രാമപുരം റോഡിലെ ടാറിങ് വിവാദം: അടിയന്തര യോഗം നാളെ
കൂത്താട്ടുകുളം∙ രാമപുരം റോഡിന്റെ ടാറിങ് പൂർത്തിയാക്കുന്നതു സംബന്ധിച്ച് നാളെ അനൂപ് ജേക്കബ് എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേരും. റോഡിന്റെ നിർമാണത്തിലെ അശാസ്ത്രീയത വിവാദമായ സാഹചര്യത്തിലാണ് പ്രത്യേക യോഗം വിളിച്ചത്. റോഡ് നിർമാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലൻസ്

കൂത്താട്ടുകുളം∙ രാമപുരം റോഡിന്റെ ടാറിങ് പൂർത്തിയാക്കുന്നതു സംബന്ധിച്ച് നാളെ അനൂപ് ജേക്കബ് എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേരും. റോഡിന്റെ നിർമാണത്തിലെ അശാസ്ത്രീയത വിവാദമായ സാഹചര്യത്തിലാണ് പ്രത്യേക യോഗം വിളിച്ചത്. റോഡ് നിർമാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം റോഡ് പരിശോധിച്ചിരുന്നു. നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ സാംപിൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് വാർഡ് കൗൺസിലർ ബോബൻ വർഗീസ് പറഞ്ഞു.
മീഡിയ കവല മുതൽ മംഗലത്തുതാഴം വരെയുള്ള ഭാഗത്തെ റോഡാണ് നിർമാണത്തിലെ അപാകത മൂലം തകർന്നത്. ഇരുപതോളം അപകടങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ മാരുതി കവലയിൽ ഉണ്ടായി. റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി പിഡബ്ല്യുഡി സ്ഥാപിച്ച ബോർഡും അപകടത്തിനു കാരണമായി. രാത്രി വഴിവിളക്കില്ലാത്ത ഈ ഭാഗത്ത് വാഹനങ്ങൾ ബോർഡിൽ ഇടിച്ച് അപകടങ്ങളുണ്ടായി. വളവിൽ സ്ഥാപിച്ചിരുന്ന ബോർഡ് വെളിച്ചമില്ലാത്തതിനാൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടാത്ത സ്ഥിതിയായിരുന്നു. പിന്നീട് നാട്ടുകാർ ബോർഡ് റോഡിൽ നിന്നു നീക്കി. സർക്കാരിന്റെ 100 ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ ഏപ്രിലിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത റോഡാണ് ദിവസങ്ങൾക്കകം തകർന്നത്. ജനങ്ങളുടെ എതിർപ്പിനെ മറികടന്ന് നിലവാരമില്ലാത്ത രീതിയിൽ റോഡ് നിർമിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്.