കെഎസ്ആർടിസി ബസ് ‘ആംബുലൻസായി’; യുവാവ് രക്ഷപ്പെട്ടു
മൂവാറ്റുപുഴ∙ ബസിൽ കുഴഞ്ഞു വീണ യുവാവിനെ താമസമില്ലാതെ ആശുപത്രിയിൽ എത്തിച്ചു വിദഗ്ധ ചികിത്സ ഉറപ്പാക്കി കെഎസ്ആർടിസി ബസും ജീവനക്കാരും. ബസിലെ യാത്രക്കാരിയായ ഡോക്ടറുടെ സഹായത്തോടെ പ്രാഥമിക ചികിത്സ നൽകിയാണു ബസ് അതിവേഗം ആശുപത്രിയിൽ എത്തിച്ചത്. മൂവാറ്റുപുഴയിൽ നിന്ന് എറണാകുളത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി

മൂവാറ്റുപുഴ∙ ബസിൽ കുഴഞ്ഞു വീണ യുവാവിനെ താമസമില്ലാതെ ആശുപത്രിയിൽ എത്തിച്ചു വിദഗ്ധ ചികിത്സ ഉറപ്പാക്കി കെഎസ്ആർടിസി ബസും ജീവനക്കാരും. ബസിലെ യാത്രക്കാരിയായ ഡോക്ടറുടെ സഹായത്തോടെ പ്രാഥമിക ചികിത്സ നൽകിയാണു ബസ് അതിവേഗം ആശുപത്രിയിൽ എത്തിച്ചത്. മൂവാറ്റുപുഴയിൽ നിന്ന് എറണാകുളത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ് രാവിലെ ഒൻപതരയോടെ കടാതിയിൽ എത്തിയപ്പോഴാണു പുത്തൻകുരിശ് സ്വദേശിയായ യുവാവ് തളർന്നു വീണത്. ബസിലെ യാത്രക്കാരിയായിരുന്ന തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിലെ ഡോ. അപർണ യുവാവിനു പ്രാഥമിക ശുശ്രൂഷ നൽകി.
ഡോക്ടറുടെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സ നൽകുന്നതിനിടയിൽ തന്നെ ഡ്രൈവർ ജോബി വി. മാത്യു ബസ് നെടുംചാലിൽ ആശുപത്രിയിൽ എത്തിച്ചു. ബസ് കണ്ടക്ടർ പി.പി തങ്കച്ചന്റെ അഭ്യർഥനയെത്തുടർന്നു യാത്രക്കാരും യുവാവിനെ ആശുപത്രിയിൽ എത്തിക്കുന്നതിനു സഹകരിച്ചു. നെടുംചാലിൽ ആശുപത്രി അധികൃതർ ഡോ. അപർണ നൽകിയ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുവാവിനു വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. ബസ് പിന്നീടു യാത്രക്കാരുമായി എറണാകുളത്തേക്കുള്ള യാത്ര തുടർന്നു. ചികിത്സയിൽ തുടരുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.