അതിജീവിതയെ വിവാഹം ചെയ്തു; പോക്സോ കേസ് റദ്ദാക്കി
കൊച്ചി ∙ പോക്‌സോ കേസിലെ അതിജീവിതയെ പിന്നീടു പ്രതി വിവാഹം കഴിച്ച സാഹചര്യത്തിൽ പ്രോസിക്യൂഷൻ നടപടി തുടരുന്നതിൽ പ്രയോജനമില്ലെന്നു വിലയിരുത്തി ഹൈക്കോടതി കേസ് റദ്ദാക്കി. തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാൻ കൊല്ലം പത്തനാപുരം കുണ്ടയം സ്വദേശി നൽകിയ ഹർജയിലാണു ജസ്റ്റിസ് പി. ഗോപിനാഥ് ഉത്തരവിട്ടത്. പ്ലസ് ടു

കൊച്ചി ∙ പോക്‌സോ കേസിലെ അതിജീവിതയെ പിന്നീടു പ്രതി വിവാഹം കഴിച്ച സാഹചര്യത്തിൽ പ്രോസിക്യൂഷൻ നടപടി തുടരുന്നതിൽ പ്രയോജനമില്ലെന്നു വിലയിരുത്തി ഹൈക്കോടതി കേസ് റദ്ദാക്കി. തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാൻ കൊല്ലം പത്തനാപുരം കുണ്ടയം സ്വദേശി നൽകിയ ഹർജയിലാണു ജസ്റ്റിസ് പി. ഗോപിനാഥ് ഉത്തരവിട്ടത്. പ്ലസ് ടു വിദ്യാർഥിനിയായിരിക്കെയും പിന്നീടു പ്രായപൂർത്തിയായ തിനുശേഷം 2019ലും ഹർജിക്കാരൻ പീഡിപ്പിച്ചെന്നു പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
പത്തനാപുരം പൊലീസ് റജിസ്റ്റർ ചെയ്ത കേസിപ്പോൾ പുനലൂർ പോക്സോ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ജൂൺ അഞ്ചിന് ഇരുവരും വിവാഹിതരായി. ഇരുവരും ഭാര്യാഭർത്താക്കന്മാരായി കഴിയുകയാണെന്നു പ്രോസിക്യൂഷനും വ്യക്തമാക്കി. തുടർന്നാണു പത്തനാപുരം പൊലീസ് റജിസ്റ്റർ ചെയ്ത കേസും പുനലൂർ പോക്സോ കോടതിയിലെ തുടർ നടപടികളും ഹൈക്കോടതി റദ്ദാക്കിയത്.