കളമശേരി ∙ കോരിച്ചൊരിഞ്ഞ മഴയിൽ 2 ദിവസമായി നഗരസഭയിലെ ജനങ്ങളും േദശീയ പാതയിലൂടെ സഞ്ചരിച്ച യാത്രക്കാരും ദുരിതത്തിലായി. ഇടപ്പള്ളി ടോളിൽ നടപ്പാതകളുടെ സൗന്ദര്യവൽക്കരണത്തിനു മെ‍ട്രോ ചുമതലപ്പെടുത്തിയ കരാറുകാർ കുഴിച്ച കുഴികളും കാനകളിലേക്കു വെള്ളമൊഴുകിപ്പോകുന്നതിനു നിർമിച്ചിട്ടുള്ള ദ്വാരങ്ങൾ മാലിന്യം നിറഞ്ഞ്

കളമശേരി ∙ കോരിച്ചൊരിഞ്ഞ മഴയിൽ 2 ദിവസമായി നഗരസഭയിലെ ജനങ്ങളും േദശീയ പാതയിലൂടെ സഞ്ചരിച്ച യാത്രക്കാരും ദുരിതത്തിലായി. ഇടപ്പള്ളി ടോളിൽ നടപ്പാതകളുടെ സൗന്ദര്യവൽക്കരണത്തിനു മെ‍ട്രോ ചുമതലപ്പെടുത്തിയ കരാറുകാർ കുഴിച്ച കുഴികളും കാനകളിലേക്കു വെള്ളമൊഴുകിപ്പോകുന്നതിനു നിർമിച്ചിട്ടുള്ള ദ്വാരങ്ങൾ മാലിന്യം നിറഞ്ഞ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി ∙ കോരിച്ചൊരിഞ്ഞ മഴയിൽ 2 ദിവസമായി നഗരസഭയിലെ ജനങ്ങളും േദശീയ പാതയിലൂടെ സഞ്ചരിച്ച യാത്രക്കാരും ദുരിതത്തിലായി. ഇടപ്പള്ളി ടോളിൽ നടപ്പാതകളുടെ സൗന്ദര്യവൽക്കരണത്തിനു മെ‍ട്രോ ചുമതലപ്പെടുത്തിയ കരാറുകാർ കുഴിച്ച കുഴികളും കാനകളിലേക്കു വെള്ളമൊഴുകിപ്പോകുന്നതിനു നിർമിച്ചിട്ടുള്ള ദ്വാരങ്ങൾ മാലിന്യം നിറഞ്ഞ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി ∙ കോരിച്ചൊരിഞ്ഞ മഴയിൽ 2 ദിവസമായി നഗരസഭയിലെ ജനങ്ങളും േദശീയ പാതയിലൂടെ സഞ്ചരിച്ച യാത്രക്കാരും ദുരിതത്തിലായി. ഇടപ്പള്ളി ടോളിൽ നടപ്പാതകളുടെ സൗന്ദര്യവൽക്കരണത്തിനു മെ‍ട്രോ ചുമതലപ്പെടുത്തിയ കരാറുകാർ കുഴിച്ച കുഴികളും കാനകളിലേക്കു വെള്ളമൊഴുകിപ്പോകുന്നതിനു നിർമിച്ചിട്ടുള്ള ദ്വാരങ്ങൾ മാലിന്യം നിറഞ്ഞ് അടഞ്ഞതും ഇടപ്പള്ളി ടോളിൽ കനത്ത വെള്ളക്കെട്ടിനിടയാക്കി.

കനത്തമഴയിൽ ഏലൂർ നഗരസഭയി‍ൽ മാതേനപറമ്പിൽ സജീവന്റെ വീട്ടിലെ കിണർ ഇ‍‍ടിഞ്ഞ നിലയിൽ

ഇന്നലെ ഉച്ചയോടെ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ.നിഷാദിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരും ശുചീകരണ തൊഴിലാളികളും രംഗത്തിറങ്ങി മാലിന്യം നീക്കിയപ്പോഴാണു റോഡിൽ നിന്നു വെള്ളക്കെട്ട് ഒഴിവായത്. രണ്ടുദിവസം അനുഭവിച്ച ദുരിതത്തിനു താൽക്കാലിക പരിഹാരവുമായി. ദേശീയപാതയ്ക്കിരുവശമുള്ള റോഡുകളും വെള്ളക്കെട്ടിലായി. വ്യാപാര സ്ഥാപനങ്ങളും വെള്ളക്കെട്ടുഭീഷണിയിലായിരുന്നു. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

ചൂർണിക്കര മാന്ത്രയ്ക്കൽ തുരങ്കപാതയിലെ വെള്ളക്കെട്ട്
ADVERTISEMENT

പത്തടിപ്പാലത്തും ദേശീയപാതയിൽ വെള്ളക്കെട്ടുണ്ടായി.ചങ്ങമ്പുഴ നഗറിനു സമീപം വി.ആർ.തങ്കപ്പൻ റോഡും പരിസരവും വെള്ളക്കെട്ടിലായി. മൂലേപ്പാടത്തും വെള്ളക്കെട്ടു നാട്ടുകാരെ ഭീതിയിലാക്കി. റോഡിൽ വാഹനഗതാഗതം തടസ്സപ്പെടുത്തുന്ന വിധത്തിൽ ജലനിരപ്പ് ഉയർന്നു. ഇവിടെയും വീടുകളുടെ മുറ്റം നിറഞ്ഞ് പടിക്കെട്ടു നിരപ്പിൽ ഉയർന്നു. ചില വീടുകളിലും വെള്ളം കയറി.

കളമശേരി വി.ആർ.തങ്കപ്പൻ റോഡിൽ ട്രാൻസ്ഫോമർ ഇരിക്കുന്ന ഭാഗത്തെ വെള്ളക്കെട്ട്

ആലുവ നഗരസഭയിലും  രൂക്ഷമായ വെള്ളക്കെട്ട് 
ആലുവ∙ മഴ കനത്തതിനെ തുടർന്ന് ആലുവ നഗരസഭയിലും ചൂർണിക്കര പഞ്ചായത്തിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു. നഗരസഭയിൽ സെമിനാരിപ്പടി ഭാഗം, ആലുവ–എറണാകുളം റോഡ്, കമ്മത്ത് ലൈൻ, ആസാദ് റോഡ്, മാർക്കറ്റ് സർവീസ് റോഡ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. അദ്വൈതാശ്രമത്തിനു സമീപം മലിനജല ശുദ്ധീകരണ പ്ലാന്റിലേക്കുള്ള തോട് നിറഞ്ഞു കവിഞ്ഞു പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡിലേക്ക് ഒഴുകി.

കളമശേരിയിൽ വി.ആർ.തങ്കപ്പൻ റോഡിലുണ്ടായ വെള്ളക്കെട്ട്
ADVERTISEMENT

ഇതു നഗരസഭാ ജീവനക്കാർ എത്തി നീക്കി. സെമിനാരിപ്പടി ഭാഗത്തെ വെള്ളക്കെട്ട് എൺപതോളം വീട്ടുകാരെ ദുരിതത്തിലാക്കി. ഇവിടെ ‘പുഷ്ത്രൂ’ മാതൃകയിൽ കലുങ്കുകൾ നിർമിച്ചു വെള്ളക്കെട്ട് പരിഹരിക്കണമെന്നു ഹൈക്കോടതി 2022 ഒക്ടോബറിൽ നഗരസഭയ്ക്കും ദേശീയപാത അതോറിറ്റിക്കും നിർദേശം നൽകിയെങ്കിലും നടപടി ഉണ്ടായില്ല.

ശക്തമായ മഴയിൽ കളമശേരി എച്ച്എംടി കോളനി നെല്ലിയ്ക്കാത്തുകുഴി കൗലത്തിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് ഇടിഞ്ഞുവീണ നിലയിൽ.

ചൂർണിക്കര പഞ്ചായത്തിൽ ഗാരിജ്, കമ്പനിപ്പടി, മാന്ത്രയ്ക്കൽ തുരങ്കപാത, ദാറുസ്സലാം, കുന്നത്തേരി കുടുംബാരോഗ്യ കേന്ദ്രം റോഡ്, ഐരാർ, കുന്നത്തേരി പൈപ്പ് ലൈൻ റോഡ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത്. കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്തെ അങ്കണവാടിയിൽ വെള്ളം കയറി പ്രവർത്തനം തടസ്സപ്പെട്ടു. മാന്ത്രയ്ക്കൽ തുരങ്കപാതയിൽ മൂന്നടി വെള്ളം ഉയർന്നതിനാൽ ഇതിലെ ഗതാഗതം നിർത്തിവച്ചു. വാഹനങ്ങൾ ഗാരിജ് റെയിൽവേ ഗേറ്റ് വഴി തിരിച്ചുവിട്ടു. കട്ടേപ്പാടവും ചവർപ്പാടവും മുങ്ങിക്കിടക്കുകയാണ്.

ആലുവ സെമിനാരിപ്പടി ഭാഗത്തെ റോഡിലെ വെള്ളക്കെട്ട്
ADVERTISEMENT

മഴക്കാല പൂർവ ശുചീകരണത്തിനു ഒഴുക്കിയതു ലക്ഷങ്ങൾ
കളമശേരി ∙ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടിനെ നേരിടാൻ മഴക്കാല പൂർവ ശുചീകരണത്തിനായി നഗരസഭ ഓരോ വർഷവും ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ഈ വർഷം മഴക്കാല പൂർവ ശൂചീകരണത്തിന്റെ ഭാഗമായി തോടുകളും നീർച്ചാലുകളും ശുചീകരിക്കാൻ 48 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കഴിഞ്ഞ വർഷം ഇതിലും ഇരട്ടിയോളം ചെലവാക്കി. മൂലേപ്പാടത്തെ വെള്ളക്കെട്ടൊഴിവാക്കാൻ ഈയിടെ ഇറിഗേഷൻ വകുപ്പ് 20 ലക്ഷം രൂപയാണ് ചെലവിട്ടത്.

ആലുവ കമ്മത്ത് ലൈനിലെ വെള്ളക്കെട്ട്.

എന്നാൽ ശക്തമായ മഴ അൽപനേരം നീണ്ടാൽ ഈ പ്രദേശമുൾപ്പെടെ നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. ചിലയിടത്തു തോടുകൾ കയ്യേറി നികത്തിയതുവഴിയും വീടുകൾ വെള്ളക്കെട്ടിലാണ്. കയ്യേറ്റം ഒഴിപ്പിക്കാൻ ഓംബുഡ്സ്മാനും കലക്ടറും ഉൾപ്പെടെ വിധിച്ചിട്ടും മുനിസിപ്പൽ അധികാരികൾ നടപ്പാക്കുന്നില്ല.

കളമശേരി മൂലേപ്പാടം റോഡിലെ വെള്ളക്കെട്ട്.

വി.ആർ.തങ്കപ്പൻ റോ‍‍ഡിനു സമീപത്തെ തോട് കയ്യേറ്റം കണ്ടെത്തി ഒഴിപ്പിക്കുന്നതിനു സർവേ നടത്തിയെങ്കിലും ഇറിഗേഷൻ വകുപ്പ് തിരിഞ്ഞുനോക്കുന്നില്ല. തോട് ശുചീകരിക്കാൻ നഗരസഭയെ അനുവദിക്കുന്നുമില്ല, മൂലേപ്പാടത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ തോടു കയ്യേറ്റം ഒഴിപ്പിക്കാനെടുത്ത തീരുമാനവും നഗരസഭ നടപ്പിലാക്കുന്നില്ല. ദേശീയപാതയിലെ കാനകൾ വൃത്തിയാക്കുന്നതിനു നാഷനൽ ഹൈവേ അതോറിറ്റിയും ശ്രദ്ധിക്കുന്നില്ല. ഫുട്പാത്ത് നവീകരണത്തിന്റെ േപരിൽ മെട്രോ നടപ്പിലാക്കിയ പദ്ധതിയും വെള്ളക്കെട്ടിനു കാരണമാകുന്നു.