പേഴയ്ക്കാപ്പിള്ളിയിൽ ഗതാഗതം തടസ്സപ്പെടുത്തി വെള്ളക്കെട്ട്
മൂവാറ്റുപുഴ∙ മഴ ശക്തമായതോടെ എംസി റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് പേഴയ്ക്കാപ്പിള്ളിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വൈകിട്ട് തുടർച്ചയായി മഴ പെയ്യാൻ ആരംഭിച്ചതോടെയാണു റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.സമീപത്തുള്ള കടകളിലേക്കും മറ്റും വെള്ളം കയറുന്ന സ്ഥിതിയുമുണ്ട്. വെള്ളക്കെട്ടിലൂടെ വലിയ വാഹനങ്ങൾ

മൂവാറ്റുപുഴ∙ മഴ ശക്തമായതോടെ എംസി റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് പേഴയ്ക്കാപ്പിള്ളിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വൈകിട്ട് തുടർച്ചയായി മഴ പെയ്യാൻ ആരംഭിച്ചതോടെയാണു റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. സമീപത്തുള്ള കടകളിലേക്കും മറ്റും വെള്ളം കയറുന്ന സ്ഥിതിയുമുണ്ട്. വെള്ളക്കെട്ടിലൂടെ വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡരികിലുള്ള കടകളിലേക്കു വെള്ളം കയറുകയാണ്. വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടയാത്രക്കാരും ചെളി വെള്ളത്തിൽ കുളിക്കുന്ന സ്ഥിതിയാണ്.
ഒന്നര പതിറ്റാണ്ടു മുൻപ് കെഎസ്ടിപിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ മുതൽ മൂവാറ്റുപുഴ വരെ എംസി റോഡ് വികസിപ്പിച്ചപ്പോൾ തുടങ്ങിയതാണ് പ്രദേശത്ത് വെള്ളക്കെട്ട്. ഇതിനു ശേഷം തകരാറുകൾ പരിഹരിക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കുകയും ലക്ഷങ്ങൾ ചെലവഴിക്കുകയും ചെയ്തെങ്കിലും മഴ പെയ്താൽ പേഴയ്ക്കാപ്പിള്ളി കെഎസ്ഇബി സബ് സ്റ്റേഷൻ മുതൽ സബൈൻ ആശുപത്രി വരെയുള്ള ഭാഗത്ത് റോഡിൽ വെള്ളക്കെട്ടു രൂപപ്പെടും.
കഴിഞ്ഞ മൂന്നു ദിവസമായി വെള്ളക്കെട്ട് റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി റോഡ് നവീകരണം നടത്തിയപ്പോൾ പ്രശ്നത്തിനു പരിഹാരമാകുമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇതും പാഴ്‌വാക്കായി.വെള്ളക്കെട്ട് നീക്കുന്നതിനു കാനകൾ നവീകരിക്കുന്നതിന്റെ ഭാഗമായി കാനയിൽ നിന്നു നീക്കം ചെയ്ത മണ്ണും മറ്റും പല ഭാഗങ്ങളിലായി കൂടിക്കിടക്കുന്നതും നിലവിലെ വെള്ളക്കെട്ടിനു കാരണമായിട്ടുണ്ട്. വെള്ളം ഓടകളിലൂടെ ഒഴുകി പോകാതെ റോഡിൽ കെട്ടിക്കിടക്കുകയാണ