‘വന്ദേഭാരതിന്റെ സമയം പുനഃക്രമീകരിച്ചു സ്ഥിരം യാത്രക്കാരെ രക്ഷിക്കണം’
കൊച്ചി ∙ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സമയം പുനഃക്രമീകരിക്കണമെന്നും സ്ഥിരം ട്രെയിൻ യാത്രക്കാരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മ. ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോയി മടങ്ങുന്നവർ ആശ്രയിക്കുന്ന ട്രെയിനുകളുടെ സമയം തെറ്റിയതുമൂലം രാവിലെയും

കൊച്ചി ∙ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സമയം പുനഃക്രമീകരിക്കണമെന്നും സ്ഥിരം ട്രെയിൻ യാത്രക്കാരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മ. ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോയി മടങ്ങുന്നവർ ആശ്രയിക്കുന്ന ട്രെയിനുകളുടെ സമയം തെറ്റിയതുമൂലം രാവിലെയും വൈകിട്ടും സമയത്ത് എത്താനാവാതെ ബുദ്ധിമുട്ടുകയാണെന്നു യാത്രക്കാരുടെ കൂട്ടായ്മ ഫ്രൻഡ്സ് ഓൺ റെയിൽസ് ആരോപിച്ചു.
രാവിലെ കാസർകോട്ടേയ്ക്കുള്ള വന്ദേഭാരതിനു കടന്നുപോകാൻ വേണാടിന്റെ സമയം മാറ്റിയതും പാലരുവി എക്സ്പ്രസ് നേരത്തേ പുറപ്പെടുന്നതും പിടിച്ചിടുന്നതും മൂലം കോട്ടയം പാതയിലെ സ്ഥിരം യാത്രക്കാർ ദുരിതത്തിലാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴ വഴിയുള്ള വന്ദേഭാരതിനായി, കോട്ടയം പാസഞ്ചർ കൊല്ലത്തിനു മുൻപും കായംകുളം പാസഞ്ചർ കുമ്പളത്തും പിടിച്ചിടുന്നതു സ്ഥിരം യാത്രക്കാരെ വലയ്ക്കുന്നുണ്ടെന്നും ആരോപിച്ചു.
സ്പെയർ റേക്ക് ഉള്ള സാഹചര്യത്തിൽ വൈകിട്ടു 3.30നു മുൻപ് തിരുവനന്തപുരം സെൻട്രലിൽ നിന്നു പുറപ്പെടുന്ന വിധം വന്ദേഭാരതിന്റെ സമയം ക്രമീകരിക്കണമെന്നു ഫ്രൻഡ്സ് ഓൺ റെയിൽസ് കൂട്ടായ്മയുടെ യോഗത്തിൽ ആവശ്യമുയർന്നു. ഇങ്ങനെ ക്രമീകരിച്ചാൽ വൈകിട്ട് ആറോടെ വന്ദേഭാരത് എറണാകുളം ജംക്‌ഷൻ കടന്നുപോകും. സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾ പിടിച്ചിടുന്നതും ഒഴിവാക്കാം.
കോട്ടയം വഴിയുള്ള വന്ദേഭാരത് 5നു തിരുവനന്തപുരം സെൻട്രലിൽ നിന്നു പുറപ്പെടുന്ന വിധം ക്രമീകരിച്ചാൽ വേണാട്, പാലരുവി, ഏറനാട് എക്സ്പ്രസുകളെ ബാധിക്കാത്ത വിധം സർവീസ് നടത്താമെന്നും ചേർത്തലയിൽ ചേർന്ന യോഗത്തിൽ നിർദേശമുയർന്നു. വിഷയത്തിൽ ജനപ്രതിനിധികൾ ഇടപെടണമെന്നും അനുകൂല നടപടികൾ റെയിൽവേയുടെ ഭാഗത്തുനിന്ന് ഇല്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സംഘടനയുടെ സെക്രട്ടറി ജെ. ലിയോൺസ് പറഞ്ഞു.