെ നിലവിൽ ക്ലിയോപാട്രോ എന്ന രണ്ടാമത്തെ ബോട്ട് കൂടി സർവീസിൽ ഉൾപ്പെടുത്തി. 100 പേർക്കു യാത്ര ചെയ്യാൻ ശേഷിയുള്ള ഇരു ബോട്ടുകളിലും 80 നോൺ എസി സീറ്റുകളും, 20 എസി സീറ്റുകളും ലഭ്യമാണ്. ബജറ്റ് ടൂർ പാക്കേജിന് 5 വയസ്സിനു മുകളിൽ ഉള്ളവർക്കു 999 രൂപയാണ് ടിക്കറ്റ് നിരക്ക്. 9846211143.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local