തദ്ദേശ സ്ഥാപനങ്ങളിലെ പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; 25,19,072 വോട്ടർമാർ
കാക്കനാട്∙ തദ്ദേശ സ്ഥാപനങ്ങളിലെ പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ നിലവിലുണ്ടായിരുന്നതിനേക്കാൾ 71,025 വോട്ടർമാർ കുറഞ്ഞു. ജില്ലയിലെ 82 ഗ്രാമ പഞ്ചായത്തുകളിലും 13 നഗരസഭകളിലും കൊച്ചി കോർപറേഷനിലുമായി 25,19,072 വോട്ടർമാരാണ് പുതിയ പട്ടികയിലുള്ളത്. 12,14,354 പുരുഷൻമാരും 13,04,685 സ്ത്രീകളും

കാക്കനാട്∙ തദ്ദേശ സ്ഥാപനങ്ങളിലെ പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ നിലവിലുണ്ടായിരുന്നതിനേക്കാൾ 71,025 വോട്ടർമാർ കുറഞ്ഞു. ജില്ലയിലെ 82 ഗ്രാമ പഞ്ചായത്തുകളിലും 13 നഗരസഭകളിലും കൊച്ചി കോർപറേഷനിലുമായി 25,19,072 വോട്ടർമാരാണ് പുതിയ പട്ടികയിലുള്ളത്. 12,14,354 പുരുഷൻമാരും 13,04,685 സ്ത്രീകളും 33 ട്രാൻസ്ജെൻഡർ വിഭാഗക്കാരും പട്ടികയിലുണ്ട്. 3 വർഷത്തിനു ശേഷമാണ് തദ്ദേശ വോട്ടർ പട്ടിക പുതുക്കിയത്.
3 വർഷം മുൻപത്തെ തദ്ദേശ വോട്ടർ പട്ടികയിൽ 25,90,097 വോട്ടർമാരുണ്ടായിരുന്നു. 5,836 വോട്ടർമാർ മാത്രമാണ് പട്ടികയിൽ പുതുതായി ചേർന്നത്. സ്ഥലത്തില്ലാത്തവരും മരിച്ചവരും ഉൾപ്പെടെ 76,861 പേരെ പട്ടികയിൽ നിന്നു നീക്കി. തദ്ദേശ സ്ഥാപന വാർഡു തലത്തിൽ വേണ്ടത്ര പ്രചാരണം നൽകാതിരുന്നതിനാലാണ് പേരു ചേർത്തവരുടെ എണ്ണം കുറഞ്ഞതെന്നാണ് വിലയിരുത്തൽ.
തദ്ദേശ തിരഞ്ഞെടുപ്പിന് രണ്ടര വർഷം ശേഷിക്കുന്നതിനാലാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനു തിരക്കില്ലാതിരുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തിരഞ്ഞെടുപ്പിനു മുൻപ് വാർഡ് പുനർവിഭജനത്തിനു ശേഷം സമ്പൂർണ പുതുക്കലുണ്ടാകും. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടർ പട്ടികയിൽ ജില്ലയിൽ 25,69,438 പേരുണ്ട്.
നഗരസഭ വോട്ടർപട്ടിക∙കൊച്ചി കോർപറേഷൻ 4,21,598
∙തൃപ്പൂണിത്തുറ നഗരസഭ 67,196
∙മൂവാറ്റുപുഴ 21,143
∙കോതമംഗല 30,433
∙പെരുമ്പാവ 20,985
∙ആലുവ 17,162
∙കളമശേ 53,515
∙പറവൂർ 26,206
∙അങ്കമാലി 27,161
∙ഏലൂർ 26,055
∙തൃക്കാക്ക 62,382
∙മരട് 32,871
∙പിറവം 22,744
∙കൂത്താട്ടുകുളം 14,087